ശമ്പളക്കാര്‍ക്ക് അധിക ചെലവില്ലാതെ വിരമിക്കല്‍ കാലത്തേക്ക് മികച്ച സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നൊരു വഴിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്. സ്വകാര്യ മേഖലയിലെ ശമ്പളക്കാരായ എല്ലാ തൊഴിലാളികളും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം ഇപിഎഫിലേക്ക് മാറ്റേണ്ടതുണ്ട്. സര്‍ക്കാര്‍ തൊഴിലാളികള്‍ ഡിഎയും അടിസ്ഥാന ശമ്പളവും ചേര്‍ത്ത തുകയുടെ 12 ശതമാനമാണ് നല്‍കേണ്ടത്. ഇതേ തുക തൊഴിലുടമയും ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റും.
ഈ രീതിയിൽ നല്ലൊരു സംഖ്യ മാസത്തില്‍ ഇപിഎഫ് അക്കൗണ്ടിലേക്ക് ജീവനക്കാരന് ബാധ്യതയില്ലാതെ പോകുന്നുണ്ട്. ഇതിന് 8 ശതമാനത്തില്‍ കുറയാത്ത പലിശയും ഇക്കാലമത്രയും ലഭിച്ചിട്ടുമുണ്ട്. നിക്ഷേപം പിന്‍വലിക്കാതെ വിരമിക്കല്‍ കാലത്തേക്ക് തുടര്‍ന്നാല്‍ ഇപിഎഫിൽ നിന്ന വലിയൊരു സംഖ്യ നേടാന്‍ സാധിക്കും. ഇതിന്റെ കണക്ക്കൂട്ടലുകൾ എങ്ങനെയെന്ന് നോക്കാം.
ഇപിഎഫ് വിഹിതം
വിരമിക്കല്‍ കാലത്ത് പെന്‍ഷനും പിഫ് വിഹിതവും ലഭിക്കും. തൊഴിലുമടയുടെ വിഹിതത്തില്‍ നിന്നാണ് എംപ്ലോയീസ് പെന്ഷന് സ്കീമിലേക്ക് (ഇപിഎസ്)അടയ്ക്കുന്നത്. തൊഴിലുടമ 8.33 ശതമാനം പെൻഷന് വേണ്ടിയും ബാക്കി തുക ഇപിഎഫ് അക്കൗണ്ടിലേക്കും മാറ്റും. ജീവനക്കാരന്റെ നിക്ഷേപം പൂര്‍ണമായും ഇപിഎഫ് അക്കൗണ്ടിലേക്കാണ്.

സ്വകാര്യ മേഖലയിലെ ജീവനക്കാരനാണെങ്കില്‍ കുറഞ്ഞത് 15,000 രൂപ ശമ്പളക്കാർക്ക്
ഇപിഎഫ് ബാധകമാണ്. ഇതിന്റെ 8.33 ശതമാനായ 1,250 രൂപ മാത്രമാണ് തൊഴിലുടമ ഇപിഎസ് അക്കൗണ്ടിലേക്ക് മാറ്റുക. ബാക്കി തുക ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റും.
മാസ വിഹിതം എത്ര
ഉദാഹരണം നോക്കിയാൽ, 25,000 രൂപ മാസത്തില്‍ അടിസ്ഥാന ശമ്പളമുള്ള വ്യക്തി ഇപിഎഫ് വിഹിതമായി മാസത്തില്‍ നല്‍കേണ്ടത് 3,000 രൂപയാണ് (25,000 രൂപയുടെ 12%). തൊഴിലുടമ 8.33 ശതമാനം ഇപിഎസ് അക്കൗണ്ടിലേക്കും 3.67 ശതമാനം ഇപിഎഫ് അക്കൗണ്ടിലേക്കും മാറ്റും. അടിസ്ഥാന ശമ്പളത്തിന്റെ 8.33 ശതമാനം 2,082 രൂപയാണ്. എന്നാൽ ഇപിഎഫ് അക്കൗണ്ടിലേക്ക് 1250 രൂപ (15000 രൂപയുടെ 8.33%) മാത്രമെ അടയ്ക്കേണ്ടതുള്ളൂ.
ഇവിടെ 1,250 രൂപ ഇപിഎസ് അക്കൗണ്ടിലേക്കും ബാക്കി വരുന്ന 832 രൂപ (2,082-1,250) രൂപ ഇപിഎഫ് അക്കൗണ്ടിലേക്കും മാറ്റും. തൊഴിലുടയുടെ വിഹിതമായ 3.67 ശതമനത്തിനൊപ്പമാണ് ഈ വിഹിതവും ലഭിക്കുക. 25,000 രൂപയുടെ 3.67 ശതമാനമായ 917 രൂപയും ഇപിഎഫിലേക്ക് മാറ്റും. 25,000 രൂപ മാസത്തില്‍ അടിസ്ഥാന ശമ്പളമുള്ള തൊഴിലാളിക്ക് ഇപിഎഫ് വിഹിതമായി 4,749 (3,000+832+917) രൂപ മാസത്തിൽ അടയ്ക്കണം.
വിരമിക്കുമ്പോള്‍ എത്ര രൂപ ലഭിക്കും
വിരമിക്കല്‍ സമയത്ത് ലഭിക്കുന്ന പിഎഫ് തുക കണക്കാക്കുന്നതിന് പലിശ നിരക്കും പ്രായവും ഘടകങ്ങളാണ്. 8.15 ശതമനമാണ് ഇപിഎഫിന് 2023 സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന പലിശ നിരക്ക്. ഇതുവരെ ഇപിഎഫ് പലിശ 8 ശതമാനത്തില്‍ താഴ്ന്നിട്ടില്ല.
വിരമിക്കല്‍ കാലത്തോളം വരുമാനം 25,000 രൂപയായി തുടർന്നാൽ, വര്‍ഷത്തില്‍ 8.1 ശതമാനം പലിശ ലഭിക്കുമ്പോള്‍ 25 വയസുള്ള ജീവനക്കാരന് 58-ാം വയസില്‍ വിരമിച്ചാല്‍ 95 ലക്ഷത്തോളം രൂപ വിരമിക്കുമ്പോൾ ലഭിക്കും. അടിസ്ഥാന ശമ്പളം 5 ശതമാനം വീതം വര്‍ധിച്ചാല്‍ വിരമിക്കുമ്പോള്‍ 1.9 കോടി രൂപ ലഭിക്കും.
25,000 രൂപ അടിസ്ഥാന ശമ്പളമുള്ള വ്യക്തിയുടെ മാസ വിഹിതം 4,749 രൂപയാണ്. 30 വയസില്‍ ജോലിയില്‍ ചേര്‍ന്ന വ്യക്തി 58-ാം വയസില്‍ വിരമിക്കുമ്പോള്‍ 61 ലക്ഷം പിഎഫില്‍ നിന്ന് ലഭിക്കും. കരിയറില്‍ 5 ശതമാനം വീതം വര്‍ഷത്തില്‍ അടിസ്ഥാന ശമ്പളം വര്‍ധിച്ചാല്‍ കാലാവധിയില്‍ 1.1 കോടി രൂപയാകും.
35-ാം വയസിൽ ജോലിക്ക് ചേർന്നൊരാൾ 58-ാം വയസിൽ വിരമിക്കുകയാണെങ്കിൽ ഇപിഎഫ് അക്കൗണ്ടിലേക്കുള്ള പ്രതിമാസ സംഭാവന പ്രതിമാസം 4,749 രൂപയായിരിക്കും. വിരമിക്കുമ്പോൾ 39 ലക്ഷം രൂപ പിഎഫ് തുകയായി ലഭിക്കും. അടിസ്ഥാന ശമ്പളം പ്രതിവർഷം 5 ശതമാനം വീതം വർധിക്കുകയാണെങ്കിൽ വിരമിക്കുമ്പോൾ പിഎഫ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്നത് 69 ലക്ഷം രൂപയായിരിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications