കഴിഞ്ഞ തവണത്തെ ബുള്‍ റാലി നഷ്ടമായവര്‍ക്കും വില ഉയര്‍ന്നു നില്ക്കുന്നതിനാല് മടിച്ചു നിന്നവര്‍ക്കുമൊക്കെ വീണ്ടും അവസരം നല്‍കുന്നതാണ് അടുത്തിടെ വിപണിയിലുണ്ടായ തിരുത്തല്‍. ഒട്ടുമിക്ക ഓഹരികളും 15 ശതമാനം മുതല്‍ 50 ശതമാനത്തോളം തിരുത്തല്‍ നേരിട്ട് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞു. ഇതിനിടെ വാണിജ്യ വാഹനങ്ങളോടൊപ്പം പ്രതിരോധ സേനയ്ക്കു വേണ്ടിയും വാഹനങ്ങളൊക്കെ നിര്‍മിക്കുന്ന ഒരു ഓട്ടോ സ്റ്റോക്കില്‍ നിക്ഷേപം നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി.
അശോക് ലെയ്ലാന്‍ഡ്
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ വാഹന നിര്‍മാതാക്കളാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അശോക് ലെയ്ലാന്‍ഡ്. 1948-ല്‍ സ്ഥാപിതമായ അശോക് ലെയ്ലാന്‍ഡ്, ലോകത്തെ മൂന്നാമത്തെ വലിയ ബസ് നിര്‍മാതാക്കളും പത്താമത്തെ വലിയ ട്രക്ക് നിര്‍മാതാക്കളും കൂടിയാണ്. ഇന്ത്യോ- ബ്രിട്ടീഷ സംരംഭകരായ ഹിന്ദുജ ഗ്രൂപ്പാണ് അശോക് ലെയ്ലാന്ഡിന്റെ പ്രമോട്ടര്‍മാര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായും യുഎഇ, ബ്രിട്ടണ് എന്നീ വിദേശ രാജ്യങ്ങളിലുമായും കമ്പനിക്ക് പത്തോളം പാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിരോധ സേനയ്ക്കു വേണ്ട കവചിത വാഹനങ്ങളും മിസൈല്‍ വാഹക വാഹനങ്ങളും അശോക് ലെയ്ലാന്‍ഡ് നിര്‍മിക്കുന്നുണ്ട്.
സാമ്പത്തികം
കോവിഡിന് മുന്നേയുള്ള കാലഘട്ടത്തില്‍ ക്രമാനുഗത വാര്‍ഷിക വരുമാന വളര്‍ച്ച കൈവരിച്ചിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ 5,562 കോടി രൂപയാണ് അശോക് ലെയ്ലാന്ഡിന്റെ (BSE: 500477, NSE : ASHOKLEY) സംയോജിത വരുമാനം. ഇത് മുന്‍ പാദത്തേക്കാള്‍ 36.16 ശതമാനം വര്‍ധനയാണ് കാണിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 44 ശതമാനം വരുമാന വളര്‍ച്ചയും നേടി. അതേസമയം, രണ്ടാം പാദത്തില്‍ 393 കോടി രൂപ പ്രവര്‍ത്തന ലാഭം നേടിയെങ്കിലും 84 കോടി രൂപ സഞ്ചിത നഷ്ടമാണ് രേഖപ്പെടുത്തിയത്.
മറ്റ് വിശദാംശങ്ങള്‍
പ്രമോട്ടര്‍മാര്‍ക്ക് 51.54 ശതമാനം ഓഹരി വിഹിതമുള്ള കമ്പനിയില്‍, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 19.62 ശതമാനവും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16.38 ശതമാനവും ഓഹരി കള്‍ കൈവശമുണ്ട്. പ്രമോട്ടര്‍മാരുടെ കൈവശമുള്ളതില്‍ നിന്നും 18.44 ശതമാനം ഓഹരികള്‍ വായ്പക്കായി ഈട് നല്‍കിയിട്ടുണ്ട്. നിലവില്‍ 35,593 കോടി രൂപയാണ് അശോക് ലെയ്ലാന്ഡിന്റെ വിപണി മൂലധനം. അടുത്തിടെയുണ്ടായ വിപണിയിലെ തിരുത്തലിന്റെ ഭാഗമായി ഓഹരി വിലയില്‍ 20 ശതമാനത്തോളം ഇടിവ് സംഭവിച്ചിരുന്നു. എങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 28 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
ലക്ഷ്യ വില 160
ബുധനാഴ്ച അശോക് ലെയ്ലാന്ഡിന്റെ ഓഹരികള്‍ 121.15 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നി്ന്നും 160 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 32 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന ഓഹരി വില 153.50 രൂപയും കുറഞ്ഞ വില നിലവാരം 93.75 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications