ഇപിഎഫ് പലിശ നാല് പതിറ്റാണ്ടിന്റെ താഴ്ന്ന നിരക്കില്‍; എങ്കിലും നിക്ഷേപകര്‍ പേടിക്കേണ്ട; കാര്യമിതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാല്പത് വര്‍ഷത്തെ താഴ്ന്ന നിലയിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ന്റെ പലിശ നിരക്ക്. 2021-22 വര്‍ഷത്തിലെ ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.1 ശതമാനം പലിശ നല്‍കാന്‍ ജൂണ്‍ മൂന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. അഞ്ച് കോടി ഉപഭോക്താക്കളെയാണ് പലിശ നിരക്കിലെ കുറവ് നേരിട്ട് ബാധിക്കുക. ഇപിഎഫ് സംഘടിത തൊഴിലാളികള്‍ക്കുള്ള നിക്ഷേപ മാര്‍ഗമാണ്. തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്നാണ് ഇപിഎഫില്‍ നിക്ഷേപിക്കുന്നത്. ഇപിഎഫ് പലിശ നിരക്ക് നാല് പതിറ്റാണ്ടിലെ താഴ്ന്ന നിലയിലെത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ലഘുസമ്പാദ്യ പദ്ധതികളില്‍ എവിടെ നിക്ഷേപിക്കുന്നതാണ് മെച്ചമെന്ന് പരിശോധിക്കാം.

പോസ്റ്റ് ഓഫീസ് നിക്ഷേപം

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളായ സേവിംഗ്‌സ ഡെപ്പോസിറ്റ്, ടൈം ഡിപ്പോസിറ്റ്, ആവര്‍ത്തന നിക്ഷേപം, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ലഘുസമ്പാദ്യ പദ്ധതികളാണ്. ഇതില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന പദ്ധതികളായ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, സീനിയര്‍ സിറ്റിസണ്‍ സേവിംഗസ് സ്‌കീം, സുകന്യ സമൃദ്ധി എന്നിവയുടെ പലിശ നിരക്കാണ് ഇപിഫുമായി താരതമ്യപ്പെടുത്തുന്നത്. ഇപിഎഫ് നിരക്ക് വര്‍ഷത്തില്‍ പുതുക്കി നിശ്ചയിക്കുന്ന് പോലെ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പുതുക്കും.

Also Read: ലക്ഷങ്ങൾ കയ്യിലെത്താൻ ഇതിലും നല്ല അവസരമില്ല; ദിവസവും 70 രൂപ റെഡിയാക്കൂ, പോസ്റ്റ് ഓഫീസ് നിങ്ങളെ സഹായിക്കുംAlso Read: ലക്ഷങ്ങൾ കയ്യിലെത്താൻ ഇതിലും നല്ല അവസരമില്ല; ദിവസവും 70 രൂപ റെഡിയാക്കൂ, പോസ്റ്റ് ഓഫീസ് നിങ്ങളെ സഹായിക്കും

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന അക്കൗണ്ടിലുള്ള നിക്ഷേപത്തിന് 7.6 ശതമാനം പലിശയാണ് ഇപ്പോള്‍ അനുവദിക്കുന്നത്. 250 രൂപയാണ്്് പദ്ധതിയില്‍ ചേരാനുള്ള ചുരുങ്ങിയ തുക. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപയാണ്. പത്ത് വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കാണ് അക്കൗണ്ട് ആരംഭിക്കാനാവുക. രാജ്യത്തെ അം?ഗീകൃത ബാങ്ക് വഴിയോ പോസ്റ്റ ഓഫീസ് വഴിയോ അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ടില്‍ സാമ്പത്തിക വര്‍ഷം ചുരുങ്ങിയത് 250 രൂപ ഉണ്ടാകണം. ഇല്ലെങ്കില്‍ 50 രൂപ പിഴയടച്ച് അക്കൗണ്ട് പുനഃസ്ഥാപിക്കാം. ആദായ നികുതി നിയമം 80 സി പ്രകാരം നിക്ഷേപത്തിന് നികുതി ഇളവുണ്ട്. അക്കൗണ്ടില്‍ ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി നിയമം സെക്ഷന്‍ 10 പ്രകാരവും നികുതി ഇളവ് ലഭിക്കും.

Also Read: ദിവസവും 167 രൂപ എടുത്തുവെച്ചോളൂ മാസം 1 ലക്ഷം രൂപ വരുമാനം നേടാം; അറിയാം കേന്ദ്ര സര്‍ക്കാറിന്റെ ഈ പദ്ധതിAlso Read: ദിവസവും 167 രൂപ എടുത്തുവെച്ചോളൂ മാസം 1 ലക്ഷം രൂപ വരുമാനം നേടാം; അറിയാം കേന്ദ്ര സര്‍ക്കാറിന്റെ ഈ പദ്ധതി

സീനിയര്‍ സിറ്റസണ്‍ സേവിംഗ്‌സ് സ്‌കീം

സീനിയര്‍ സിറ്റസണ്‍ സേവിംഗ്‌സ് സ്‌കീം

മുതിര്‍ന്ന പൗരന്മാര്‍ക്കായി അവതരിപ്പിച്ച സമ്പാദ്യ പദ്ധതിയാണ് സീനിയര്‍ സിറ്റസണ്‍ സേവിംഗ്‌സ് സ്‌കീം. 7.4 ശതമാനം പലിശയാണ് 60 വയസ് കഴിഞ്ഞവര്‍ക്ക് ഇതിലൂടെ ലഭിക്കുക. അഞ്ച് വര്‍ഷമാണ് സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ സ്‌കീമിന്റെ കാലാവധി. കാലാവധിക്ക് ശേഷം മൂന്ന് വര്‍ഷത്തേക്ക് അക്കൗണ്ട് നീട്ടാനും അവസരമുണ്ട്. 1000 രൂപയാണ ചുരുങ്ങിയ നിക്ഷേപത്തിന് വേണ്ടത്. 15 ലക്ഷം രൂപയാണ് നിക്ഷേപത്തിനുള്ള ഉയര്‍ന്ന പരിധി. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ സ്‌കീമിലെ നിക്ഷേപത്തിന് 1.5 ലക്ഷം രൂപ ഇളവ് ലഭിക്കും. എന്നാല്‍ നിക്ഷേപത്തില്‍ നിന്നുള്ള പലിശ 50,000 രൂപയക്ക് മുകളിലായാല്‍ ഈ തുകയ്ക്ക് ആദായ നികുതി ഉണ്ടാകും.

Also Read: അഞ്ച് വര്‍ഷം കാത്തിരുന്നാല്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ബമ്പറടിക്കും; മികച്ച ആദായം തരുന്ന മൂന്ന് വമ്പന്മാർAlso Read: അഞ്ച് വര്‍ഷം കാത്തിരുന്നാല്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ബമ്പറടിക്കും; മികച്ച ആദായം തരുന്ന മൂന്ന് വമ്പന്മാർ

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

രാജ്യത്തെ താമസക്കാരനായ ഏതൊതു വ്യക്തിക്കും ചേരാവുന്ന നിക്ഷേപ മാര്‍ഗമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നിലവില്‍ 7.1 ശതമാനം പലിശയാണ് അനുവദിക്കുന്നത്. പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി 15 വര്‍ഷമാണ്. ആദ്യ കാലയളവ് പൂര്‍ത്തിയാക്കിയാല്‍ പിന്നീട് 5 വര്‍ഷം വീതമുള്ള കാലാവധിയില്‍ നിക്ഷേപം തുടരാനാകും. വര്‍ഷത്തിലെ ചുരുങ്ങിയ നിക്ഷേപം 500 രൂപയും ഉയര്‍ന്ന നിക്ഷേപം 1.5 ലക്ഷം രൂപയുമായുമാണ്. കാലാവധി പൂര്‍ത്തിയാക്കിയാല്‍ മാത്രമെ പൂര്‍ണമായി പണം പിന്‍വലിക്കാനാവൂ. ഭാഗിക പിന്‍വലിക്കല്‍ ഏഴ് വര്‍ഷത്തിന് ശേഷം അനുവദിച്ചിട്ടുണ്ട്.

ഇപിഎഫ്

ഇപിഎഫ്

നാല് പതിറ്റാണ്ടിന്റെ താഴ്ന്ന നിലയിലാണ് പലിശ നിരക്കെങ്കിലും പലിശയില്‍ വമ്പന്‍ ഇപിഎഫ് തന്നെയാണ്. പലിശ നിരക്ക് 8.1 ശതമാനാണ്. ഇതിലും ഉയര്‍ന്ന നിരക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങള്‍ നല്‍കുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും ഇതില്‍ ചേരാന്‍ സാധിക്കുകയില്ലെന്നതാണ് പ്രശ്‌നം. ശമ്പള ജോലിക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം. 12 ശതമാനം വീതം (ആകെ 24 ശതമാനം) തൊഴിലാളിയും തൊഴിലുടമയും ഇപിഎഫിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അടിസ്ഥാന ശമ്പളവും ക്ഷമാബത്തയും ചേര്‍ന്നുള്ള തുകയുടെ 12 ശതമാനമാണ് ഇപിഎഫിലേക്ക് നിക്ഷേപിക്കേണ്ടത്. വിരമിക്കല്‍ സമയത്ത് മാത്രമാണ് ഇപിഎഫിലെ നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കുന്നത്. ആരോഗ്യ കാരണങ്ങളാലോ ഭവന വായ്പ തിരിച്ചടവിനോ ഇപിഫിലെ പണം ഭാഗികമായി പിന്‍വലിക്കാനാകും.

Read more about: epf ppf investment
English summary

Epf Interest Rate Decline; Comparing Government Backed Savings Schemes Interest Rate With Epf; Which One Is Better

epf, employees providend fund interest rate, ppf vs epf, best interest rate of govt. scheme, ഇപിഎഫ്, ഇപിഎഫ് പലിശ നിരക്ക്, ഇപിഎഫും പിപിഎഫും, ഉയര്‍ന്ന പലിശയുള്ള സര്‍ക്കാര്‍ നിക്ഷേപം
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X