ശമ്പളക്കാരായ ജീവനക്കാർക്കുള്ള വിരമിക്കൽ കാല സാമ്പത്തിക പരിരക്ഷയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. തൊഴിലാളികള്‍ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നടക്കുന്ന ഇപിഎഫിലേക്ക് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 12 ശതമാനമാണ് തൊഴിലാളി അടയ്‌ക്കേണ്ടത്. ഇതേ തുക മാസത്തില്‍ തൊഴിലുടമയും അടയ്ക്കും. ജീവനക്കാരന്റെ 12 ശതമാനം ഇപിഎഫ് നിക്ഷേപത്തിലേക്കും തൊഴിലുടമ നിക്ഷേപിക്കുന്ന 12 ശതമാനത്തില്‍ 8.33 ശമാനം എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിയിലേക്കും പോകും.
പെൻഷനായി മാറ്റിവെയ്ക്കുന്ന തുകയ്ക്ക് പലിശ കണക്കാക്കില്ല. ബാക്കി വരുന്ന 3.67 ശതമാനം മാത്രമാണ് ഇപിഎഫ് നിക്ഷേപത്തിലേക്കുമാണ് മാറ്റുന്നത്. നേരത്തെ ജോലിയിൽ ചേർന്ന ദീർഘകാല കരിയറുള്ളവർക്ക് വലിയ തുക ഇപിഎഫിലൂടെ സമ്പാദിക്കാൻ സാധിക്കും. വിരമിക്കൽ കാല സമ്പാദ്യമാണെങ്കിലും നിരവധി ഘട്ടങ്ങളിൽ ഇപിഎഫിൽ നിന്ന് നേരത്തെ പണം പിൻവലിക്കാൻ ഇപിഎഫ്ഒ അനുവദിക്കുന്നുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇപിഎഫ് ക്ലെയിം നിരസിക്കാൻ സാധ്യതയുണ്ട്. ഇവ വിശദമായി നോക്കാം.

എപ്പോഴൊക്കെ പണം പിൻവലിക്കാം
ഇപിഎഫിലെ മുഴുവന്‍ തുകയും വിരമിക്കുന്ന സമയത്ത് മാത്രമെ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ആരോഗ്യ ചെലവുകള്‍, വസ്തു വാങ്ങല്‍, വിദ്യാഭ്യാസ ആവശ്യം എന്നിവയ്ക്കായി ഇപിഎഫ് നിക്ഷേപത്തില്‍ നിന്ന് ഭാഗികമായി പിന്‍വലിക്കാന്‍ അനുവദിക്കുന്നുണ്ട്. അതേസമയം, ഇപിഎഫ് വരിക്കാരന് ജോലി നഷ്ടപ്പെട്ടാലും ഇപിഎഫിലെ മുഴുവന്‍ തുകയും പിന്‍വലിക്കാാം.
7 വർഷം ഇപിഎഫ് വിഹിതം അടച്ച വരിക്കാരന് വിദ്യാഭ്യാസ ചെലവ്, വിവാഹ ആവശ്യങ്ങൾക്കായി തൊഴിലുടമയുടെ വിഹിതത്തിന്റെ 50 ശതമാനം വരെ പിൻവലിക്കാം. അതേസമയം ചില വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയാൽ ഇപിഎഫ് ക്ലെയിം നിരസിക്കാൻ സാധ്യതയുണ്ട്.
വ്യക്തിഗത വിവരങ്ങളിലെ പൊരുത്തകേട്
ഇപിഎഫ് നിക്ഷേപം പിൻവലിക്കാനുള്ള ക്ലെയിം നിരസിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് തെറ്റായതോ ചേർച്ചയില്ലാത്തതോ ആയ വ്യക്തിഗത വിവരങ്ങളാണ്. പണം പിൻവലിക്കുന്ന സമയത്ത് നൽകിയ പേര്, ജനന തീയതി പോലുള്ള വിവരങ്ങൾ ഇപിഎഫ്ഒ രേഖയുമായി ചേരാത്ത പക്ഷം ക്ലെയിം നിരസിക്കപ്പെടാം.
തെറ്റായ ബാങ്ക് വിശദാംശങ്ങൾ
ഇപിഎഫ് നിക്ഷേപം പിൻവലിക്കുന്നതിനുള്ള അപേക്ഷ ബാങ്ക് അക്കൗണ്ടിലെ വ്യത്യാസങ്ങൾ കാരണം നിരസിക്കപ്പെട്ടേക്കാം. ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും പോലെയുള്ള പ്രധാന വിവരങ്ങൾ അപൂർണ്ണമോ തെറ്റായോ നൽകുന്ന സമയത്ത് ക്ലെയിം തുക ലഭിക്കാനുള്ള അപേക്ഷ നിരസിക്കാം.
ആധാറും യുഎഎൻ ലിങ്കിംഗ്
ഇപിഎഫ് തുക പിൻവലിക്കാൻ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ആധാർ വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കുകയും യുഎഎൻ ആധാറുമായി ലിങ്ക് ചെയ്തു എന്ന കാര്യം ഉറപ്പിക്കുകയും വേണം. ആധാർ- യുഎഎൻ ലിങ്കിംഗ് കൂടാതെ ഇപിഎഫ് തുക പിൻവലിക്കാൻ സാധിക്കില്ല.
അപൂർണമായ കെവൈസി വിവരങ്ങൾ
ഇപിഎഫ് പിൻവലിക്കൽ പൂർത്തിയാകണമെങ്കിൽ ഇപിഎഫ് അക്കൗണ്ടിലെ കെവൈസി വിവരങ്ങൾ പൂർണമാകണം. പുതുക്കിയ കെവൈസി വിവരങ്ങൾ അപൂർണമാകുന്ന ഘട്ടത്തിൽ പിൻവലിക്കൽ ക്ലെയിം നിരസിക്കാനുള്ള അവകാശം ഇപിഎഫ്ഒയ്ക്കുണ്ട്. അതുകൂടാതെ അക്കൗണ്ട് കൈമാറ്റം, നാമനിർദ്ദേശം എന്നിവ പോലുള്ള മറ്റ് ബാങ്കിംഗ് ആവശ്യങ്ങൾക്കും കെവൈസി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
എങ്ങനെ പണം പിൻവലിക്കാം
ഓണ്‍ലൈന്‍, ഓഫ്‍ലൈന്‍ വഴികളിലൂടെ തൊഴിലാളികള്‍ക്ക് ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാം. ഓണ്‍ലൈനായി പണം പിന്‍വലിക്കാന്‍ മെമ്പര്‍ ഇ-സേവ പോര്‍ട്ടലായ https://unifiedportal-mem.epfindia.gov.in/memberinterface/ സന്ദര്‍ശിച്ച് യുഎഎന്‍ നമ്പറും പാസ്‍വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്ത് പണം പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കണം.
ഉമാംഗ് ആപ്പ് വഴിയും ഇപിഎഫ് നിക്ഷേപം പിൻവലിക്കാം. ആപ്പ് മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതില്‍ ഇപിഎഫ്ഒ സര്‍വീസ് എന്ന് സെര്‍ച്ച് ചെയ്ത് Rise Claim തിരഞ്ഞെടുക്കുക. യുഎന്‍ നമ്പറും ഒപിടി വെരിഫിക്കേഷനും പൂര്‍ത്തിയാക്കിയാല്‍ പിന്‍വലിക്കല്‍ രീതി തിരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്യാം. ഇപിഎഫ് പിന്‍വലിക്കലിന്റെ സ്ഥിതി അറിയാന്‍ റഫറന്‍സ് നമ്പര്‍ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications