വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപമായി കരുതിവെയ്ക്കാമെങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ സഹായി കൂടിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). വീട് നിര്‍മാണത്തിനോ വിവാഹ, ആരോഗ്യ ചെലവുകള്‍ക്കോ ഇപിഎഫ് നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കും. അത്യാവശ്യ ഘട്ടത്തില്‍ ക്ലെയിമിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിരസിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് ആവശ്യങ്ങളെ പ്രതികൂലമായി ബാധിക്കും.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) വീഡിയോ പ്രകാരം 8 കാരണങ്ങള്‍ കൊണ്ടാണ് ഓണ്‍ലൈന്‍ ക്ലെയിമുകള്‍ നിരസിക്കപ്പെടുന്നത്. ഇവ അറിഞ്ഞിരുന്നാല്‍ ഇപിഎഫില്‍ നിന്ന് പണം പിന്‍വലിക്കുന്നത് എളുപ്പമാകും.
പ്രധാന കാരണങ്ങള്‍
പണം പിന്‍വലിക്കുന്നതിനുള്ള ക്ലെയിമില്‍ നല്കുന്ന വിവരങ്ങളും ഇപിഎഫ് ഡാറ്റബേസിലെ വിവരങ്ങളും തമ്മിലുള്ള പൊരുത്തകേടുകളാണ് ഇപിഎഫ് ക്ലെയിം നിരസിക്കപ്പെടാനുള്ള പ്രധാന കാരണം. ക്ലെയിം സമര്‍പ്പിക്കുന്നതിന് മുന്‍പ് നല്കുന്ന വിവരങ്ങള്‍ ഇപിഎഫ്ഒ റെക്കോര്‍ഡുമായി താരതമ്യം ചെയ്ത് നോക്കണം. പേര്, കമ്പനിയില്‍ ജോലി ആരംഭിച്ച, വിടുതല്‍ നേടിയ ദിവസം, ഇപിഎഫ് അംഗത്തിന്റെ ബാങ്ക് അക്കൗണ്ട്, കെവൈസി രേഖകള്‍, ജനന തീയതി തുടങ്ങിയ കാര്യങ്ങളിലാണ് പൊരുത്തകേടുകള്‍ ഉണ്ടാകാറുളളത്.

ഇപിഎഫ് ക്ലെയിമിന് മുന്നോടിയായി പേര്, രക്ഷിതാവിന്റെ/ ഭര്‍ത്താവിന്റെ പേര്, ജോലി ആരംഭിച്ച ദിവസം, കെവൈസി വെരിഫിക്കേഷന്, ബാങ്ക് വിവരങ്ങള്‍ എന്നിവ പരിശോധിക്കണം. അതേസമയം ഇപിഎഫ് ക്ലെയിം സമര്‍പ്പിക്കുന്നതിന് മുന്‍പ് യോഗ്യത പരിശോധിക്കണം.
പേരിലെ പൊരുത്തകേട്
ഇപിഎഫ് റെക്കോര്‍ഡിലെ പേരും ആധാര്‍ രേഖയിലെ പേരും തമ്മില്‍ പൊരുത്തകേടുകള്‍ വന്നാല്‍ ക്ലെയിം നിരസിക്കപ്പെടാം. പേരില്‍ പൊരുത്തകേടുണ്ടെങ്കില് തിരുത്തതിന് ഒരു അപേക്ഷ സമര്‍പ്പിക്കണം.
ജനന തീയതിയിലെ പൊരുത്തകേട്
ആധാര്‍ രേഖയിലെയും ഇപിഎഫ് റെക്കോര്‍ഡിലെയും ജനന തീയതികള്‍ വ്യത്യാസമാണെങ്കില്‍ ഇപിഎഫ് ക്ലെയിം നിരസിക്കപ്പെടും. ആധാറിലെയോ ഇപിഎഫിലെയോ ജനന തീയതി തിരുത്തി രണ്ട് രേഖയിലെയും ജനന തീയതി തമ്മില്‍ പൊരുത്തകേടില്ലെന്ന് ഉറപ്പാക്കണം.
അപൂര്‍ണമായ കെവൈസി
ഇപിഎഫ്ഒ രേഖകളില്‍ അപൂര്‍ണമായ കെവൈസിയാണെങ്കില് ഇപിഎഫ് ക്ലെയിം നിരസിക്കപ്പെടും. ഇപിഎഫ് ക്ലെയിമിന് മുന്നോടിയായി കെവൈസി പൂര്‍ത്തിയാക്കണം.
ജോയിന്റ് ബാങ്ക് അക്കൗണ്ട്
ഇപിഎഫ് ക്ലെയിമിനായി ജോയിന്റ് അക്കൗണ്ടാണ് നല്കുന്നതെങ്കില് പങ്കാളിയുമെത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് മാത്രമാണ് ഇപിഎഫ്ഒ സ്വീകരിക്കുകയുള്ളൂ. അല്ലാത്തപക്ഷം വ്യക്തിഗത അക്കൗണ്ട് ഉപയോഗിക്കുന്നത് ക്ലെയിം നിരസിക്കാതെ പണം ലഭിക്കാന്‍ സഹായിക്കും.
ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ തെറ്റുകള്‍
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്കുമ്പോള് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് സി കോഡ്, ബാങ്ക് ബ്രാഞ്ച് വിവരങ്ങള്‍ എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തണം. ബാങ്ക് ലയനമോ മറ്റു കാരണങ്ങള്‍ കൊണ്ടോ ഐഎഫ്എസി സി കോഡ് പോലുള്ള വിവരങ്ങള്‍ മാറിയിട്ടുണ്ടെങ്കില്‍ ഇപിഎഫ്ഒയിലെ രേഖയില്‍ തിരുത്തിയ ശേഷം ക്ലെയിമിന് അപേക്ഷിക്കുക.
പാസ്ബുക്ക്, ചെക്ക് എന്നിവയുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യേണ്ട ഘട്ടത്തില്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ഉപയോഗിക്കുക. പാസ്ബുക്ക്, ചെക്ക് എന്നിവയില്‍ പേര് കൃത്യമായി വ്യക്തമാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം.
ജോലിക്ക് ചേര്‍ന്ന തീയതി
ജോലിക്ക് ചേര്‍ന്ന തീയതിയും വിടുതല്‍ വാങ്ങിയ തീയതിയും പലപ്പോഴും ഇപിഎഫ്ഒ വെബ്സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്താറില്ല. ജോയിനിംഗ് തീയതി തിരുത്തണമെങ്കില്‍ കമ്പനിയെ സമീപിക്കണം. തൊഴിലാളിക്ക് തന്നെ ജോലിയില്‍ നിന്ന് വിടുതല്‍ വാങ്ങിയ തീയതി അപ്ഡേറ്റ് ചെയ്യാം.
യുഎഎന്‍ ആധാറുമായി ലിങ്ക് ചെയ്യാതിരുന്നാല്‍
യുഎഎന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഇപിഎഫ് ക്ലെയിം നിരസിക്കപ്പെടും. നാല് തരത്തില്‍ യുഎഎന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും.
തെറ്റായ അപേക്ഷ ഫോം
പണം പിന്‍വലിക്കുന്നതിന് സമര്‍പ്പിക്കുന്ന അപേക്ഷ ഫോം മാറുന്നത് ക്ലെയിം നിരസിക്കപ്പെടാനുള്ള കാരണമാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications