പഴയ സ്വർണം നൽകി പുതിയ ആഭരണം വാങ്ങുന്നത് ട്രെൻഡ്; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ചെലവ് കൂടും

സ്വർണ വില പുതിയ ഉയരങ്ങളിലെത്തി നിൽക്കക്കുമ്പോൾ സ്വർണാഭരണങ്ങൾ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്കുള്ളൊരു മാർ​ഗമാണ് പഴയ സ്വർണം മാറ്റിയെടുക്കുക എന്നത്. പഴയ സ്വർണത്തിന് മികച്ച വില ലഭിക്കുന്നതിനാൽ പഴയ സ്വർണം നൽകി ചെറിയ തുകയും ചേർത്ത് പുതിയ ആഭരണങ്ങൾ വാങ്ങുന്നവർക്ക് കൈപൊള്ളാതെ സ്വർണം വീട്ടിലെത്തിക്കാം. അതേസമയം, പഴയ സ്വർണം കാലപ്പഴക്കം ചെന്നതാണെങ്കിൽ ചില പൊല്ലാപ്പുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.

ഹാൾമാർക്കിം​ഗ് നിർബന്ധം

സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിം​ഗും എച്ച്‍യുഐഡി നമ്പറും നിർബന്ധമാക്കിയതോടെ പുതിയ സ്വർണാഭരണങ്ങൾ വാങ്ങുന്നത് കൂടുതൽ സുതാര്യവും സുരക്ഷിതവുമായിട്ടുണ്ട്. അതോടൊപ്പം കൈവശം പഴയതും ഹാൾമാർക്ക് ചെയ്യാത്തതുമായ സ്വർണഭരണങ്ങൾ ഉണ്ടെങ്കിൽ അവ ഹാൾമാർക്ക് ചെയ്തില്ലെങ്കിൽ വിൽക്കാനോ പുതിയ ഡിസൈനുകൾക്കായി മാറ്റി വാങ്ങാനോ സാധിക്കില്ല.

രണ്ട് വഴികൾ

ഹാള്‍മാര്‍ക്ക് ചെയ്യാത്ത പഴയ സ്വര്‍ണം കയ്യിലുള്ളവരാണെങ്കില്‍ ഇവ വില്‍ക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ മുന്‍പ് ഹാള്‍മാര്‍ക്കിംഗ് ചെയ്യേണ്ടതാണ്. ഇതിനായി ഉപഭോക്താവിന് രണ്ട് സാധ്യതകളാണുള്ളത്. ബിഐഎസ് രജിസ്‌ട്രേഡ് ജുവലറി വഴി ഹാള്‍മാര്‍ക്കിംഗ് നടത്താം. 

പഴയ സ്വർണം നൽകി പുതിയ ആഭരണം വാങ്ങുന്നത് ട്രെൻഡ്; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ചെലവ് കൂടും

ജുവലറികൾ ബിഐഎസ് ഹാള്‍മാർക്കിം​ഗ് സെന്റർ വഴിയാണ് ഹാള്‍മാര്‍ക്കിം​ഗ് നടത്തുക. ഉപഭോക്താവ് ഓരോ ആഭരണത്തിന് വീതം 45 രൂപ ഹാള്‍മാര്‍ക്കിംഗ് ചാർജ് നല്‍കണം. രണ്ടാമത്തെ സാധ്യത, ഉപഭോക്താവ് നേരിട്ട് ഹാള്‍മാര്‍ക്കിംഗ് സെന്ററിലെത്തി ഹാള്‍മാർക്കിം​ഗ് നടത്തുക എന്നതാണ്. 

പരിശുദ്ധി സർട്ടിഫിക്കറ്റ്

പഴയ, ഹാള്‍മാര്‍ക്ക് ചെയ്യാത്തതുമായ സ്വര്‍ണാഭരണങ്ങള്‍ പരിശോധിക്കുന്നതിന് ബിഐഎസ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ബിഐഎസ് അംഗീകൃത ഹാള്‍മാര്‍ക്കിംഗ് സെന്ററിൽ നിന്ന് ഹാൾമാർക്ക് ചെയ്യുന്ന ആഭരണങ്ങൾക്ക് നല്‍കുന്ന പരിശോധനാ റിപ്പോര്‍ട്ട് ആഭരണങ്ങളുടെ പരിശുദ്ധിയെ കുറിച്ചുള്ള സര്‍ട്ടിഫിക്കറ്റാണ്.

ഹാള്‍മാര്‍ക്ക് ചെയ്യാത്ത പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ ഉപഭോക്താവിന് റിപ്പോര്‍ട്ട് ഏത് ജുവലറികളിലും നൽകാം. അതേസമയം, ഹാൾമാർക്കിം​ഗുള്ള പഴയ സ്വര്‍ണം കയ്യിലുള്ളവര്‍ക്ക് അവ വിൽക്കാനും മാറ്റിയെടക്കാനും വീണ്ടും ഹാള്‍മാര്‍ക്ക് നടത്തേണ്ടതില്ല. 

ഉപഭോക്താവിന് കൂടുതൽ സുരക്ഷ

ഏപ്രിൽ 1 മുതൽ രാജ്യത്ത് വില്പന നടത്തുന്ന സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്ക് യൂണീക് ഐഡന്റിഫിക്കേഷൻ (എച്ച്‌യുഐഡി) എന്ന തിരിച്ചറിയൽ കോഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ 6 അക്ക കോഡില്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാൻ പാടില്ലെന്നാണ് ചട്ടം. സ്വർണം ഹാള്‍മാര്‍ക്ക് ചെയ്‌തെന്ന് പരിശോധിക്കാനാണ് ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ ഉപയോ​ഗിക്കുന്നത്.

6 അക്ക ആള്‍ഫ ന്യൂമെറിക് നനമ്പര്‍ ഉപയോഗിച്ച് സ്വര്‍ണത്തിന്റെ പരിശുദ്ധി അറിയാന്‍ പറ്റും. ഓരോ സ്വർണാഭരത്തിലും പ്രത്യേക ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ആണ് ഉണ്ടാവുക. 

ഉപഭോക്താവിന് നഷ്ട പരിഹാരം

എച്ച്‍യുഐഡി കോഡിൽ നൽകിയ പരിശുദ്ധി സ്വർണത്തിനില്ലെങ്കിൽ സ്വര്‍ണ ഹാള്‍മാര്‍ക്കിംഗ് നിയമങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പരിരക്ഷ നല്‍കുന്നു. 2018-ലെ ബിഐഎസ് ചട്ടങ്ങളിലെ റൂള്‍ 49 പ്രകാരം ജുവലറികൾ ഉപഭോക്താവിന് നഷ്ട പരിഹാരം നൽകേണ്ടതായി വരും. തുകയിലെ വ്യത്യാസത്തിന്റെ രണ്ടിരട്ടി നഷ്ട പരിഹാരം ലഭിക്കും.

ഉദാഹരണം ഇങ്ങനെ

ഉദാഹരണത്തിന്, ഒരു ഉപഭോക്താവ് 22 കാരറ്റിന്റെ 20 ഗ്രാം സ്വർണാഭരണം വാങ്ങിയ ഉപഭോക്താവ് പരിശുദ്ധി പരിശോധിച്ചപ്പോൽ എച്ച്‍യുഐഡി കോഡിൽ 18 കാരറ്റ് എന്ന് കാണിച്ചാൽ 40,000 രൂപയിലധികം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.

18 കാരറ്റ് ഒരു ​ഗ്രാമിന് 5,000 രൂപ വില കണക്കാക്കിയാൽ 20 ഗ്രാം ആഭരണത്തിന് 1 ലക്ഷം രൂപ ചെലവ് വരും. 1 ​ഗ്രാം 22 കാരറ്റിന് 6,000 രൂപയാണ് വിലയെങ്കിൽ 20 ​ഗ്രാം ആഭരണത്തിന് 1.20 ലക്ഷം രൂപ വില വരും. 1.20 ലക്ഷം രൂപയും 1 ലക്ഷം രൂപയും തമ്മിലുള്ള വ്യത്യാസത്തിന്റെ 2 ഇരട്ടിയാണ് നഷ്ട പരിഹാരം ലഭിക്കുക. പരിശോധന ചാർജുകളും ലഭിക്കും.

2 X (120,000 - 100,000) പ്രകാരം 40,000 രൂപയും നഷ്ട പരിഹാരവും ലഭിക്കും. (സ്വർണവില ഉദാഹരണമായി എടുത്തതാണ്). എച്ച്‍യുഐഡി ഇല്ലാതെ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്ന ജുവലറികള്‍ക്ക് ആഭരണത്തിന്റെ വിലയുടെ അഞ്ചിരട്ടി പിഴയോ ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X