സുരക്ഷിത നിക്ഷേപവും മികച്ച റിട്ടേണും നോക്കുന്നവര്‍ക്ക് പറ്റിയ നിക്ഷേപമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍. സ്മോള്‍ ഫിനാന്‍സ് ബാങ്കുകളെ ഒഴിച്ചു നിർത്തിയാൽ തന്നെ സ്വകാര്യ ബാങ്കുകളില്‍ നിന്ന് മികച്ച പലിശ ലഭിക്കുന്നുണ്ട്. ജനറല്‍ നിക്ഷേപകര്‍ക്ക് 8 ശതമാനം പലിശയാണ് ഡിസിബി ബാങ്ക് നല്‍കുന്നത്.
പേഴ്സണല്‍ ഫിനാന്‍സ് വിദഗ്ധരുടെ അഭിപ്രായത്തില്‍ ഈ ഉയര്‍ന്ന പലിശ നിരക്ക് കാലയളവ് അധിക കാലത്തേക്ക് തുടരില്ലെന്നാണ്. 2022 മേയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെയാണ് സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയരാന്‍ തുടങ്ങിയത്. അതേസമയം പലിശ നിരക്ക് താഴ്ന്നതിന് മുൻപ് നിക്ഷേപമിടാൻ അനുയോജ്യമായ സമയം ഇതാണെന്ന് വിദഗ്ധർ പറയുന്നു.
ഇപ്പോഴെന്താണ് മാറ്റം
ഡിസംബര്‍ എട്ടിന് അവസാനിച്ച ആര്‍ബിഐയുടെ അവസാന പണനയ അവലോകന യോഗം റിപ്പോ നിരക്ക് 6.50 ശതമാനമായാണ് നിലനിര്‍ത്തിയത്. അഞ്ചാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. അതോടൊപ്പം യുഎസ് ഫെഡറല്‍ റിസര്‍വും പലിശ നിരക്കില്‍ തുടര്‍ന്നു. അടുത്ത വര്‍ഷം മൂന്ന് തവണ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും ഫെഡറല്‍ റിസര്‍വ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് റിപ്പോ നിരക്കിലെ മാറ്റത്തിന് അനുസരിച്ച് പരിഷ്കരിക്കും.

റിപ്പോ നിരക്ക് സ്വാധീനിക്കുന്നത് എങ്ങനെ
ബാങ്കുകൾക്ക് പണം ആവശ്യമായി വരുമ്പോൾ റിസർവ് ബാങ്കിൽ നിന്നാണ് പണമെടുക്കുന്നത്. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് ഉയരുന്ന ഘട്ടത്തില്‍ ബാങ്കുകള്‍ പലിശ നിരക്ക് ബാങ്ക് ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകരിലേക്ക് എത്തിക്കും. ഇതാണ് സ്ഥിര നിക്ഷേപങ്ങളുടെപലിശ നിരക്ക് ഉയര്‍ത്തുന്നത്. അതോടൊപ്പം റിപ്പോ നിരക്ക് കുറയാന്‍ തുടങ്ങുമ്പോള്‍ സ്ഥിര നിക്ഷേപ പലിശ നിരക്കും കുറയും.
ഹ്രസ്വകാലത്തേക്ക് മികച്ച പലിശ നല്കുന്ന സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 3 വര്‍ഷം വരെയുള്ള ഹ്രസ്വ- ഇടത്തരം കാലയളവില്‍ സ്ഥിര നിക്ഷേപമിടാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ നിലവിലെ ഉയര്‍ന്ന പലിശ നിരക്ക് പ്രയോജനപ്പെടുത്താമെന്ന് ഗോള്ഡന്പൈ സിഇഒ അഭിജിത് റോയ് നിര്‍ദ്ദേശിക്കുന്നു.
ലാഡറിംഗ് ഉപയോഗിക്കാം
ദീര്‍ഘകാലത്തേക്ക് സ്ഥിര നിക്ഷേപമിടാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ മികച്ച റിട്ടേണിന് 'എഫ്ഡി ലാഡറിംഗ്' രീതി ഉപയോഗിക്കാം. സ്ഥിര നിക്ഷേപത്തിനായി കയ്യിലുള്ള തുക വിവിധ കാലയളവുള്ള സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റുന്നതാണ് എഫ്ഡി ലാഡറിംഗ്.
ഇതുവഴി ഓരോ സ്ഥിര നിക്ഷേപം കാലാവധി എത്തുമ്പോഴും ഉയര്‍ന്ന പലിശ നിരക്കില്‍ നിക്ഷേപിക്കാനുള്ള അവസരം ലഭിക്കും. കാലാവധിക്ക് മുന്‍പ് പണം വേണമെങ്കില്‍, ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളായതിനാല്‍ ആവശ്യ സമയത്ത് പണം ലഭിക്കും എന്നതും പലിശ നിരക്കിനെ ആവറേജ് ചെയ്യുന്നു എന്നതുമാണ് ലാഡറിംഗിന്റെ ഗുണം.
പലിശ നിരക്ക്
ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശ നല്‍കുന്നത് ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണ്. ഒരു വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ബന്‍ഡന്‍ ബാങ്ക് 7.25 ശതമാനം പലിശ നല്‍കും. ഡിസിബി ബാങ്കിൽ നിന്ന് 7.15 ശതമാനം പലിശ ലഭിക്കും.
2 വർഷം മുതൽ 3 വർഷം വരെയുള്ള കാലയളവിൽസൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 8.60 ശതമാനം പലിശ നൽകും. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്ന് 750 ദിവസ കാലാവധിയിൽ 8.61 ശതമാനം പലിശയും 751 മുതൽ 30 മാസം വരെ 8.15 ശതമാനം പലിശയും ലഭിക്കും.
ഇസാഫ് രണ്ട് വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 8.50 ശതമാനം പലിശ നൽകുന്നുണ്ട്. ജന സ്മോൾ ഫിനാൻസ് ബാങ്ക് രണ്ട് വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8.5 ശതമാനം പലിശ നൽകും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
