ശമ്പളക്കാരായ ജീവനക്കാർക്ക് വലിയ രീതിയിലുള്ള സാമ്പത്തിക സഹായമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ (ഇപിഎഫ്) നിന്നും ലഭിക്കുന്നത്. വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യത്തിന് ഉപരി വീട് വെയ്ക്കാനോ ഭവന വായ്പ തിരിച്ചടവിനോ ആരോഗ്യ എമർജൻസിയിലോ വിവാഹ സമയത്തോ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സഹായത്തിനെത്തും. ഇപിഎഫിൽ നിന്ന് വായ്പയെടുത്തും ആവശ്യ സമയത്ത് പണം പിൻവലിക്കാം.
മാസത്തിൽ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന തുകയുടെ 12 ശതമാനമാണ് ഇപിഎഫിലേക്ക് ജീവനക്കാരന്റെ സംഭാവനയായി എത്തുന്നത്. അതേ തുക കമ്പനിയും ഇപിഎഫിലേക്ക് അടയ്ക്കും. ഇതോടൊപ്പം പലിശയും ചേർന്ന തുക ഇപിഎഫ് അംഗത്തിന് വിരമിക്കുമ്പോൾ പിൻവലിക്കാൻ സാധിക്കും. ഇപിഎഫ് 2022-23 സാമ്പത്തിക വർഷത്തിലെ നിക്ഷേപങ്ങൾക്ക് 8.15 ശതമാനം പലിശ ഇപിഎഫിൽ നിന്ന് ലഭിക്കുന്നുണ്ട്.
ഇപിഎഫിന്റെ നിയന്ത്രണാധികാരിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഈയിടെ നോമിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇപിഎഫിൽ നിന്ന് പണം പിൻവലിക്കാൻ നോമിനേഷൻ ആവശ്യമുണ്ടോയെന്നും എങ്ങനെ ഇ-നോമിനേഷൻ നടത്താമെന്നും ഈ ലേഖനത്തിൽ പരിശോധിക്കുന്നത്.

നോമിനിയുടെ പ്രധാന്യം
വിരമിക്കൽ കാലത്തോടൊപ്പം ജീവനക്കാരന് അത്യാഹിതം സംഭവിച്ചാൽ ഇപിഎഫ് തുക കുടുംബാംഗങ്ങൾക്ക് ലഭിക്കാൻ നോമിനിയെ തിരഞ്ഞെടുക്കുക അത്യാവശ്യമാണ്. കുടുംബാംഗങ്ങൾക്ക് ഇപിഎഫ് തുക ലഭിക്കാൻ അംഗങ്ങളെ ഇപിഎഫ് നോമിനിയായി തിരഞ്ഞെടുക്കേണ്ടതുണ്ട്. അക്കൗണ്ട് ഉടമകൾ ഗുണഭോക്താക്കളായി നോമിനികളെ തിരഞ്ഞെടുക്കുന്നത് ഈയിടെ ഇപിഎഫ്ഒ നിർബന്ധമാക്കിയിരുന്നു. എന്നാൽ നോമിനികളെ ചേർക്കുന്നതിന് സമയപരിധി നിശ്ചയിച്ചട്ടില്ല. നോമിനികൾക്ക് പ്രൊവിഡന്റ് ഫണ്ട് വിഹിതവും എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷൂറൻസും പെൻഷൻ വിഹിതവും ലഭിക്കും.
പണം പിൻവലിക്കാൻ നോമിനേഷൻ ആവശ്യമുണ്ടോ
ഇപിഎഫ്ഒ വെബ്‌സൈറ്റ് പ്രകാരം ഇപിഎഫ് അഗംമായൊരാൾ നോമിനേഷൻ സമർപ്പിക്കേണ്ടത് നിർബന്ധമാണ്. ഓൺലൈൻ ഡെത്ത് ക്ലെയിമുകൾ സമർപ്പിക്കുമ്പോഴും നാമനിർദ്ദേശം ആവശ്യമാണ്. ഇപിഎഫ് അംഗത്തിന്റെ സേവന സമയത്ത് എത്ര തവണ വേണമെങ്കിലും ഇ-നോമിനേഷനുകൾ സമർപ്പിക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കും.
നോമിനേഷൻ വിശദാംശങ്ങൾ മാറ്റുന്നതിന് തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. നോമിനേഷനുകൾ ഫയൽ ചെയ്യാൻ അംഗങ്ങൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-സൈൻ ഉപയോഗിക്കാം. ഇപിഎഫ് അംഗത്തിന്റെ മരണശേഷം നോമിനേഷൻ മാറ്റാനാകില്ല.
നോമിനിയെ ചേർത്തില്ലെങ്കിൽ
അക്കൗണ്ട് ഉടമകൾക്ക് ഒന്നോ ഒന്നിലധികം നോമിനികളെയോ ചേർക്കാം. കുടുംബാംഗങ്ങളില്ലെങ്കിൽ മറ്റുള്ളവരെയും നോമിനിയായി ചേർക്കാം. നോമിനി ഇല്ലെങ്കിൽ കുടുംബാംഗങ്ങൾക്ക് തുല്യവിഹിതമായി ഇപിഎഫ് തുക നൽകും. ഇപിഎഫ് അംഗത്വമുള്ളയാൾ വിവാഹിതനും ഭാര്യയും കുട്ടികളും ഉള്ള വ്യക്തിയാണെങ്കിൽ ഇവരെ നിർബന്ധമായും നോമിനിയായി ചേർക്കണം. പെൻഷൻ ഫണ്ടിൽ ഭാര്യയെയും മക്കളെയുമാണ് നിശ്ചയിക്കുന്നത്. ഇവരുടെ പേരുകൾ ഫാമിലി ലിസ്റ്റിൽ വേണം.
എങ്ങനെ ഇ- നോമിനേഷൻ നടത്താം
ഇപിഎഫ്ഒ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഇ-നോമിനേഷന്‍ നടത്താം. ഇതിനായി ഇപിഎഫ് വരിക്കാര്‍ക്ക് ആധാര്‍ ലിങ്ക്ഡ് യുഎഎന്‍, ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, അപ്‌ഡേറ്റ് ചെയ്ത മെംമ്പര്‍ പ്രൊഫൈല്‍ എന്നിവ ആവശ്യമാണ്. നോമിനിയുടെ സ്‌കാന്‍ ചെയ്ത ഫോട്ടോ, ആധാര്‍, ഐഎഫ്എഫ്‌സി കോഡുള്ള ബാങ്ക് അക്കൗണ്ട്, മേല്‍വിലാസം എന്നിവ വേണം.
ഇപിഎഫ്ഒ വെബ്‌സൈറ്റ് ലോഗിന്‍ ചെയ്താല്‍ ഇ-നോമിനേഷന്റെ ബാനര്‍ ലഭിക്കും. ഇതില്‍ ക്ലിക്ക് ചെയ്‌തോ മാനേജ് ടാബില്‍ നിന്ന് ഇ- നോമിനേഷന്‍ തിരഞ്ഞെടുത്തോ ഇ-നോമിനേഷന്‍ പേജിലേക്ക് എത്താം. ഫാമിലി ഡിക്ലറേഷന്‍ വിവരങ്ങള്‍ ഇവിടെ നല്‍കണം. ഒന്നോ ഒന്നിലധികമോ നോമിനികളെ ഇവിടെ ചേര്‍ക്കാന്‍ സാധിക്കും.
നോമിനി വിശദാംശങ്ങളോടൊപ്പം നോമിനി വിഹിതവും ചേര്‍ക്കണം. ഒരു നോമിനിയാണെങ്കില്‍ 100 ശതമാനം വിഹിതവും നല്‍കാം. ഈ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സേവ് ഇപിഎഫ് നോമിനേഷന്‍ ക്ലിക്ക് ചെയ്യണം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications