നിക്ഷേപകർ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ; മ്യൂച്വൽ ഫണ്ടിൽ ലാഭത്തെ വിഴുങ്ങുന്ന ചെലവിനെ പറ്റി അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ഭൂരിഭാഗം പേരും ശ്രദ്ധകൊടുക്കുന്നത് ആദായത്തിലാണ്. നിക്ഷേപിക്കുന്ന പണത്തിന് പരമാവധി ആദായമാണ് ഓരോരുത്തരുടെയും ലക്ഷ്യം. ആദായത്തില്‍ കണ്ണു വെയ്ക്കുമ്പോള്‍ വിട്ടു പോകുന്നത് ചെലവിലാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ചെലവുകളെ പറ്റി കൃത്യമായ ധാരണയില്ലാത്തതിനാൽ പതിനായിരം മുതൽ ലക്ഷകണക്കിന് രൂപയാണ് ദീർഘകാല നിക്ഷേപകർക്ക് നഷ്ടമാകുന്നത്. നിക്ഷേപത്തിൽ എന്തൊക്കെയാണ് ചെലവ് എന്നും എങ്ങനെ ചെലവ് ചുരുക്കി ലാഭം പരമാവധി നേടാമെന്നും നോക്കാം.

 

മൊത്ത ചെലവ് അനുപാതം

മൊത്ത ചെലവ് അനുപാതം

ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കുന്നതിന് അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ നിക്ഷേപകനില്‍ നിന്ന് തുക ഈടാക്കുന്നുണ്ട്. വിവിധ ചെലവുകള്‍ ചേര്‍ത്തുള്ള മൊത്ത ചെലവ് അനുപാതം (Total Expense Ratio) ഓരോ ഫണ്ടുകള്‍ക്കും വ്യത്യസ്തമായിരിക്കും. തിരഞ്ഞെടുക്കുന്ന ഫണ്ട് അുസരിച്ച് 2.5 ശതമാനം വരെ ചെലവ് അനുപാതം നല്‍കേണ്ടി വരാം. സെബി നിയന്ത്രണങ്ങള്‍ക്ക് അടിസ്ഥാനമായാണ് ചെലവ് നിരക്ക് കണക്കാക്കുന്നത്. ഫണ്ടിന്റെ വലിപ്പം, നികുതികള്‍ എന്നിവ ചെലവ് അനുപാതത്തില്‍ നിര്‍ണയക്കമാണ്.

അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്

വില്‍പ്പനയും വിപണനവും, പരസ്യച്ചെലവുകള്‍, അഡ്മിനിസ്‌ട്രേഷന്‍ ചെലവുകള്‍, ഇടപാട് ചെലവുകള്‍, നിക്ഷേപ മാനേജ്‌മെന്റ് ഫീസ്, രജിസ്ട്രാര്‍ ഫീസ്, ഓഡിറ്റ് ഫീസ് എന്നിവ ഉൾപ്പെടുന്ന ചെലവുകളാണ് നിക്ഷേപകനിൽ നിന്ന് ഈടാക്കുന്നത്. ഫണ്ടിന്റെ ആകെ നിക്ഷേപ തുകയായ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 500 കോടി വരെയുള്ള ഫണ്ടുകളില്‍ ചെലവ് അനുപാതം 2.25 ശതമാനം വരെയാകാം. 500-700 കോടിക്ക് ഇടയില്‍ വരുമ്പോള്‍ 2 ശതമാനവും 2000 കോടി വരെ 1.75 ശതമാനവും എന്നിങ്ങനെയാണ് ചെലവ് അനുപാതം. 

നിസാര ശതമാനം

നിസാര ശതമാനം

2.5 ശതമാനം, 1 ശതമാനം തുക ചെലവ് അനുപാതം വരുന്നത് വലിയ കാര്യമാണോ എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം അറിയണം. ദീര്‍ഘകാലത്തേക്ക് നിക്ഷേപം കൊണ്ടു പോകുമ്പോള്‍ ചെലവ് അനുപാതം വലിയ രീതിയില്‍ ബാധിക്കും.

ഉദാഹരണത്തിന്, 14 ശതമാനം ആദായമുള്ള രണ്ട് ഫണ്ടുകളിൽ ഒന്നിന് 1 ശതമാനം ചെലവും മറ്റൊന്നിന് 2 ശതമാനം ചെലവും ഈടാക്കിയാൽ മൊത്തം വരുമാനം യഥാക്രമം 13 ശതമാനമായും 12 ശതമാനമായും കുറയും. മ്യൂച്വല്‍ ഫണ്ട് ഡയറക്ട് പ്ലാനില്‍ ചെലവ് അനുപാതം കുറവും റെഗുലര്‍ പ്ലാനില്‍ കൂടുതലുമായിരിക്കും. ഒരു മ്യൂച്വല്‍ ഫണ്ട് ഉദാഹരണമായി എടുത്ത് വിശദീകരിക്കാം. 

റഗുലര്‍ പ്ലാൻ

ആക്‌സിസ് ബ്ലൂചിപ്പ് ഫണ്ട് റഗുലര്‍ പ്ലാനില്‍ മൊത്ത ചെലവ് അനുപാതം 1.60 ശതമാനമാണ്. 14.01 ശതമാനം വാര്‍ഷിക ആദായം ഫണ്ട് നല്‍കുന്നുണ്ട്. ഇതുപ്രകാരം 10,000 രൂപയുടെ മാസ എസ്‌ഐപി ചെയ്യുന്നൊരാള്‍ക്ക് 5 വര്‍ഷത്തിന് ശേഷം 8,72,251 രൂപ ലഭിക്കും. 10 വര്‍ഷത്തേക്ക് നിക്ഷേപം നീട്ടിയാല്‍ 26,22,512 രൂപയാണ് ലഭിക്കുക.

ഡയറക്ട് പ്ലാനില്‍ 0.51 ശതമാനമാണ് എക്‌സ്‌പെന്‍സ് നിരക്ക്. 15.46 ശതമാനം വാര്‍ഷിക ആദായം ലഭിച്ചാല്‍ മാസം 10,000 രൂപ എസ്‌ഐപി ചെയ്യുന്നൊരാള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് 9,08,518 രൂപ ലഭിക്കും. 10 വര്‍ഷത്തേക്ക് നിക്ഷേപം നടത്തിയാല്‍ 28,66,,909 രൂപ ലഭിക്കും. ചെലവ് കുറഞ്ഞ ഡയറക്ട് പ്ലാനില്‍ നിക്ഷേപിക്കുമ്പോള്‍ 5 വര്‍ഷം കൊണ്ട് 36,267 രൂപയും 10 വര്‍ഷം കൊണ്ട് 2,44,397 രൂപയും നേടാനാകും.

എങ്ങനെ നഷ്ടം നികത്താം

എങ്ങനെ നഷ്ടം നികത്താം

ചെലവ് അനുപാതം ഒരു മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ്. ഇതോടൊപ്പം മറ്റു ഘടകങ്ങളുമായുള്ള താരതമ്യം ചെയ്യുകയും വേണം. ചെലവ് കുറഞ്ഞ ഫണ്ടിന്റെ പ്രകടനം മോശമാണെങ്കില്‍ ഉയര്‍ന്ന നിരക്കുള്ളതും ഉയര്‍ന്ന ആദായം തരുന്നതുമായ ഫണ്ടിന്റെ ​ഗുണം ലഭിക്കില്ല. ഉദാഹരണത്തിന്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ നിഫ്റ്റി ഇന്‍ഡക്‌സ് ഫണ്ട് ഡയറക്ട് പ്ലാനില്‍ 0.18 ശതമാനം ചെലവ് ഈടാക്കുന്നുണ്ട്.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബ്ലൂചിപ്പ് ഫണ്ട് ഡയറക്ട് പ്ലാൻ 1.07 ശതമാനം ചെലവ് അനുപാതമുണ്ട്. ഐസിഐസിഐ ബ്ലൂചിപ്പ് ഫണ്ട് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ നിഫ്റ്റി ഇന്‍ഡക്‌സ് ഫണ്ടിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ചെലവിന് ശേഷമുള്ള ആദായം സമാനമായിരിക്കും.

Read more about: mutual fund investment
English summary

Expense Ratio Of Mutual Fund Will Effect The Returns Of Long Term Investors; Here's Why

Expense Ratio Of Mutual Fund Will Effect The Returns Of Long Term Investors; Here's Why
Story first published: Wednesday, August 24, 2022, 12:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X