പ്രായമാകുന്നതിന് അനുസരിച്ച് വീടിനും വേണം അറ്റകുറ്റപണി. വലിയ തുക ആവശ്യമായി വരുന്ന ജോലികളാണെങ്കില്‍ ഹോം റിനോവേഷന്‍ വായ്പ സഹായകമാകും. ഇതോടൊപ്പം ഇപിഎഫ് വരിക്കാരാറാണെങ്കിൽ ഇപിഎഫിൽ നിന്നും വീട് അറ്റകുറ്റപണിക്ക് പണം പിൻവലിക്കാം.
നിലവിലെ വീടിനുള്ള അറ്റകുറ്റപണിക്കും മാറ്റങ്ങള്‍ വരുത്തുന്നതിനുമാണ് ഹോം റിനോവേഷന്‍ വായ്പ അനുവദിക്കുന്നത്. വസ്തുവിന്റെ വിലയും അപേക്ഷകന്റെ യോഗ്യതയും അനുസരിച്ച് വായ്പ തുക വ്യത്യാസപ്പെട്ടിരിക്കും. വീട് അറ്റകുറ്റപണിക്കായി വായ്പ എടുക്കുന്നവരാണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇപിഎഫിൽ നിന്ന് എത്ര രൂപ പിൻവലിക്കാൻ സാധിക്കുമെന്നും നോക്കാം.
ഭവന വായ്പയിൽ നിന്ന് വ്യത്യസ്തം
വീടിന്റെ അറ്റകുറ്റപണിക്കായതിനാല്‍, ഭവന വായ്പയേക്കാള്‍ കുറഞ്ഞ കാലയളവും കുറഞ്ഞ വായ്പ തുകയുമാണ് ഹോം റിനോവേഷന്‍ വായ്പകള്‍ക്കുണ്ടാവുന്നത്. ഭവന വായ്പയുള്ളവരാണെങ്കില്‍ അതോടൊപ്പം ടോപ്പ് അപ്പ് വായ്പകള്‍ തിരഞ്ഞെടുക്കാം. നിലവിലുള്ള വായ്പയോടൊപ്പം അധിക തുക അറ്റകുറ്റപണിക്കായി ഇതുവഴി ലഭിക്കും. ഹോം റിനോവേഷന്‍ വായ്പയിലേക്ക് പോകുന്നതിന് മുന്‍പ് ബജറ്റ് തയ്യാറാക്കി തിരിച്ചടയ്ക്കാന്‍ സാധിക്കുന്ന തുകയാണ് വായ്പ എടുക്കുന്നതെന്ന് ഉറപ്പ് വരുത്തുക.

വായ്പയ്ക്കുള്ള യോഗ്യത
ഹോം റിനോവേഷന്‍ വായ്പയുടെ യോഗ്യതകള്‍ ബാങ്ക് അനുസരിച്ച് വ്യത്യാസപ്പെടും. വരുമാനം, ക്രെഡിറ്റ് സ്‌കോര്‍, വസ്തുവിന്റെ മൂല്യം എന്നിവ വായ്പ യോഗ്യതയെ സ്വാധീനിക്കും. വായ്പ ലഭിക്കാന്‍ റിനോവേഷന്‍ പ്രൊജക്ട് വിവരങ്ങളും സമര്‍പ്പിക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെടാറുണ്ട്.
വായ്പ തുക
വീടിന്റെ അറ്റകുറ്റപണി പൂർത്തിയാക്കാൻ ആവശ്യമായ വായ്പ തുക ലഭ്യമാകുമോ എന്ന് പരിശോധിക്കണം. വരുമാനവും സ്വത്തും കണക്കിലെടുത്ത് ഉയർന്ന തുക ബാങ്ക് ഓഫർ ചെയ്‌തേക്കാം. എന്നാൽ സമ്മർദമില്ലാതെ തിരിച്ചടക്കാൻ കഴിയുന്ന തുക മാത്രം വായ്പയായി തിരഞ്ഞെടുക്കുക. വായ്പ തുക അപേക്ഷകന്റെ യോഗ്യതയെ ആശ്രയിച്ചിരിക്കും. സാധാരണഗതിയിൽ വായ്പക്കാർ വസ്തുവിന്റെ നിലവിലെ മാർക്കറ്റ് മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനം വരെ വാഗ്ദാനം ചെയ്യും.
പലിശ നിരക്ക്
വീട് അറ്റകുറ്റപണിക്കായി വായ്പകയെടുക്കുമ്പോൾ പലിശ നിരക്കുകൾ ബാങ്കുകൾ അനുസരിച്ച് വ്യത്യാസപ്പെടും. ഫിക്സഡ് റേറ്റ്, ഫ്ളോട്ടിംഗ് റേറ്റ് എന്നിങ്ങനെ ഭവന വായ്പ ലഭിക്കും. മികച്ച പലിശ നിരക്ക് കണ്ടെത്താൻ വിവിധ ബാങ്കുകളിൽ നിന്നുള്ള നിരക്കുകൾ താരതമ്യം ചെയ്യുന്നതാണ് ഉചിതം.
തിരിച്ചടവ് കാലാവധി
ഹോം റിനോവേഷൻ വായ്പയുടെ തിരിച്ചടവ് കാലാവധി മാസങ്ങൾ മുതൽ വർഷങ്ങൾ വരെയാണ്. തിരിച്ചടവ് ശേഷിക്ക് യോജിച്ചതും സാമ്പത്തിക സമ്മർദ്ദം ചെലുത്താത്തതുമായ ഒരു കാലയളവ് തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം.
ആവശ്യമായ രേഖകൾ
വായ്പകൾ അനുവദിക്കേണ്ട ബാങ്കുകൾ രേഖകൾ കൃത്യമായി പരിശോധിച്ചാണ് തുക അനുവദിക്കു. വായ്പ അപേക്ഷിക്കുന്നതിന് മുൻപ് എന്തൊ്ക്കെ രേഖകൾ ആവശ്യമാണെന്ന് ബാങ്കിൽ നിന്ന് വ്യക്തത നേടണം. ഐഡന്റിറ്റി, റസിഡന്റ്സ്, വരുമാനം, വസ്തു ഉടമസ്ഥത എന്നിവയുടെ രേഖകൾ ഉറപ്പാക്കണം.
നികുതി ആനുകൂല്യങ്ങൾ
ഹോം റിനോവേഷൻ വായ്പകളാകുമ്പോൾ നികുതി ഇളവുകളും ലഭിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 24(ബി) പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഇവ ചില നിബന്ധനകൾക്ക് വിധേയമാണ്.
ഇപിഎഫിൽ നിന്ന് പിൻവലിക്കാം
ഇപിഎഫ് വരിക്കാരാണെങ്കിൽ ഇപിഎഫിൽ നിന്ന് വീട് അറ്റകുറ്റപണിക്ക് പണം പിൻവലിക്കാം. വീട് അറ്റകുറ്റപണിക്ക് 12 മാസത്തെ ശമ്പളമോ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന തുക പരിഗണിക്കും. ഒരു തവണ മാത്രമാണ് ഈ രീതിയിൽ പണം പിൻവലിക്കാൻ സാധിക്കുക.
വീട് വാങ്ങാനായി ഇപിഎഫിൽ നിന്ന് പണം പിൻവലിക്കാൻ 5 വർഷം ഇപിഎഫിൽ അംഗത്വമുള്ളവരായിരിക്കണം. സ്ഥലം വാങ്ങാനായി 24 മാസത്തെ ശമ്പളമോ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന തുകയോ ഇപിഎഫ് വിഹിതവും പലിശയും അടങ്ങുന്ന തുകയോ ഏതാണ് ചെറുത് അനുസരിച്ച് അനുവദിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
