ജോലിക്കാരായവർക്ക് സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നത്തിനും വിരമിക്കൽ കാലത്തെക്കുള്ള ഏറ്റവും സുരക്ഷിതമായ വരുമാന മാർഗം ഒരുക്കുന്നതിനുള്ള നിക്ഷേപമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് എന്ന ഇപിഎഫ്. ഇന്ത്യയിൽ, റിട്ടയർമെന്റ് സേവിംഗിലേക്കുള്ള ഒരു പ്രാഥമിക മാർഗം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് തന്നെയാണ് ജോലി ചെയ്യുന്ന ഘട്ടത്തിൽ തന്നെ ശമ്പളത്തിൽ നിന്ന് ഒരു വിഹിതമായി ഇപിഎഫിലേക്ക് നിക്ഷേപം എത്തും. അതിനാൽ അധിക സാമ്പത്തിക ബാധ്യതയില്ലാതെ വലിയൊരു തുക സമ്പാദ്യമുണ്ടാക്കാം.
2022- 23 സാമ്പത്തിക വർഷത്തിലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.15 ശതമാനമായാണ് ഇപിഎഫ്ഒ ഉയർത്തിയത്. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന 8.10 ശതമാനത്തേക്കാൾ 0.5 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഇപിഎഫ്ഒ നടത്തിയത്. 2022-23 സാമ്പത്തിക വർഷത്തിൽ നടത്തിയ നിക്ഷേപങ്ങൾക്കാണ് ഈ പലിശ ലഭിക്കുക.
പലിശ നിരക്ക് വർധിപ്പിപ്പിച്ചെങ്കിലും പലർക്കും ഇത്തവണ പലിശ ലഭിച്ചില്ല. ഇക്കാര്യം ഉന്നയിച്ച് നിരവധി പേരാണ് സമൂഹ മാധ്യമമായ എക്സിൽ ചോദ്യങ്ങളുന്നയിക്കുന്നത്. എന്നാൽ പലിശ ക്രെഡിറ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നും മുഴുവൻ പലിശയും ക്രെഡിറ്റ് ചെയ്യാൻ കാത്തിരിക്കണമെന്നുമാണ് ഇപിഎഫ്ഒ നൽകുന്ന നിർദേശം. ഇപിഎഫ് അക്കൗണ്ടിൽ പലിശ എത്തിയോ എന്നും ബാലൻസ് എങ്ങനെ അറിയാമെന്നും നോക്കാം.

മിസ്ഡ് കോൾ
യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) പോർട്ടലിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുകയും കെവൈസി പ്രക്രിയ പൂർത്തിയാക്കുകയും ചെയ്ത ഇപിഎഫ് വരിക്കാർക്ക് മിസ്ഡ് കോളിലൂടെ ഇപിഎഫ് ബാലൻസ് നൽകാൻ കഴിയും. ഇതിനായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011-22901406 ഡയൽ ചെയ്യുക. രണ്ട് ബെല്ലിന് ശേഷം കോൾ വിച്ഛേദിക്കും. ഇതേ നമ്പറിലേക്ക് ഇപിഎഫ് ബാലൻസും പിഎഫ് അക്കൗണ്ടിലേക്കുള്ള ഏറ്റവും പുതിയ സംഭാവനയും വിശദമാക്കുന്ന ടെക്സ്റ്റ് മെസ്സേജ് ലഭിക്കും.
എസ്എംഎസ്
ഇപിഎഫ്‌ഒയിൽ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ലിങ്ക് ചെയ്തവർക്ക് എസ്എംഎസ് വഴി ഇപിഎഫ് ബാലൻസ് പരിശോധിക്കാം. ഇതിനായി 7738299899 എന്ന നമ്പറിലേക്ക് EPFOHO UAN ENG ഫോർമാറ്റിൽ ഒരു സന്ദേശം അയക്കണം UAN എന്ന ഭാഗത്ത് സ്വന്തം യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ നൽകണം.
ENG എന്നിടത്ത് സ്വന്തം ഭാഷയുടെ ആദ്യ മൂന്ന് അക്ഷരങ്ങൾ ആണ് നൽകേണ്ടത്. ഇവ ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ച് മാറ്റി ഉപയോഗിക്കാം. 7738299899 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. ഇതിന് മറുപടിയായി പിഎഫ് ബാലൻസ് വിവരങ്ങൾ ലഭിക്കും.
ഇപിഎഫ്ഒ ഓൺലൈൻ പോർട്ടൽ
അടുത്തിടെ നവീകരിച്ച ഇപിഎഫ്ഒ ഓൺലൈൻ പോർട്ടൽ വഴി ഇപിഎഫ് പാസ്‌ബുക്ക് എളുപ്പത്തിൽ ലഭിക്കും. ഇപിഎഫ്ഒ വെബ്‌സൈറ്റിൽ 'Our Services' എന്ന ഭാഗത്ത് നിന്ന് For Employees എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 'Services' ക്ലിക്ക് ചെയ്താൽ Member pass book എന്ന ഭാഗത്തേക്ക് എത്തും. ലോഗിൻ വിൻഡോയിൽ യുഎഎൻ, പാസ്‌വേഡ് എന്നിവ നൽകി പാസ്‌ബുക്ക് ആക്‌സസ് ചെയ്യാം. ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് തൊഴിലാളിയുടെ യുഎഎൻ കമ്പനി പരിശോധിച്ചുറപ്പിക്കുകയും ആക്ടിവേറ്റ് ചെയ്യുകയും വേണം.
ഉമാംഗ് ആപ്പ്
ഇപിഎഫ് ബാലൻസ് പരിശോധനയെ കൂടുതൽ എളുപ്പമാക്കുന്നതാണ് കേന്ദ്ര സർക്കാറിന്റെ ഉമാംഗ് ആപ്പ്. പാസ്ബുക്ക് കാണുന്നതിന് അപ്പുറം, ക്ലെയിമുകൾ കാര്യക്ഷമമായി ആരംഭിക്കാനും നിരീക്ഷിക്കാനും ആപ്പ് സഹായിക്കും. പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. മൊബൈൽ നൽകി ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്തു ഉപയോഗികാം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications