ഇവിയിലാണ് ഭാവി; ഈ 5 ഇവി ഇന്‍ഫ്രാ സ്റ്റോക്കുകള്‍ പരിഗണിക്കാം; വെറുതെയാകില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും അതുവഴി അന്തരീക്ഷ മലനീകരണത്തിന്റെ തോത് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് വൈദ്യുത വാഹനങ്ങള്‍ അവതരിച്ചിരിക്കുന്നത്. അതുകൊണ്ട് വാഹന ലോകത്തിന്റെ ഭാവിയും ഇലക്ട്രിക് വാഹനങ്ങളിലാണ് (ഇവി) എന്നത് നിസംശയം കരുതാനാവും. ഇതൊക്കെ കൊണ്ടുതന്നെ ഓരോ നിക്ഷേപകന്റേയും പോര്‍ട്ട്ഫോളിയോയില്‍ ഇലക്ട്രിക് വാഹന വ്യവസായവുമായി ബന്ധപ്പെട്ട ഒരു സ്റ്റോക്ക് എങ്കിലും ഉള്‍പ്പെടുത്തിയാല്‍ ഭാവിയിലേക്കുള്ള ആദായവും ഉറപ്പു വരുത്തുന്നതിന് തുല്യമാണ്. അതിനാല്‍ ഈ ലേഖനത്തില്‍ വൈദ്യുത വാഹനങ്ങള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യം തയ്യാറാക്കുന്ന 5 ഓഹരികളെയാണ് പരിചയപ്പെടുത്തുന്നത്.

എന്തുകൊണ്ട് ഇവി ഇന്‍ഫ്രാ ?

എന്തുകൊണ്ട് ഇവി ഇന്‍ഫ്രാ ?

വൈദ്യുത വാഹനങ്ങള്‍ക്ക് മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജം നല്‍കുന്ന ലിതിയം- അയോണ്‍ ബാറ്ററികള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം ചാര്‍ജിങ് പോയിന്റുകളാണ്. അടുത്ത 5 വര്‍ഷത്തിനകം ഇവി ചാര്‍ജിങ്ങുമായി ബന്ധപ്പെട്ട വ്യവസായം 2.25 ലക്ഷം കോടി രൂപയാകുമെന്നാണ് അനുമാനം. 2027 വരെയുള്ള കാലഘട്ടത്തില്‍ ഈ മേഖലയുടെ വാര്‍ഷിക വളര്‍ച്ച 40 ശതമാനമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അതുപോലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വൈദ്യുത വാഹനങ്ങളിലേക്ക് മാറാന്‍ മികച്ച പ്രോത്സാഹനവുമുണ്ട്. അടുത്ത 5 വര്‍ഷത്തിനകം 70,000 ഇവി സ്‌റ്റേഷന്‍ രാജ്യത്താകമാനം നിര്‍മിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിനോടകം ലിസ്റ്റ് ചെയ്തതും അല്ലാത്തതുമായ നിരവധി കമ്പനികളാണ് ഈ മേഖലയിലേക്ക് കടന്നു വന്നിട്ടുള്ളത്.

1) ടാറ്റ പവര്‍

1) ടാറ്റ പവര്‍

ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത വൈദ്യുത കമ്പനിയാണ് ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ പവര്‍ (BSE: 500400, NSE : TATAPOWER). പരമ്പരാഗത ഊര്‍ജോത്പാദനത്തില്‍ നിന്നും പുനരുപയോഗ ഊര്‍ജത്തിന്റെ മേഖലയിലേക്ക് മാറുമെന്ന് കമ്പനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 2025-ഓടെ വൈദ്യുത വാഹനങ്ങള്‍ക്കുളള 25,000 ചാര്‍ജിങ് സ്റ്റേഷനുകളും സോളാര്‍ പാനലുകളുടെ നിര്‍മാണത്തിനുമുളള പദ്ധതികളും ഇതിനോടകം ആവിഷ്‌കരിച്ചു കേന്ദ്ര സര്‍ക്കാരിന്റെ 'നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍' പദ്ധതിയുമായി സഹകരിച്ച് മുന്നേറാന്‍ കമ്പനി തയ്യാറായിക്കഴിഞ്ഞു. തിങ്കളാഴ്ച 248 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്.

Also Read: ബജറ്റിന് മുമ്പ് വാങ്ങാവുന്ന 15 ഓഹരികള്‍ ഇതാAlso Read: ബജറ്റിന് മുമ്പ് വാങ്ങാവുന്ന 15 ഓഹരികള്‍ ഇതാ

പുതിയ കരാറുകള്‍

പുതിയ കരാറുകള്‍

വൈദ്യുതി ഉത്പാദന, വിതരണ രംഗത്ത് സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനിയായ ടാറ്റ പവര്‍, വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ വിവിധ തലത്തിലുളള അടിസ്ഥാന സൗകര്യങ്ങളും കമ്പനി സജ്ജമാക്കുന്നുണ്ട്. വീട്ടില്‍, ഓഫീസില്‍, പൊതുയിടങ്ങളില്‍ ഒക്കെ ഇതിനായി പദ്ധതി തയ്യാറാക്കുന്നു. കമ്പനി ഇതിനോടകം ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്, ടിവിഎസ്, എംജി മോട്ടോര്‍ ഇന്ത്യ, ജാഗ്വാര്‍ & ലാന്‍ഡ് റോവര്‍ എന്നിവരുമായി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ വികസിപ്പിക്കാനുള്ള കരാറുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 5,458 വീടുകളിലും 32 ഇ-ബസ്, 878 ചാര്‍ജിങ് സ്റ്റേഷനുകളും തയ്യാറാക്കിക്കഴിഞ്ഞു. അടുത്തിടെ, ലോധ ഗ്രൂപ്പുമായും സെന്‍ട്രല്‍ റെയില്‍വേയുമായും പൂനെ, മുംബൈ നഗരങ്ങളിലെ വിവിധയിടങ്ങൡല്‍ ഇവി സ്റ്റേഷന്‍ തയ്യാറാക്കാന്‍ കരാറൊപ്പിട്ടു.

2) ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

2) ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അഥവാ ഐഒസി (BSE: 530965, NSE : IOC). ഇന്ത്യന്‍ ഓയിലും ഉപകമ്പനികളും ചേര്‍ന്ന് രാജ്യത്തെ പെട്രോളിയം വിപണിയുടെ 47 ശതമാനം വിഹിതം കരസ്ഥമാക്കിയിരിക്കുന്നു. പാരിസ്ഥിതിക ഉത്തരവാദിത്തം മുന്‍നിര്‍ത്തി സമീപ ഭാവിയില്‍ തന്നെ റീഫൈനറികളിലെ 10 ശതമാനം ഹൈഡ്രജന്‍ ഉപയോഗം ഗ്രീന്‍ ഹൈഡ്രജനിലേക്ക് മാറ്റപ്പെടും. തിങ്കളാഴ്ച 123.70 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച 123.70 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

Also Read: 1,000 രൂപ ഒരാഴ്ച കൊണ്ട് 2,893 കോടി രൂപ; ഭ്രാന്ത് പിടിപ്പിക്കുന്ന നേട്ടവുമായി ഒരു കുഞ്ഞന്‍ ക്രിപ്‌റ്റോAlso Read: 1,000 രൂപ ഒരാഴ്ച കൊണ്ട് 2,893 കോടി രൂപ; ഭ്രാന്ത് പിടിപ്പിക്കുന്ന നേട്ടവുമായി ഒരു കുഞ്ഞന്‍ ക്രിപ്‌റ്റോ

ഗ്രീന്‍ എനര്‍ജി

ഗ്രീന്‍ എനര്‍ജി

അടുത്ത 3 വര്‍ഷത്തിനകം നിലവിലുള്ള 10,000 പമ്പുകളില്‍ വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ തയ്യാറാക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. അതുപോലെ ഇവി നിര്‍മാതാക്കളായ ഹ്യുണ്ടായി, മഹീന്ദ്ര & മഹീന്ദ്ര, ഓല, എന്‍ടിപിസി, ടാറ്റ പവര്‍ എന്നിവരുമായും അനുബന്ധ ധാരണകളിലും എത്തിച്ചേര്‍ന്നു. വാഹന ലോകത്തെ മാറ്റങ്ങള്‍ ഐഒസി സാകൂതം വീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി, സോളാര്‍ പവര്‍, ബാറ്ററി യൂണിറ്റ്, ഗ്രിഡ് പവര്‍ എന്നിവ സംയോജിപ്പിച്ച ആദ്യ ഹൈബ്രിഡ് മൈക്രോ ഗ്രിഡ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, സണ്‍ മൊബിലിറ്റി, ഫിനര്‍ജി ഓഫ് ഇസ്രായേല്‍ എന്നിവയുമായി ചേര്‍ന്ന് അലുമിനിയം എയര്‍ ബാറ്ററി സാങ്കേതികവിദ്യ രാജ്യത്ത് അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

3) ബിപിസിഎല്‍

3) ബിപിസിഎല്‍

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധന വിതരണ കമ്പനിയും റീഫൈനിങ് ശേഷിയില്‍ മൂന്നാമതും നില്‍ക്കുന്ന എണ്ണക്കമ്പനിയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഥവാ ബിപിസിഎല്‍ (BSE: 500547, NSE: BPCL). മഹാരത്ന പദവിയുള്ള ഈ കമ്പനി, രാജ്യത്തെ 25% വരുന്ന എണ്ണ വിതരണം നിയന്ത്രിക്കുന്നു. കഴിഞ്ഞ വര്‍ഷം ബിപിസിഎല്ലിനെ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനമെടുത്തു. നിലവില്‍ 19,000 പമ്പുകള്‍ കമ്പനിക്കുണ്ട്. ഇതിനോടകം 44 ഇവി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സജ്ജമാക്കി. ഈ വര്‍ഷം ഒക്ടോബറിനകം ഇത് 1,000 ആയി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത്തരം സ്റ്റേഷനുകളില്‍ സിഎന്‍ജി, ഫ്‌ലക്‌സി ഉള്‍പ്പെടെ എല്ലാത്തരം ഇന്ധനങ്ങളും വിതരണം ചെയ്യാനും നീക്കമുണ്ട്. തിങ്കളാഴ്ച 400.35 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

4) റിലയന്‍സ് ഇന്‍ഡസ്ട്രീസ്

4) റിലയന്‍സ് ഇന്‍ഡസ്ട്രീസ്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് (BSE: 500325, NSE: RELIANCE). 1966-ല്‍ ടെക്‌സ്റ്റൈല്‍ കമ്പനിയായി തുടക്കമിട്ട റിലയന്‍സ് ഇന്ന് എണ്ണ പര്യവേഷണം, പെട്രോകെമിക്കല്‍, റീട്ടെയില്‍ ബിസിനസ്, മീഡിയ, ടെലികോം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളിലേക്കും വളര്‍ന്നു പന്തലിച്ചു. ഒരു പ്രദേശത്ത് മാത്രം കെട്ടിപ്പടുക്കുന്നതില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല റിലയന്‍സിന് സ്വന്തമാണ്. റീഫൈനി്ങ് ശേഷിയില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. അതുപോലെ നിലവിലുള്ള 1,400 പമ്പുകള്‍ അടുത്ത 5 വര്‍ഷത്തിനരം ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടിയുള്ള വിവിധ ഇന്ധന വിതരണം ചെയ്യുന്ന 5,500 കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും റിലയന്‍സ് ലക്ഷ്യമിടുന്നു.

വിവിധ പദ്ധതികള്‍

വിവിധ പദ്ധതികള്‍

ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതിനായി റിലയന്‍സ്, ബ്രിട്ടീഷ് പെട്രോളിയവുമായി ചേര്‍ന്ന് ജിയോ-ബിപി എന്ന സംയുക്ത സംരംഭം തുടങ്ങി. ആദ്യ ഘട്ടത്തില്‍ 30 കാറുകളെങ്കിലും നിര്‍ത്തിയിട്ട് ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ള സ്റ്റേഷനുകളാണ് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ നിര്‍മിക്കുന്നത്. സമാനമായൊന്ന് മുംബൈയില്‍ തുടങ്ങിക്കഴിഞ്ഞു. ബ്ലൂസ്മാര്‍ട്ട് എന്ന ടെക്‌നോളജി കമ്പനിയുമായും ധാരണയിലെത്തി. അതുപോലെ മഹീന്ദ്രയുമായി ചേര്‍ന്ന് മൊബിലിറ്റി-ആസ്-എ-സര്‍വീസ് (Maas), ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) എന്ന പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്. തിങ്കളാഴ്ച 2,553 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

5) എബിബി ഇന്ത്യ

5) എബിബി ഇന്ത്യ

ഏറ്റവും വലിയ സംയോജിത വൈദ്യുത ഉപകരണ നിര്‍മാതാക്കളാണ് എബിബി ഇന്ത്യ ലിമിറ്റഡ് (BSE: 500002, NSE: ABB). പ്രധാനമായും നാലു വിഭാഗങ്ങളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. വൈദ്യൂതീകരണം, റോബോട്ടിക്‌സ് & ഓട്ടോമേഷന്‍, ചലനശക്തി, പ്രവര്‍ത്തനങ്ങളുടെ യന്ത്രവത്കരണം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധതരം ചാര്‍ജിങ് സംവിധാനങ്ങള്‍ കമ്പനിയുടെ ഉത്പന്ന ശ്രേണിയിലുണ്ട്. നിലവില്‍ ലോകത്തെ ഏറ്റവും വേഗത്തില്‍ ചാര്‍ജ് ചെയ്യാനാവുന്ന ടൈറ-360 (Terra 360), മാതൃകമ്പനി സജ്ജമാക്കിയിട്ടുണ്ട്. ഇതിലൂടെ 3 മിനിറ്റില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ തക്ക വൈദ്യുതി സംഭംരിക്കാനാവും. വൈകാതെ ഈ സംവിധാനം ഇന്ത്യയിലെ ഉപകമ്പനിയിലേക്കും വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച 2,321.85 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

EV Infra Stocks Reliance ABB IOC BPCL Tata Power Can Consider For Long Term Gain

EV Infra Stocks Reliance ABB IOC BPCL Tata Power Can Consider For Long Term Gain
Story first published: Monday, January 17, 2022, 20:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X