എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാരാണെങ്കിൽ ഇപിഎഫ് രേഖകളിൽ ജനന തീയതി രേഖപ്പെടുത്തേണ്ടതുണ്ട്. ഇപിഎഫിന് നൽകിയ ജനന തീയതിയും മറ്റു രേഖകളിലെ ജനന തീയതിയും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ വരിക്കാർക്ക് ഇപിഎഫ് പിൻവലിക്കൽ ക്ലെയിം ചെയ്യുമ്പോൾ കാലതാമസം നേരിടാറുണ്ട്. അതിനാൽ തന്നെ ഇപിഎഫ് വരിക്കാരനായൊരാൾ ഇപിഎഫ് രേഖകളിൽ ജനന തീയതി കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പിക്കേണ്ടതുണ്ട്.
ജനന തീയതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ (ഇപിഎഫ്ഒ) പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. ജനന തീയതി തെളിയിക്കുന്നതിന് സ്വീകരിക്കുന്ന രേഖകളിൽ നിന്ന് ആധാറിനെ ഒഴിവാക്കിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും മറ്റ് ഏതെല്ലാം രേഖകൾ ആധാറിന് പകരം ഉപയോഗിക്കാനാകുമെന്ന് നോക്കാം.

ആധാർ ഒഴിവാക്കി
ജനന തീയതി തെളിയിക്കുന്നതിന് സ്വീകരിക്കുന്ന രേഖകളില്‍ നിന്ന് ആധാറിനെ ഒഴിവാക്കിയെന്നതാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ പുതിയ അറിയിപ്പ്. ആധാര്‍ നിയന്ത്രണ അതോറിറ്റിയായ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ഇപിഎഫ്ഒ അറിയിച്ചു.
നേരത്തെ തന്നെ വിവിധ സ്ഥാപനങ്ങള്‍ ജനനത്തീയതി പരിശോധിക്കുന്നതിനുള്ള സാധുവായ രേഖയായി ആധാറിനെ പരിഗണിക്കുന്നുന്നത് സംബന്ധിച്ച് യുഐഡിഎഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആധാര്‍ ഒരു വ്യക്തിഗത തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാമെങ്കിലും 2016 ലെ ആധാര്‍ നിയമം പ്രകാരം ജനന തീയതി കണക്കക്കനാനുള്ള തെളിവായി ഇത് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് യുഐഡിഎഐ വ്യക്തമാക്കി.
ഏതൊക്കെ രേഖകൾ സമർപ്പിക്കാം
ജനന തീയതി തെളിയിക്കാൻ ഇപിഎഫ് വരിക്കാർക്ക് താഴെ പറയുന്ന രേഖകൾ സമർപ്പിക്കാം. ജനന മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റ്, ഏതെങ്കിലും അംഗീകൃത സർക്കാർ ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റി നൽകുന്ന മാർക്ക്ഷീറ്റ്, എഎസ്എൽസിസർട്ടിഫിക്കറ്റ്, സേവന രേഖകളെ അടിസ്ഥാനമാക്കിയുള്ള സർട്ടിഫിക്കറ്റ്, പാൻ കാർഡ്, കേന്ദ്ര/സംസ്ഥാന പെൻഷൻ പേയ്‌മെന്റ് ഓർഡർ, സർക്കാർ നൽകുന്ന ഡൊമിസൈൽ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് ഇപിഎഫ്ഒ അംഗീകാരമുണ്ട്.
ഈ രേഖകളുടെ അഭാവത്തിൽ വൈദ്യപരിശോധനയ്ക്ക് ശേഷം സിവിൽ സർജൻ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം.
എങ്ങനെ ജനന തീയതി അപ്ഡേറ്റ് ചെയ്യാം
മറ്റു രേഖകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഓൺലൈനായി തന്നെ ജനന തീയതി അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഇതിനായി യുഎഎൻ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ഇപിഎഫ്ഒയുടെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യണം. മാനേജ് എന്ന ഓപ്ഷന് കീഴിലുള്ള ബേസിക് ഡീറ്റെയിൽസ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യണം. കൃത്യമായ വിശദാംശങ്ങൾ നൽകി സേവ്/ സബ്മിറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യണം.
അടുത്ത പേജിൽ റഫറൻസ് നമ്പർ, നിലവിലെ നില, മറ്റ് വിശദാംശങ്ങൾ എന്നിവ വിശദാംശങ്ങൾക്കൊപ്പം ജനന തീയതി അപ്ഡേറ്റ് ചെയ്ത അപേക്ഷ കാണാനാകും. ഇത് തൊഴിലുടമ അംഗീകാരം നൽകിയാൽ അപ്ഡേറ്റ് ആകും. അതിനായി വിശദാംശങ്ങൾ കമ്പനിയെ അറിയിക്കണം. ഭാവിയിലേക്കുള്ള പരിശോധനയ്ക്കായി റഫറൻസ് നമ്പർ കരുതിവെയ്ക്കാം.
ഇപിഎഫ് പലിശ നിരക്ക്
ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് എല്ലാ വർഷവും നിശ്ചയിക്കും. ധനമന്ത്രാലയവുമായി സഹകരിച്ച് ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ആണ് പലിശ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിലെ പലിശ നിരക്ക് ഈ വർഷം ജൂണിലാണ് പ്രഖ്യാപിച്ചത്. 8.15 ശതമാനം പലിശ നിരക്കാണ് ഇപിഎഫ്ഒ നിക്ഷേപങ്ങൾക്ക് നൽകുന്നത്. നാല് പതിറ്റാണ്ടിനിടെ പിഎഫ് അക്കൗണ്ടുകളുടെ ഏറ്റവും ഉയർന്ന പലിശ നിരക്കാണിത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications