സാന്റാ ക്ലോസ് റാലിയെ അനുസമരിപ്പിക്കും വിധം വിപണിയുടെ ഗംഭീര തിരിച്ചു വരവ്. സമീപ കാലത്തെ താഴ്ചയില്‍ നിന്നും പ്രധാന സൂചികകള്‍ 5.5 ശതമാനം ഉയര്‍ച്ച നേടിക്കഴിഞ്ഞു. നിഫ്റ്റി നിര്‍ണായകമായ 17,200 മറികടന്നത് ഹ്രസ്വകാലത്തേക്കുള്ള ബുള്ളിഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. ഇതിനിടെ പുതുവര്‍ഷമായ 2022-ലേക്കുള്ള പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്താന്‍ പരിഗണിക്കാവുന്ന ഒരു ലാര്‍ജ് കാപ് ഓഹരി നിര്‍ദേശിച്ചു. സമീപ ഭാവിയില്‍ തന്നെ 50 ശതമാനം നേട്ടം ലഭിക്കാമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഓയില്‍ ഇന്ത്യ
ഹൈഡ്രോകാര്‍ബണ്‍ പരിവേഷണ/ ഉത്പാദന മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ സ്ഥാപനമാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ്. പെട്രോളിയം മന്ത്രാലയത്തിന് കീഴില്‍ ആസാം കേന്ദ്രമാക്കിയാണ് കമ്പനിയുടെ പ്രവര്‍ത്തനം. നവരത്‌ന പദവിയുള്ള കമ്പനിക്ക് ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും കൂടി ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. വിദേശത്തും ഒന്‍പത് ഇടങ്ങളില്‍ കമ്പനിക്ക് പ്രവര്‍ത്തന കേന്ദ്രങ്ങളുണ്ട്. ബര്‍മ്മ ഓയില്‍ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ 1889 ലാണ് കമ്പനിയുടെ ആരംഭം. നിലവില്‍ 1.5 ലക്ഷം സ്‌ക്വയര്‍ കിലോമീറ്റര്‍ പരിധിയില്‍ പര്യവേഷണം നടത്താന്‍ കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 7,420 കോടി രൂപയാണ് ഓയില്‍ ഇന്ത്യയുടെ വരുമാനം. മുന്‍ പാദത്തേക്കാള്‍ 18 ശതമാനത്തിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 2,256 കോടി രൂപ മാത്രമായിരുന്നു വരുമാനം നേടിയത്. അതേസമായം രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 1,152 കോടി രൂപയാണ്. നിലവില്‍ സര്‍ക്കാരിന് 57 ശതമാനത്തോളം ഓഹരികളാണ് ഓയില്‍ ഇന്ത്യയില്‍ കൈവശമുള്ളത്. അതേസമയം വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10 ശതമാനത്തോളവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 18 ശതമാനത്തോളവും ഓഹരി പങ്കാളിത്തമുണ്ട്.
അടിസ്ഥാന മികവ്
കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓയില്‍ ഇന്ത്യയുടെ (BSE : 533106, NSE : OIL) ഓഹരികള്‍ 65 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 8 ശതമാനത്തോളം ഉണ്ടായിട്ടുമുണ്ട് 19,812 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. ഓഹരിയുടെ ഡിവിഡന്‍ഡ് യീല്‍ഡ് 2.73 ശതമാനമാണ്. ബുക്ക് വാല്യൂ പ്രൈസ് 228 രൂപയാണെന്നതും ശ്രദ്ധേയമാകുന്നു. അടുത്തിടെയായി വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ കമ്പനിയിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുമ്പോള്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം കുറയ്ക്കുന്നതായിട്ടാണ് കാണപ്പെടുന്നത്.
ലക്ഷ്യ വില 270
ചൊവ്വാഴ്ച രാവിലെ 180 രൂപ നിലവാരത്തിലാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. ഇവിടെ നിന്നും 270 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബലിന്റെ നിര്‍ദ്ദേശം. ഇതിലൂടെ അടുത്ത 12 മാസത്തിനകം 50 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാം എന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓയില്‍ ഇന്ത്യ ഓഹരികളുടെ ഉയര്‍ന്ന വില 267.80 രൂപയും കുറഞ്ഞ വില 106.45 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബലിന്റെ റേിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications