സാധാരണ ഗതിയില്‍ 40 വയസ് കഴിയുന്നൊരാള്‍ക്ക് ജീവിതത്തിലെ ഒട്ടുമിക്ക സാമ്പത്തിക ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കാനോ അവസാന ഘട്ടത്തിലേക്ക് എത്തിക്കാനോ ആയിട്ടുണ്ടാകും. ശരാശരി 80 വയസുവരെ ജീവിക്കുന്നുവെന്ന് കണക്കാക്കിയാല്‍ 40 വയസിലെത്തി നില്‍ക്കുന്നൊരാള്‍ പകുതി ജീവിതം ജീവിച്ചു കഴിഞ്ഞു.
ഇതിനാല്‍ സ്വന്തം സാമ്പത്തികാവസ്ഥ ഒന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ഒരു ചില്ലികാശ് പോലും നിക്ഷേപിക്കാത്തവരാണെങ്കില്‍ വിരമിച്ച ശേഷമുള്ള സ്വന്തം ജീവിതത്തെ പറ്റി ചിന്തിക്കേണ്ടതുണ്ട്. 40 വയസിലെത്തി എന്നതിന്റെ പേരില്‍ നിക്ഷേപത്തിനുള്ള സാധ്യതകളടങ്ങില്ല. 40 വയസുകാരന്‍ എങ്ങനെ നിക്ഷേപം ക്രമീകരിക്കണമെന്ന് നോക്കാം.
വൈകിയില്ല
40 വയസ് എത്തിയൊരാള്‍ സ്ഥിരമായി ജോലി ചെയ്തു വരികായണെങ്കില്‍ ഇന്ന് കമ്പനിയില്‍ മികച്ചൊരു നിലയിലെത്തിയിട്ടുണ്ടാകും. ഇതുപ്രകാരം മാന്യമായൊരു ശമ്പളം ലഭിക്കുന്നുണുണ്ടാകാം. വിരമിക്കാന്‍ ഇനിയും 15-20 വര്‍ഷം മുന്നിലുള്ളതിനാല്‍ നിക്ഷേപിക്കാനുള്ള സമയമുണ്ട്. കയ്യിലെ അധിക തുക നിക്ഷേപത്തിലേക്ക് മാറ്റുകയും കോമ്പൗണ്ടിന്റെ ഗുണം ലഭിക്കുകയും ചെയ്യും. നേരത്തെ എടുത്ത വായ്പകള്‍ അവസാനിക്കുന്ന സമയവുമാകാം. ഇത്തരത്തില്‍ ലഭിക്കുന്ന തുക നിക്ഷേപത്തിലേക്ക് മാറ്റാവുന്നതാണ്.
വിശദമായ സാമ്പത്തിക പദ്ധതി തയ്യാറാക്കുക
40 വയസിലെത്തിയ വ്യക്തിക്കും മുന്നിൽ കൃത്യമായ സമയമുണ്ട്. എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതി മനസിലാക്കി ഭാവിയെ മുന്നിൽ കണ്ടുള്ളൊരു സാമ്പത്തിക പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. വ്യക്തിപരമായ മൊത്തം വരുമാനങ്ങളെ സമഗ്രമായി വിശകലനം ചെയ്യണംം. ഹ്രസ്വകാല, ഇടത്തരം, ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾ തിരിച്ചറിയുകയും ഇതിന് അനുസരിച്ച് ക്രമീകരിക്കുകയു വേണം.
മുന്നിലുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ എന്തൊക്കെയാണ് എത്ര സമയത്തിനുള്ളിൽ ഇവ നേടം എന്ന വ്യക്തമായ ചിത്രം ലഭിച്ചു കഴിഞ്ഞാൽ ഇതിന് അനുസരിച്ചുള്ള നിക്ഷേപം പ്ലാൻ ചെയ്യാം. പരിധിയില്ലാത്ത ആവശ്യങ്ങളുണ്ടാകാം. എന്നാൽ വരുമാനത്തിന് കൃത്യമായ അളവുള്ളതിനാൽ മുൻഗണന നിശ്ചയിക്കുന്നതാണ് മുന്നോട്ട് എളുപ്പമാകാനുള്ള വഴി.
ഒഴിവാക്കേണ്ട തെറ്റുകൾ
പരിമിതമായ സമയം മാത്രമാണ് നിക്ഷേപത്തിനായി മുന്നിലുള്ളതെങ്കിൽ നിക്ഷേപത്തിൽ നിന്ന് പരമാവധി ലാഭം നേടിയെടുക്കാനാണ് പലരും ശ്രമിക്കുന്നത്. ഇതിനായി ഉയർന്ന ആദായം വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളിലേക്ക് പോകുന്നത് പൂർണമായും ശരിയല്ല. പരിമിത സമയം മാത്രം മുന്നിലുള്ളതിനാൽ, സ്വന്തം റിസ്ക് പ്രൊഫൈൽ പരിശോധിക്കാതെ ഉയർന്ന വരുമാനം പ്രതീക്ഷിക്കാവുന്ന ഇക്വിറ്റി പോലുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നത് നഷ്ടം വരുത്താൻ സാധ്യതയുണ്ട്. മുൻഗണനാ ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുക എന്നതിൽ ശ്രദ്ധിക്കുന്നതാണ് ഈ സാഹചര്യത്തിൽ ബുദ്ധി. ഇതോടൊപ്പം വൈവിധ്യവത്കരണവും ആവശ്യമാണ്.
എസ്ഐപി ടോപ്പ് അപ്പ് ചെയ്യുക
സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴിയുള്ള നിക്ഷേപം മികച്ചൊരു സാധ്യത തന്നെയാണ്. എന്നാൽ ചെറിയ സമയത്തിനുള്ളിൽ വലിയ ലക്ഷ്യം പിന്തുടരുന്നൊരാൾ എസ്ഐപി തുക ടോപ്പ് അപ്പ് ചെയ്യാൻ ശ്രമിക്കണം. എല്ലാ വർഷത്തിലും എസ്ഐപി തുക നിശ്ചിത ശതമാനം വർധിപ്പിക്കുക. വർഷത്തിൽ ശമ്പള വർധനവിനൊപ്പവും ബോണസ്, ഇൻസെന്റീവുകൾ എന്നിവ ഉപയോഗിച്ചും എസ്ഐപി ഉയർത്താം. ഇത്തരത്തിൽ തുക ഉയർത്തുന്നത് വിരമിക്കൽ കാലത്തേക്ക് വലിയൊരു സമ്പത്തുണ്ടാക്കാൻ സഹായിക്കും.
കരിയർ അല്പം കൂടി നീട്ടുക
വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ മുന്നിലുണ്ടെങ്കിൽ അധികം ആയാസമില്ലാതെ ലക്ഷ്യത്തിലേക്ക് എത്താൻ കരിയർ വിപുലീകരണം ചിന്തിക്കാവുന്നതാണ്. കരിയർ കുറച്ചു വർഷത്തേക്ക് നീട്ടുകയോ, മറ്റൊരു ജോലി നോക്കുകയോ ചെയ്യാം. ഇത് പണം ലാഭിക്കുന്നതിനൊപ്പം കയ്യിലുള്ള സമ്പാദ്യത്തിന് കൂടുതൽ കാലയളവും നൽകുന്നു. സാമ്പത്തികമായി പിരിമുറുക്കമില്ലാതെ ലക്ഷ്യത്തിലേക്ക് എത്താൻ കരിയർ ദീർഘിപ്പിക്കുന്നത് സഹായിക്കും. ഫ്രീലാൻസായി മറ്റു ജോലികൾ തേടുന്നതും വരുമാനം കണ്ടെത്താനുള്ള മാർഗമാണ്.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications