ശമ്പളക്കാരാണെങ്കിൽ ഇൻഷൂറൻസിന് പണം ചെലവാക്കേണ്ട; അറിയുമോ ഈ 7 ലക്ഷത്തിന്റെ ഇൻഷൂറൻസ്

ഭാവിയെ പറ്റി ചിന്തിക്കുന്നവരാണെങ്കിൽ അത്യാവശ്യം വേണ്ടുന്ന തുകയുടെ ഇൻഷൂറൻസ് പരിരക്ഷ എടുത്തിട്ടുണ്ടാകും. അകാലത്തിലുള്ള മരണം കുടുംബത്തിന് ഉണ്ടാക്കുന്ന സാമ്പത്തിക ഭാരത്തിൽ നിന്ന് രക്ഷ നേടാൻ ഇത്തരം ഇൻഷൂറൻസുകളെടുക്കുന്നത് വഴി സാധിക്കും. ഇതിനായി പലരും വലിയ തുക പ്രീമിയമായി അടയ്ക്കാറുണ്ട്. എന്നാൽ സൗജന്യമായി ശമ്പളക്കാർക്ക് ലഭിക്കുന്ന ഇൻഷൂറൻസിനെ പറ്റി പലർക്കും അറിയില്ലെന്നതാണ് സത്യം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സേവനം ലഭിക്കുന്ന ജീവനക്കാരാരാണെങ്കിൽ 7 ലക്ഷത്തിന്റെ സൗജന്യ ഇൻഷൂറൻസ് ലഭിക്കും.

സൗജന്യ ഇൻഷൂറൻസ്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) കീഴിൽ മൂന്ന് സ്കീമുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീം (ഇപിഎഫ്), എംപ്ലോയീസ് പെൻഷൻ സ്കീം(ഇപിഎസ്), എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽഐ) എന്നിവ. ഇപിഎഫ്, ഇപിഎസ് സ്കീമുകളെ പറ്റി ശമ്പളക്കാർക്ക് ധാരണയുണ്ടാകുമെങ്കിലും എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം പലരും ശ്രദ്ധപുലർത്താറില്ല. പ്രൊവിഡന്റ് ഫണ്ട് വിഹിതം അടയ്ക്കുന്ന ജീവനക്കാർക്ക് എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് ലഭ്യമാണ്.

ശമ്പളക്കാരാണെങ്കിൽ ഇൻഷൂറൻസിന് പണം ചെലവാക്കേണ്ട; അറിയുമോ ഈ 7 ലക്ഷത്തിന്റെ ഇൻഷൂറൻസ്

എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം

ജീവനക്കാർക്ക് അകാല മരണം സംഭവിച്ചാൽ നോമിനിക്ക് 7 ലക്ഷം രൂപ മരണ ആനുകൂല്യം നൽകുന്ന പദ്ധതിയാണിത്. 1976-ൽലാണ് എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം ആരംഭിക്കുന്നത്. എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ആക്ട് 1952-ന്റെ കീഴിൽ വരുന്ന എല്ലാ ഓർഗനൈസേഷനുകളും ഡിഫോൾട്ടായി എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് സ്കീമിന് കീഴിൽ എന്റ്രോൽ ചെയ്യപ്പെടും. എന്നാൽ ഉയർന്ന ലൈഫ് ഇൻഷുറൻസ് സ്കീം എടുക്കണമെങ്കിൽ സ്കീമിൽ നിന്ന് ഒഴിവാക്കാവുന്നതാണ്.

ജീവനക്കാരന് മരണം സംഭവിച്ചാൽ കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇപിഎസ്, ഇപിഎഫ് സ്കീമുകളിൽ ജീവനക്കാരുടെ സംഭാവന അടക്കം സ്വീകരിക്കുമ്പോൾ എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് സ്കീമിനായി ജീവനക്കാരൻ സംഭാവനകളൊന്നും നൽകേണ്ടതില്ല. തൊഴിലുടമയുടെ വിഹിതം മാത്രമാണ് പദ്ധതിയിലേക്ക് ഉപയോഗിക്കുന്നത്. ഇപിഎഫ് സ്കീമിൽ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം തൊഴിലാളിയും തൊഴിലുടയും വിഹിതമായി അടയ്ക്കണം. ഇതിൽ നിന്ന് നിശ്ചിത ശതമാനമാണ് ഇപിഎസിലേക്ക് മാറ്റുന്നത്.

പ്രീമിയം

എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് സ്കീമിൽ പ്രൊവിഡന്റ് ഫണ്ടിന് ഈടാക്കുന്നത് പോലെ ജീവനക്കാരനിൽ നിന്ന് സംഭാവന ഈടാക്കുന്നില്ല. തൊഴിലുടമ മാത്രമാണ് വിഹിതം അടയ്ക്കേണ്ടത്. എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് സ്കീമിന് കീഴിൽ, തൊഴിലുടമയുടെ വിഹിതം നിസാരമാണ്. അടിസ്ഥാന ശമ്പളവും + ക്ഷാമബത്തയുടെയും 0.5 ശതമാനം മാത്രമാണ് സംഭാവനയായി നൽകേണ്ടത്. ഇത് പരമാവധി 75 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

കമ്പനിയിൽ ഒരു വർഷം തുടർച്ചയായി ജോലി ചെയ്‌താൽ മാത്രമേ പദ്ധതി ആരംഭിക്കൂയുള്ളൂ. ഇതോടൊപ്പം ഇപിഎഫിൽ സജീവ അംഗമായിരിക്കുകയും വേണം.

പരിരക്ഷ

ഒരു ജീവനക്കാരന്റെ അവസാന 12 മാസത്തെ ശരാശരി പ്രതിമാസ വരുമാനത്തിന്റെ 35 മടങ്ങ് എടുത്താണ് എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് കണക്കാക്കുന്നത്. പരമാവധി ശരാശരി പ്രതിമാസ ശമ്പളം 15,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന ശമ്പളത്തിന്റെ 35 മടങ്ങ് (35 x 15,000) കണക്കാക്കിയാൽ 5.25 ലക്ഷം രൂപയാണ് വരുന്നത്. 1.75 ലക്ഷം രൂപയുടെ ബോണസ് ഇപിഎഫിൽ നിന്നും ലഭിക്കും. ഇതടക്കമാണ് 7 ലക്ഷം രൂപ ലഭിക്കുന്നത്.

എങ്ങനെ ക്ലെയിം നേടാം

ഇപിഎഫ് അംഗത്തിന് അകാല മരണം സംഭവിക്കുകയാണെങ്കിൽ നോമിനികൾക്ക് പ്രൊവിഡിന്റ് ഫണ്ട്, പിഎഫ് പെൻഷൻ തുക, എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് ക്ലെയിം എന്നിവയ്ക്കായി ഒരു സമഗ്ര ക്ലെയിം ഫോം സമർപ്പിക്കണം. ജീവനക്കാരന്റെ മരണ സർട്ടിഫിക്കറ്റോ പിന്തുടർച്ച സർട്ടിഫിക്കറ്റോ നോമിനി സർപ്പിക്കണം. കൂടാതെ, പേയ്‌മെന്റ് തിരഞ്ഞെടുത്തിട്ടുള്ള റദ്ദാക്കിയ ബാങ്ക് അക്കൗണ്ട് ചെക്കിന്റെ പകർപ്പും ഹാജരാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X