തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രധാന സൂചികകളില്‍ തിരിച്ചടി നേരിടുന്നത്. എങ്കിലും തിങ്കളാഴ്ചത്തെ താഴ്ന്ന നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചത് നേട്ടമാണ്. ചെറിയ റേഞ്ചിനുള്ളില്‍ വ്യാപാരം ചെയ്യപ്പെടുന്നത് വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ സൂചിപ്പിക്കുന്നു. 17,750 നിലവാരം തകരാതെ നോക്കാനായാല്‍ നിഫ്റ്റി തിരിച്ചു വരവിനുള്ള ശ്രമം ഊര്‍ജിതമാക്കുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ വ്യാഴാഴ്ചത്തെ ഇന്‍ട്രാ ഡേ വ്യാപാരത്തിന് പരിഗണിക്കാവുന്ന 8 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
- കണ്ടെയ്നര്‍ കോര്പ്പറേഷന്- ഓഹരികള്‍ 710 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാം. 765 രൂപയിലേക്ക് ഓഹരി എത്തുമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 675 രൂപയില്‍ ക്രമീകരിക്കണമെന്നും ആനന്ദ് രാത്തി നിര്‍ദേശിച്ചു. ഓഹരി കുതിപ്പിന്റെ പാതയിലാണ്. കൂടാതെ പുതിയൊരു ബ്രേക്കൗട്ട് കൂടി സംഭവിച്ചിട്ടുണ്ട്.
- സ്ട്രൈഡ്സ് ഫാര്‍മ- ഓഹരി 376 രൂപയില്‍ നില്ക്കുമ്പോള് വാങ്ങാം. വൈകാതെ 395 രൂപയിലേക്ക് ഓഹരി വിലയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 365 രൂപയില്‍ ക്രമീകരിക്കണമെന്നും ആനന്ദ് രാത്തി നിര്‍ദേശിച്ചു. ദിവസ ചാര്‍ട്ടില്‍ ഹയര്‍ ടോപ് ഹയര്‍ ലോ പാറ്റേണ്‍ ദൃശ്യമാണ്. കഴിഞ്ഞ മാസത്തെ ഉയര്‍ന്ന നിലവാരവും ഭേദിച്ചിട്ടുണ്ട്.
- എബിബി- ഓഹരികള്‍ 2,190- 2,200 രൂപ നിലവാരത്തിനുള്ളില്‍ നില്ക്കുമ്പോള് വാങ്ങാം. 2,400 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിട്ടുള്ളത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,090 രൂപയില്‍ ക്രമീകരിക്കണമെന്നും യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ചാര്‍ട്ടില്‍ നിരവധി ബുള്ളിഷ് കാന്‍ഡിലുകള്‍ ദൃശ്യമാണ്.
- ഓറിയന്റ് ഇലട്രിക്- ഓഹരി 349- 344 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങാം. 370- 376 നിലവാരത്തിലേക്ക് ഓഹരി കുതിച്ചുയരാമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 330 രൂപയില്‍ ക്രമീകരിക്കണമെന്നും എല്‍കെപി സെക്യൂരിറ്റീസ് അറിയിച്ചു. 200-ഡിഎംഎ നിലവാരത്തിന് മുകളില്‍ വച്ച് ബ്രേക്കൗട്ട് സംഭിവിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ ഉയര്‍ന്ന നിലവാരവും ഭേദിച്ചു.
- ബല്റാംപൂര് ചീനി- ഓഹരികള്‍ 510 രൂപ നിലവാരം ഭേദിക്കുമ്പോള്‍ മാത്രം വാങ്ങുക. എങ്കില്‍ വൈകാതെ 535 രൂപ നിലവാരത്തിലേക്ക് ഓഹരികള്‍ ഉയരുമെന്ന് പ്രതീക്ഷിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 498 രൂപയില്‍ ക്രമീകരിക്കണമെന്നും കാപിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് വ്യക്തമാക്കി.
- ഡിക്സണ്‍ ടെക്നോളജീസ്- ഓഹരികള്‍ 4,595 രൂപ നിലവാരം മറികടക്കുമ്പോള്‍ മാത്രം വാങ്ങുക. 4,695 രൂപയാണ് ഓഹരിയുടെ ലക്ഷ്യവിലയായി നിശ്ചയിച്ചിട്ടുള്ളത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 4,545 രൂപയില്‍ ക്രമീകരിക്കണം എന്നും കാപിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് നിര്‍ദേശിച്ചു.
- മിന്‍ഡ കോര്‍പ്- ഓഹരികള്‍ 219- 233 രൂപ നിലവാരത്തിനുള്ളില്‍ നില്ക്കുമ്പോള് വാങ്ങാം. 233- 237 രൂപ നിലവാരത്തിസലേക്ക് ഓഹരി എത്താമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 210 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് വ്യാപാരം ചെയ്യപ്പെടുന്നത്. വോളിയവും കൂടിയിട്ടുണ്ട്.
- ഡെല്‍റ്റ കോര്‍പ്- ഓഹരി 330 രൂപ നിലവാരം ഭേദിക്കുമ്പോള്‍ മാത്രം വാങ്ങുക. എങ്കില്‍ താമസിയാതെ തന്നെ 345 രൂപ നിലവാരത്തിലേക്ക് ഓഹരി എത്തുമെന്നാണ് പ്രതീക്ഷ. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 320 രൂപയില്‍ ക്രമീകരിക്കണമെന്നും കാപിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications