ഓഹരികളിൽ നിക്ഷേപിക്കാൻ പലർക്കുമുള്ള വിമുഖത നിക്ഷേപത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ വിശകലനങ്ങളിലെ കൃത്യമായ അറിവില്ലായ്മയാണ്. എന്നാൽ അധിക സമയ ചെലവോ സാങ്കേതിക അറിവോ ഇല്ലാതെയും നിക്ഷേപിക്കാൻ സഹായിക്കുന്ന മാർഗമാണ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ അഥവാ ഇടിഎഫ്. ഇക്കഴിഞ്ഞ വർഷങ്ങളിലായി ഇടിഎഫ് നിക്ഷേപം ഉയർന്ന് കൊണ്ടിരിക്കുകയാണ്. 2023 ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം 174-ലധികം ഇടിഎഫുകൾ ഇന്ന് വിപണിയിലുണ്ട്. എങ്ങനെ ഇടിഎഫിൽ നിക്ഷേപിക്കാമെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കാം.
ഇടിഎഫ്
ഒരു നിശ്ചിത സൂചികയെ ട്രാക്ക് ചെയ്യുന്ന ഒരു കൂട്ടം സെക്യൂരിറ്റികളിലാണ് ഇടിഎഫ് നിക്ഷേപിക്കുന്നത്. അതിനാൽ നിഷ്ക്രിയ നിക്ഷേപ രൂപമാണ് ഇടിഎഫ് എന്ന് പറയാം. ട്രാക്ക് ചെയ്യുന്ന സൂചികയുടെ റിട്ടേണിനോട് ചേർന്നുള്ള ആദായം നൽകാൻ ഇടിഎഫ് ശ്രമിക്കും. ഉദാഹരണമായി നിഫിറ്റി 50 സൂചികയെ ട്രാക്ക് ചെയ്യുന്ന ഇടിഎഫ് പ്രവർത്തിക്കുന്നത് നിഫ്റ്റിയുടെ മൂവ്‌മെന്റിനെ അടിസ്ഥാനമാക്കിയാണ്. നിഫ്റ്റി താഴോട്ടാണെങ്കിൽ ഇടിഎഫിന്റെ ആദായവും താഴോട്ടായിരിക്കും.
നിഫിറ്റി ബീഇഎസ്
നിഫ്റ്റി 50 സൂചികയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നൊരു ഇടിഎഫ് ആണ് നിഫ്റ്റി ബീഇഎസ് (ബെഞ്ചമാർക്ക് എക്‌സചേഞ്ച് ട്രേഡിഡ് സകീം). 2002 ജനുവരിയിൽ അവതരിപ്പിച്ച നിഫ്റ്റി ബീഇഎസാണ് ഇന്ത്യയിലെ ആദ്യ ഇടിഎഫ്. നിഫ്റ്റി ബീഇഎസിൽ നിക്ഷേപിക്കുന്നതിലൂടെ നിഫ്റ്റി 50 സൂചികയിലുള്ള കമ്പനികളിലെ നേട്ടം നിക്ഷേപകന് സ്വന്തമാക്കാം.
13 വിവിധ സക്ടെറുകളിൽ നിന്നുള്ള ഏറ്റവും മികച്ച 50 കമ്പനികളാണ് നിഫ്റ്റി 50 യിൽ ഉൾപ്പെടുന്നത്. ഇതിനാൽ നിഫ്റ്റി 50യുടെ വളർച്ചയ്ക്ക് അനുസരിച്ചുള്ള ആദായം നിഫ്റ്റി ബീഇഎസ് നൽകുന്നു.
ഇടിഎഫിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കാം
ഇടിഎഫുകളിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങളെ പരിശോധിക്കാം.
1) മാർക്കറ്റ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ 15-30 മിനിറ്റിനുള്ളിൽ ഇടിഎഫുകളുടെ ട്രേഡിംഗ് വോളിയം കുറവായിരിക്കും. അതിനാൽ വിപണി ആരംഭത്തിൽ ഇടിഎഫ് വാങ്ങുന്നതും വിൽക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.
2) ഇടിഎഫുകൾ വാങ്ങുമ്പോൾ മാർക്കറ്റ് ഓർഡർ നൽകുകയാണെങ്കിൽ, അവസാനം ട്രേഡ് ചെയ്ത വിലയിൽ നിന്ന് വളരെ വ്യത്യാസത്തിൽ യൂണിറ്റുകൾ ലഭിച്ചേക്കാം. അതിനാൽ, ഇടിഎഫുകൾ വാങ്ങുമ്പോൾ ലിമിറ്റ് ഓർഡറുകൾ ഉപയോഗിക്കുന്നതാണ് ഉചിതം.
3) അസ്ഥിരമായ വിപണി ഘട്ടങ്ങളിൽ , ഇടിഎഫുകൾ പലപ്പോഴും വിവിധ കാരണങ്ങളാൽ പ്രീമിയത്തിലും ഡിസ്കൗണ്ടുകളിലും ട്രേഡ് ചെയ്യാം. അതിനാൽ ഇടിഎഫുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ നെറ്റ് അസറ്റ് വാല്യൂ പരിശോധിക്കുക.
4)എല്ലാ ഇടിഎഫുകളും സ്ഥിരമായി ട്രേഡ് ചെയ്യുന്നവയല്ല. അതിനാൽ ഒരു ഇടിഎഫിൽ നിക്ഷേപിക്കുകയാണെങ്കിൽ, ഒരു ദിവസത്തിന്റെ വോളിയം മാത്രം പരിശോധിക്കുന്നതിന് പകരം മുൻകാല വോള്യങ്ങളും പരിശോധിക്കണം.
5) സ്ഥിരമായി ഇടിഎഫുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ, മ്യൂച്വൽ ഫണ്ടുകൾ പോലെ ഒരു സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റമെന്റ് പ്ലാൻ ഉപയോഗിക്കുക.

നികുതി
നികുതിയുടെ കാര്യത്തിൽ ഇടിഎഫുകൾ അസറ്റ് വിഭാഗത്തെഅടിസ്ഥാനമാക്കിയാണ് നികുതി ചുമത്തുക. ഉദാഹരണത്തിന്, നിഫ്റ്റി 50 ഇടിഎഫിന് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പോലെ നികുതി ഈടാക്കും. 10 വർഷത്തെ ഗവ സെക്യൂരിറ്റിസ് ഇടിഎഫ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ട് കണക്കെയാണ് നികുതി ചുമത്തുക. ഇക്വിറ്റിയെ ട്രാക്ക് ചെയ്യുന്ന ഇടിഎഫുകൾ 12 മാസത്തിൽ കൂടുതൽ കൈവശം വെച്ചാൽ നേടുന്ന ലാഭം ദീർഘകാല മൂലധന നേട്ടം ദീർഘകാല മൂലധന നേട്ടമായി കണക്കാക്കും.
എങ്ങനെ നിക്ഷേപിക്കാം
മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് വ്യത്യസ്തമായി ഇടിഎഫുകൾ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി മാത്രമേ വാങ്ങാനും വിൽക്കാനും കഴിയൂ. അതിനാൽ ഇടിഎഫുകളിൽ ട്രേഡ് ചെയ്യുന്നതിന് ഡിമാറ്റ് അക്കൗണ്ട് നിർബന്ധമാണ്. നിഷ്ക്രിയമായി കൈകാര്യം ചെയ്യുന്നതിനാൽ മ്യൂച്വൽ ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇടിഎഫുകൾക്ക് കുറഞ്ഞ ചെലവ് അനുപാതം മാത്രമാണ് ഉള്ളത്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications