ഇ.പി.എഫ്.ഒ അംഗങ്ങൾക്ക് ഇത് സന്തോഷ വാർത്ത; പി.എഫിൽ നിന്ന് പിൻവലിക്കാനുള്ള തുക ഉയർത്തി
ഇ.പി.എഫ്.ഒ (എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ) അംഗങ്ങൾക്ക് ഇത് സന്തോഷ വാർത്ത. പി.എഫ് അക്കൗണ്ട് ഉടമകൾക്ക് പിൻവലിക്കാനുള്ള പരമാവധി തുകയുടെ പരിധി ഉയർത്തി. അടിയന്തിര സാഹചര്യങ്ങളിൽ സാമ്പത്തിക ആവശ്യം ഉണ്ടാവുമ്പോൾ ഈ മാർഗം സ്വീകരിക്കാവുന്നതാണ്. നേരത്തെ 50,000 രൂപ വരെയാണ് പി.എഫ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ സാധിക്കുമായിരുന്നുള്ളൂ. പക്ഷേ, ഇനി മുതൽ 1 ലക്ഷം രൂപ വരെ നിങ്ങൾക്ക് പിൻവലിക്കാം. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അപ്രതീക്ഷിതമായി സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ പി.എഫിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ പണം പിൻവലിക്കാമെന്നും മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇത് വലിയൊരു ആനുകൂല്യമായി കണക്കാക്കാം. കാരണം ഇതുവരെ ഇത്തരം നേട്ടങ്ങൾ ഇ.പി.എഫിൽ വന്നിരുന്നില്ല. ഇതിനൊപ്പം ഒറ്റത്തവണയായി ലഭിക്കുന്ന തുകയുടെ പരിധിയും വർധിപ്പിച്ചിട്ടുണ്ട്.
നിങ്ങൾ ജോലിയിൽ പ്രവേശിച്ചതിനു ശേഷം 6 മാസത്തിനുള്ളിൽ പണം പിൻവലിക്കാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്. നേരത്തെ പി.എഫ് അക്കൗണ്ട് ഉടമകൾക്ക് ഈ ഓപ്ഷനില്ലായിരുന്നു. ദീർഘ നാളിനു ശേഷമേ പണം പിൻവലിക്കാൻ സാധിച്ചിരുന്നുള്ളൂ. പുതിയ മാറ്റം പ്രകാരം 6 മാസത്തിനുള്ളിൽ ജോലി ഉപേക്ഷിച്ചാലും നിങ്ങളുടെ പി.എഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും.
ഇ.പി.എഫ്.ഒ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും അക്കൗണ്ട് ഉടമകൾക്ക് പി.എഫുമായി ബന്ധപ്പെട്ട കാര്യങ്ങൾ എളുപ്പമാക്കുവാനും സർക്കാർ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പണം പിൻവലിക്കുന്നതിന് പുതിയ രീതികൾ തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ചത്. മാത്രമല്ല പിൻവലിക്കലുകൾ വേഗത്തിലാക്കാനും ശ്രമിക്കുന്നുണ്ട്. അതിനു വേണ്ടി ഒരു പുതിയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

പണം പിൻവലിക്കാം....
പി.എഫ് അക്കൗണ്ട് ഉടമകൾക്ക് പല തരത്തിലുള്ള സേവനങ്ങൾ ഉറപ്പ് വരുത്തുന്നുണ്ട്. അടിയന്തര ഫണ്ട് എന്ന നിലയിൽ പി.എഫിൽ നിന്ന് 50,000 രൂപയ്ക്ക് പകരം 1 ലക്ഷം രൂപ പിൻവലിക്കാൻ അനുവദിച്ചിരിക്കുന്നു. പെൻഷൻ മുതൽ ചികിത്സയ്ക്ക്, വിവാഹ ആവശ്യങ്ങൾക്ക്, വിദ്യാഭ്യാസം അല്ലെങ്കിൽ മറ്റ് പ്രധാന കുടുംബ ആവശ്യങ്ങൾക്കെല്ലാം നിങ്ങൾക്ക് പി.എഫിൽ നിന്ന് ഇപ്പോൾ പണം പിൻവലിക്കാം.
പി.എഫിൽ നിന്ന് എങ്ങനെ പിൻവലിക്കാം..?
വൈദ്യചികിത്സ, വിദ്യാഭ്യാസം അല്ലെങ്കിൽ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് തുടങ്ങി ഏതെങ്കിലും അടിയന്തര ആവശ്യത്തിന് പി.എഫ് അക്കൗണ്ട് ഉടമകൾക്ക് ഇ.പി.എഫ്.ഒ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാം.
- ആദ്യം ഇ.പി.എഫ്.ഒ അംഗങ്ങളുടെ ഇ-സേവന പോർട്ടൽ സന്ദർശിക്കുക. ഇവിടെ അംഗങ്ങളുടെ വിഭാഗത്തിലേക്ക് പോകുക.
- UAN (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ), പാസ് വേർഡ്, ക്യാപ്ച എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ലോഗിൻ ചെയ്‌തു കഴിഞ്ഞാൽ, 'ഓൺലൈൻ സർവ്വീസസ്' ടാബിലേക്ക് പോയി ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'ക്ലെയിം (ഫോം-31, 19, 10 സി, 10 ഡി)' സെലക്ട് ചെയ്യുക
- പേര്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക.
- ഭാഗികമായ പിൻവലിക്കലിനായി ഫോം 31 തിരഞ്ഞെടുക്കുക. ശേഷം ആ ലിസ്റ്റിൽ നിന്ന് പണം പിൻവലിക്കാനുള്ള കാരണം നൽകുക.
- ഇതെല്ലാം സമർപ്പിച്ചതിന് ശേഷം, ആധാറുമായി ലിങ്ക് ചെയ്ത നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു OTP ലഭിക്കും, അത് നൽകുക.
- സമർപ്പിച്ചതിന് ശേഷം, 'ഓൺലൈൻ സർവ്വീസസ്' ടാബിൽ 'ട്രാക്ക് ക്ലെയിം സ്റ്റാറ്റസ്' ഓപ്ഷന് കീഴിൽ നിങ്ങളുടെ ക്ലെയിമിന്റെ സ്റ്റാറ്റസ് പരിശോധിക്കാം.
10 ഗ്രാമിന്റെ വില 1 ലക്ഷം രൂപയിലേക്ക് അടുക്കുന്നു; ഈ ദീപാവലിക്ക് നിങ്ങൾ സ്വർണം വാങ്ങുന്നുണ്ടോ?
ഇത്രയും ചെയ്തു കഴിഞ്ഞാൽ ഇനി പണം നിങ്ങളുടചെ ബാങ്ക് അക്കൗണ്ടിലേക്ക് വരും. സാധാരണയായി 7 മുതൽ 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇ.പി.എഫ്.ഒ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യും.


Click it and Unblock the Notifications


