അത്യാവശ്യ ഘട്ടത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന വായ്പ സാധ്യതകളിലൊന്നാണ് പേഴ്സണൽ ലോൺ അഥവ വ്യക്തിഗത വായ്പ. എന്നാൽ ഉയർന്ന പലിശ നിരക്കും മറ്റ് കർശന നിബന്ധനകളും പേഴ്സണൽ ലോൺ എടുക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്ന ഘടകമാണ്. പലപ്പോഴും പേഴ്സണൽ ലോൺ നിങ്ങളുടെ സാമ്പത്തിക ആസൂത്രണങ്ങളിൽ ഒരു വെല്ലുവിളിയാകുന്നതിനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ വായ്പ തിരിച്ചടവ് പ്രതിമാസ ബജറ്റുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
പലിശ നിരക്കിലെ ചെറിയ ഇളവുകൾ പോലും പ്രതിമാസ തിരിച്ചടവിൽ കാര്യമായ സ്വാധീനം ചെലുത്തും. അതുപോലെ തന്നെ നിങ്ങൾ കുറഞ്ഞ തുക വായ്പയെടുക്കുകയാണെങ്കിൽ, നിങ്ങളുടെ ലോൺ ബാധ്യതയും പ്രതിമാസ ഗഡുവും ആനുപാതികമായി കുറയും. പേഴ്സണൽ ലോൺ തിരിച്ചടവ് തുകയെ സ്വാധീനിക്കുന്ന മൂന്ന് ഘടകങ്ങളാണുള്ളത്. വായപ തുക, വായപ കാലാവധി, പലിശ നിരക്ക്. ഇത് ഉപയോഗിച്ച് ഇഎംഐ കാൽക്കുലേറ്റർ വഴി നിങ്ങളുടെ പ്രതിമാസ തിരിച്ചടവ് അനായാസം കണക്കാക്കാവുന്നതാണ്. എങ്ങനെയെന്നല്ലേ, വിശദമായി പറയാം.

10 ശതമാനം പലിശയ്ക്ക് മൂന്ന് വർഷത്തേക്ക് 10 ലക്ഷം രൂപ വ്യക്തിഗത വായ്പ എടുക്കുന്നുവെന്ന് കരുതുക. ഇഎംഐ കാൽക്കുലേറ്ററിൽ ഈ കണക്കുകൾ നൽകിയ ശേഷം, നിങ്ങൾക്ക് പ്രതിമാസ തിരിച്ചട്വ് തുകയെത്രയാണെന്ന് കണ്ടെത്താം. അത് 32,267 രൂപയാണ്. ഇപ്പോൾ, നിങ്ങളുടെ പരമാവധി പ്രതിമാസ വരവ് - ചെലവ് തുക 25,000 രൂപ ആണെങ്കിൽ, നിങ്ങൾ എന്തു ചെയ്യും? വായ്പ കാലാവധി നീട്ടുക എന്നത് മാത്രമാണ് നിങ്ങളുടെ മുന്നിലുള്ള ഏക മാർഗം. പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങൾ ലോൺ കാലാവധി 36 മുതൽ 48 മാസം വരെ നീട്ടുകയാണെങ്കിൽ, നിങ്ങളുടെ പ്രതിമാസ തിരിച്ചടവ് തുക 32,267 രൂപയിൽ നിന്ന് 25,362 രൂപ ആയി കുറയുന്നത് നിങ്ങൾക്ക് മനസിലാക്കാം.
പേഴ്സണൽ ലോൺ എടുക്കുന്നതിന് മുൻപ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വിലയിരുത്തേണ്ടതും പ്രധാനമാണ്. കാരണം നിങ്ങളുടെ യോഗ്യതയും നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കും നിർണയിക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. മത്സര പലിശ നിരക്കുകൾ, തിരിച്ചടവ് കാലയളവുകൾ, ഏതെങ്കിലും അധിക ഫീസ് എന്നിവ ഉൾപ്പെടെയുള്ള നിബന്ധനകൾ കണ്ടെത്തുന്നതിന് ഒന്നിലധികം വായ്പ ദാതാക്കളെ താരതമ്യം ചെയ്യുന്നത് അത്യന്താപേക്ഷിതമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടാതെ ലോൺ തിരിച്ചടവുകൾ നിങ്ങൾക്ക് സുഖകരമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
