പിഎഫ് അംഗങ്ങൾക്ക് ഒരു സന്തോഷവാർത്ത! സേവനങ്ങൾ ഇനി കൂടുതൽ എളുപ്പവും വേഗവുമാക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ശ്രമിക്കുന്നുണ്ട്. അത്തരത്തിൽ അവതരിപ്പിക്കുന്ന സുപ്രധാനമായ മാറ്റമാണ് 'ഇപിഎഫ്ഒ 3.0'. എന്നാൽ ഇപ്പോൾ ഇപിഎഫ്ഒ വെബ്സൈറ്റിൽ പുതിയൊരു ഓപ്ഷൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 'പാസ്‌ബുക്ക് ലൈറ്റ്' എന്നാണ് ഈ പുതിയ ഫീച്ചർ അറിയപ്പെടുന്നത്. പുതിയ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം;
'പാസ്‌ബുക്ക് ലൈറ്റ്'
ഇപിഎഫ്ഒ വെബ്സൈറ്റിൽ പുതുതായി ഉൾപ്പെടുത്തിയ 'പാസ്‌ബുക്ക് ലൈറ്റ്' എന്ന ഓപ്ഷൻ നിങ്ങളുടെ പിഎഫ് പാസ്ബുക്കിന്റെ ലളിതവും വേഗതയേറിയതുമായ ഒരു പതിപ്പാണിത്. പാസ്‌ബുക്ക് പോർട്ടലിൽ ലോഗിൻ ചെയ്ത് കാത്തിരിക്കാതെ തന്നെ നിങ്ങളുടെ അക്കൗണ്ടിന്റെ വിവരങ്ങൾ അതിവേഗത്തിൽ അറിയാൻ സാധിക്കുമെന്നതാണ് പാസ്ബുക്ക് ലൈറ്റിൻ്റെ പ്രത്യേകത.
നിങ്ങളുടെ അവസാനത്തെ പിഎഫ് വിഹിതം (contribution), ഒടുവിൽ പിൻവലിച്ച തുക (withdrawal), നിലവിലെ ബാലൻസ് എന്നിവ എളുപ്പത്തിൽ അറിയാനും ഈ ഫീച്ചറിലൂടെ സാധിക്കും. മൊബൈൽ ഫോണിലോ ഇന്റർനെറ്റ് വേഗത കുറഞ്ഞ സാഹചര്യങ്ങളിലോ പോലും ഈ സേവനം ഉപകാരപ്രദമാവുന്നു. പൂർണ്ണമായ സ്റ്റേറ്റ്മെൻ്റ് ആവശ്യമില്ലാത്ത, പെട്ടെന്ന് ബാലൻസ് പരിശോധിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ പുതിയ ഫീച്ചർ ആശ്വാസകരമാണ്.

പിഎഫ് ട്രാൻസ്ഫർ ചെയ്യുന്നു
തൊഴിൽ മാറുന്ന ജീവനക്കാർക്ക് ഏറെ സഹായകരമായ ഒരു പുതിയ സേവനവുമായി ഇപിഎഫ്ഒ എത്തിയിരിക്കുന്നു. ഇനി മുതൽ, തൊഴിലുടമകൾക്ക് അവരുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (അനക്സർ കെ) ഓൺലൈനായി ലഭ്യമാക്കാൻ സാധിക്കും. ഈ കാരണത്താൽ ജീവനക്കാർക്ക് എളുപ്പത്തിൽ അക്കൗണ്ട് കൈമാറ്റം ചെയ്യാനും, അപേക്ഷയുടെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും.
നിലവിൽ, ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് മാറുമ്പോൾ, ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ പുതിയ തൊഴിലുടമയുടെ സ്ഥാപനത്തിലേക്ക് ഫോം 13 വഴി ഓൺലൈനായി കൈമാറ്റം ചെയ്യണം. ഈ കൈമാറ്റ സമയത്താണ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (അനക്സർ കെ) പുതിയ പിഎഫ് ഓഫീസിലേക്ക് അയയ്ക്കുന്നത്. ഇതുവരെ, അനക്സർ കെ, പിഎഫ് ഓഫീസുകൾക്ക് മാത്രമേ ലഭ്യമായിരുന്നുള്ളു. പക്ഷേ ഇപ്പോൾ, അംഗങ്ങൾക്ക് നേരിട്ട് പോർട്ടലിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാനും ട്രാക്ക് ചെയ്യാനും സാധിക്കും.
മാത്രമല്ല, പുതിയ അക്കൗണ്ടിൽ പിഎഫ് ബാലൻസും മുൻ തൊഴിലുടമയുമായുള്ള സേവന കാലയളവും ശരിയായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ട്രാക്ക് ചെയ്യാനും സാധിക്കും.
ഇപിഎഫ്ഒ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിൽ ലഭ്യമാകും
ഇപിഎഫ്ഒ അംഗങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാനും സുതാര്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരങ്ങൾ എത്തുന്നത്. ക്ലെയിം സെറ്റിൽമെന്റുകൾ, അഡ്വാൻസുകൾ എന്നിവയിലെല്ലാം ഇതോടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അത്തരത്തിൽ സംഭവിച്ച ചില മാറ്റങ്ങൾ പരിശോധിക്കാം;
- ട്രാൻസ്ഫർ, സെറ്റിൽമെന്റ് റിക്വസ്റ്റുകൾ
- അഡ്വാൻസുകൾ.
- റീഫണ്ടുകൾ.
- ചെക്ക്/ഇസിഎസ്/എൻഇഎഫ്ടി റീഫണ്ടുകൾ.
- പലിശ ക്രമീകരണങ്ങൾ.
ഭാര്യയും ഭർത്താവും ഒരുമിച്ച് നിക്ഷേപിച്ചാൽ സമ്പത്ത് ഇരട്ടിയിലധികം വളർത്താം: ഇങ്ങനെ ആസൂത്രണം ചെയ്യൂ
ഈ മാറ്റങ്ങളോടെ ക്ലെയിമുകളുടെ പ്രോസസ്സിംഗ് സമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ഓരോ അപേക്ഷക്കും വേണ്ടി വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ അംഗീകാരത്തിനായി കാത്തിരിക്കേണ്ടി വന്നിരുന്നു. ഈ കാലതാമസം വലിയ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ പുതിയ പരിഷ്കരണത്തിലൂടെ ഇത്തരം അംഗീകാരങ്ങൾ ലളിതമാക്കുകയും ചെയ്തു. ഇത് സേവനങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ടുവരുമെന്നും അംഗങ്ങൾക്ക് വേഗത്തിൽ സേവനങ്ങൾ ലഭ്യമാകുമെന്നും ഇപിഎഫ്ഒ ഉറപ്പുനൽകുന്നു.
സാമൂഹിക സുരക്ഷാ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയെന്നതാണ് ഇപിഎഫ്ഒയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് പാസ്ബുക്ക് ലൈറ്റ്, ഓൺലൈൻ ആക്സസ് തുടങ്ങിയ നിരവധി പരിഷ്കാരങ്ങൾ എത്തുന്നത്. പാസ്ബുക്ക് ലൈറ്റ് എന്ന പുതിയ ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ സമയം ലാഭിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications