ഒറ്റത്തവണ നിക്ഷേപിക്കാനും മാസ വരുമാനം നേടാനും വിവിധ പദ്ധതികൾ ഇന്ന് വിപണിയിലുണ്ട്. മുൻകൂട്ടി നിശ്ചയിച്ച ഇടവേളകളിൽ പെൻഷൻ സ്വീകരിക്കുന്നത് പോലെ വരുമാനം നേടാൻ സാധിക്കുന്നതിനാൽ വിരമിച്ച ശേഷവും സാമ്പത്തിക സ്വാതന്ത്ര്യം നേടാനാകും എന്നതാണ് ഇവയുടെ പ്രത്യേകത. കാലാവധിയിൽ ഒറ്റത്തവണ നിക്ഷേപം തിരികെ ലഭിക്കുന്ന പദ്ധതികളുമുണ്ട്.
മതിയായ തുക നിക്ഷേപിക്കണം എന്നതാണ് ഇവയുടെ പ്രധാന വെല്ലുവിളി. എസ്ബിഐയിൽ നിന്ന് അത്തരമൊരു പദ്ധതി തിരയുന്നവരാണെങ്കിൽ എസ്‌ബിഐ ലൈഫ് - സ്മാർട്ട് ആന്യുറ്റി പ്ലസ് പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. പദ്ധതിയുടെ പ്രത്യേകതയും വിവിധ ഓപ്ഷന് കീഴിൽ 60 വയസ് പിന്നിട്ടൊരാൾക്ക് ഒരു ലക്ഷം രൂപ വരെ പ്രതിമാസം നേടാൻ എത്ര രൂപ നിക്ഷേപിക്കണമെന്നും നോക്കാം.

എസ്ബിഐ ലൈഫ് - സ്മാർട്ട് ആന്യുറ്റി പ്ലസ്
എസ്ബിഐയ്ക്ക് കീഴിലുള്ള ലൈഫ് ഇൻഷൂറൻസ് കമ്പനിയായ എസ്ബിഐ ലൈഫിന്റെ സ്മാർട്ട് ആന്യുറ്റി പ്ലാനാണ് എസ്‌ബിഐ ലൈഫ് - സ്മാർട്ട് ആന്യുറ്റി പ്ലസ്. വ്യക്തിഗത, നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ജനറൽ ആന്യിറ്റി പ്ലാനാണ്. സ്ഥിരമായ ഗ്യാരണ്ടീഡ് വരുമാനം പദ്ധഥി ഉറപ്പ് നൽകുന്നു. ഇമ്മിഡിയേറ്റ്, ഡിഫേർഡ് എന്നി വിഭാഗങ്ങളിൽ എസ്ബിഐ ലൈഫ് - സ്മാർട്ട് ആന്യുറ്റി പ്ലസ് ആന്യുറ്റി ഓപ്ഷനുകൾ നൽകുന്നുണ്ട്. ജോയിന്റ് ലൈഫ് ഓപ്ഷനും ലഭിക്കും.
തിരഞ്ഞെടുക്കുന്ന ആന്യുറ്റി ഓപ്ഷൻ അനുസരിച്ചാണ് ചേരാനുള്ള പ്രായ പരിധി നിശ്ചയിച്ചിട്ടുള്ളത്. 30 വയസ് മുതൽ ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാൻ വാങ്ങാൻ സാധിക്കും. 45 വയസ് മുതൽ ഡിഫേർഡ് പ്ലാനിൽ ചേരാം. ഒറ്റത്തവണ നിക്ഷേപിക്കുന്ന തുക നിശ്ചിത ആന്യുറ്റി നിരക്കിൽ പ്രതിമാസ, ത്രൈമാസ, അർധവാർഷിക, വാർഷിക ആന്യുറ്റിയിൽ ലഭ്യമാക്കും. മാസത്തിൽ 50,000 രൂപ മുതൽ 1 ലക്ഷം രൂപവരെ ലഭിക്കാൻ വിവിധ ആന്യുറ്റി പ്ലാനുകൾക്ക് കീഴിൽ എത്ര നിക്ഷേപിക്കണമെന്ന് നോക്കാം.
1 ലക്ഷം രൂപ ലഭിക്കാൻ
60-ാം വയസിൽ ഇമ്മിഡിയേറ്റ് പ്ലാൻ വാങ്ങുന്ന വ്യക്തിക്ക് പ്രതിമാസം ഒരു ലക്ഷം രൂപ ലഭിക്കാൻ വിവിധ പ്ലാനുകൾക്ക് കീഴിൽ എത്ര രൂപ നിക്ഷേപിക്കണമെന്ന് നോക്കാം. ലൈഫ് ആന്യുറ്റി പ്ലാൻ പ്രകാരം പ്രതിമാസം ഒരു ലക്ഷം രൂപ ലഭിക്കുന്നതിന് 60 വയസുകാരൻ 1.55 കോടി രൂപ നിക്ഷേപിക്കണം. ലൈഫ് ആന്യുറ്റിയും വാങ്ങൽ വില തിരികെ ലഭിക്കുന്നതുമായ പ്ലാനിൽ 1.88 കോടി രൂപ നിക്ഷേപിച്ചാലാണ് മാസം 1 ലക്ഷം രൂപ ലഭിക്കുന്നത്.
ലൈഫ് ആന്യുറ്റി വിത്ത് റിട്ടേൺ ഓഫ് ബാലൻസ് പർച്ചേസ് പ്ലാൻ പ്രകാരം പ്രതിമാസം ഒരു ലക്ഷം രൂപ ലഭിക്കുന്നതിന് 60 വയസുകാരൻ 1.60 കോടി രൂപ നിക്ഷേപിക്കണം.
വർഷത്തിൽ ആന്യുറ്റി 3 ശതമാനം വീതം വർധിക്കുന്ന ലൈഫ് ആന്യുറ്റി പ്ലാനിൽ 2.04 കോടി രൂപ നിക്ഷേപിക്കണം. 5 ശതമാനം വാർഷിക വർധനവ് ലഭിക്കുന്ന ലൈഫ് ആന്യുറ്റി പ്ലാനിൽ 2.35 കോടി രൂപ നിക്ഷേപിച്ചാൽ 1 ലക്ഷം രൂപ ലഭിക്കും. 10 വർഷ കാലാവധിയുള്ള ലൈഫ് ആന്യുറ്റി പ്ലാനിൽ 1.57 കോടിയും 20 വർഷത്തെ ലൈഫ് ആന്യുറ്റി പ്ലാനിൽ 1.62 കോടി രൂപയും നിക്ഷേപിക്കണം.
50,000 രൂപ പ്രതിമാസം നേടാന്‍
ലൈഫ് ആന്യുറ്റി പ്ലാന്‍ പ്രകാരം 60 വയസുള്ള വ്യക്തിക്ക് മാസം 50,000 രൂപ നേടാന്‍ 78.06 ലക്ഷ്ം രൂപയാണ് ആവശ്യമായി വരുന്നത്. ലൈഫ് ആന്യുറ്റി വിത്ത് റിട്ടേണ്‍ ഓഫ് പര്‍ച്ചേസ് പ്രൈസ് പ്രകാരം 94.30 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസത്തില്‍ 50,000 രൂപ പെന്‍ഷന്‍ നേടാം.
ലൈഫ് ആന്യുറ്റി വിത്ത് റിട്ടേൺ ഓഫ് ബാലൻസ് പർച്ചേസ് പ്ലാൻ പ്രകാരം 80,31,053 രൂപയും വർഷത്തിൽ ആന്യുറ്റി 3 ശതമാനം വീതം വർധിക്കുന്ന ലൈഫ് ആന്യുറ്റി പ്ലാനിൽ 1.02 കോടി രൂപയും നിക്ഷേപിക്കണം. 5 ശതമാനം ആന്യുറ്റി വർധിക്കുന്ന പ്ലാനിൽ 1,17,80,876 രൂപ നിക്ഷേപിച്ചാൽ മാസത്തിൽ 50,000 രൂപ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
