റിസ്ക് എടുക്കാന്‍ വലിയ താതപര്യമില്ലാത്ത, നിക്ഷേപത്തില്‍ നിന്നും ദീര്‍ഘകാലം സ്ഥിരമായ ആദായം ആഗ്രഹിക്കുന്ന വ്യക്തിയോണോ നിങ്ങള്‍?
റിസ്ക് എടുക്കാന്‍ വലിയ താതപര്യമില്ലാത്ത, നിക്ഷേപത്തില്‍ നിന്നും ദീര്‍ഘകാലം സ്ഥിരമായ ആദായം ആഗ്രഹിക്കുന്ന വ്യക്തിയോണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ആന്വിറ്റി നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കാം. ഈ പദ്ധതി പ്രകാരം ഒരു നിശ്ചിത തുക ഒറ്റത്തവണയായി 3, 5, 7, 10 വര്‍ഷ കാലാവധികളിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പ്രസ്തുത നിക്ഷേപത്തില്‍ പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപകന് ലഭിക്കുകയും ചെയ്യും.

നമ്മുടെ നിക്ഷേപത്തിന്റെ പലിശയും മുതല്‍ തുകയുടെ ഒരു വിഹിതവും ചേര്‍ത്തുള്ളതാണ് ഓരോ മാസവും ലഭിക്കുന്ന ഈ തുക. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകന് ഒന്നും തിരികെ ലഭിക്കില്ല. എസ്ബിഐ അക്കൗണ്ട് ഉടമയായിരിക്കണം എന്നതാണ് ഈ ആന്വിറ്റി പദ്ധതിയില്‍ ചേരുവാനുള്ള പ്രഥമിക നിബന്ധന. പ്രായപൂര്‍ത്തി ആകാത്തവരുടെ പേരിലും അംഗത്വമെടുക്കുവാന്‍ സാധിക്കും. ഒരാള്‍ക്ക് തനിച്ചോ, ഒന്നിലധികം പേര് ചേര്‍ന്ന് പങ്കാളിത്ത രീതിയിലോ ഈ പദ്ധതിയില്‍ ചേരാവുന്നതാണ്.
മൂന്ന് വര്‍ഷമാണ് എസ്ബിഐ ആന്വിറ്റി പദ്ധതിയുടെ കുറഞ്ഞ നിക്ഷേപ കാലാവധി. ഏറ്റവും കുറഞ്ഞത് പ്രതിമാസം 1,000 രൂപ ആന്വിറ്റി കിട്ടുന്ന വിധത്തിലായിരിക്കണം നിക്ഷേപം നടത്തേണ്ടത്. കുറഞ്ഞ നിക്ഷേപ സംഖ്യ 25,000 രൂപയാണ്. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. പ്രതിമാസം 10,000 രൂപ ലഭിക്കാന്‍ ഏകദേശം 5,079,64 രൂപയാണ് നിക്ഷേപിക്കേണ്ടത്. എസ്ബിഐയുടെ സ്ഥിര നിക്ഷേപ പദ്ധതികളില്‍ വാഗ്ദാനം ചെയ്യുന്ന അതേ പലിശ നിരക്കുകള്‍ തന്നെയാണ് ഈ ആന്വിറ്റി സ്കീമിനും നല്‍കുന്നത്.
5 വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.4 ശതമാനം പലിശ നിരക്ക് ലഭിക്കും. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.3 ശതമാനമാണ് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. 60 വയസ്സിന് മേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് അര ശതമാനം അധിക പലിശയും എസ്ബിഐ ആന്വിറ്റി പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ബിഐ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ശതമാനം കൂടുതല്‍ പലിശ കിട്ടും. ആന്വിറ്റിയായി ലഭിക്കുന്ന പലിശ വരുമാനത്തിനു ടിഡിഎസ് ഈടാക്കും. എന്നാല്‍ നികുതി ബാധ്യതകള്‍ ഇല്ലാത്തവര്‍ക്ക് ഫോം 15 ഏ, 15 ഒ നല്കി ടിഡിഎസ് ഒഴിവാക്കാനും സാധിക്കും.
പദ്ധതിയില്‍ നോമിനേഷന് സൗകര്യമുണ്ട്. കാലാവധിക്കു മുന്‍പ് നിബന്ധനകളോടെ പണം പിന്‍വലിക്കാനുള്ള സൗകര്യവും ലഭിക്കും. റിട്ടയര്‍മെന്റ് കാലത്ത് സ്ഥിരമായി മാസവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ അനുയോജ്യമാണ് ഈ പദ്ധതി. സ്ഥിര നിക്ഷേപത്തില്‍ പലിശ മാത്രമാണു ലഭിക്കുന്നത്. എന്നാല്‍, ആന്വിറ്റി സ്കീമില്‍ പലിശയ്ക്കൊപ്പം മുതല്‍ തുകയുടെ ഒരു ഭാഗവും ചേര്‍ത്തു മാസ തവണകളായി ലഭിക്കുന്നുവെന്നതാണ് പ്രത്യേകത.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications