വലിയ തുക ശമ്പളക്കാരണെങ്കിലും കൃത്യമായി മാനേജ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ മാസാവസാനത്തിന് മുൻപ് തന്നെ ശമ്പളം കാലിയാവുകയും കയ്യിൽ സമ്പാദ്യമില്ലാത്ത അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യും. എത്ര തുക ശമ്പളമായി ലഭിച്ചാലും ഇതിനെ കൃത്യമായി മാനേജ് ചെയ്ത് ആവശ്യങ്ങൾക്കെല്ലാം ഉതകുന്ന രീതിയിൽ ഉപയോഗിക്കുന്നവർക്കാണ് സാമ്പത്തികമായി മെച്ചമുണ്ടാവുകയുള്ളൂ.
ഇവിടെ മികച്ച സാമ്പത്തിക പ്ലാനിംഗിനുള്ള തന്ത്രങ്ങൾ പ്രയോഗിക്കണം. ഇതിനായി 50/25/25 സേവിംഗ് റൂളിന്റെ പ്രവർത്തനം വിശദമായി അറിയാം.
50/25/25 റൂൾ
സാമ്പത്തിക നിയന്ത്രണത്തിന് സഹായിക്കുന്ന മികച്ചൊരു സേവിംഗ് റൂളാണ് 50/25/25 എന്നത്. ഓരോ മാസത്തെയും വരുമാനം ഏതൊക്കെ രീതിയിൽ അലോട്ട് ചെയ്യണം എന്ന് പറഞ്ഞു തരുന്നൊരു കൃത്യമായ മാർഗ നിർദ്ദേശമാണിത്.
ആകെ മാസ വരുമാനത്തിന്റെ പകുതി അവശ്യ ചെലവുകൾക്ക് മാറ്റിവെയ്ക്കണം. ജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്ത, ആരോഗ്യം, ഭക്ഷണം, വീട്ടു ചെലവുകൾ, ഗതാഗത ചെലവുകൾ എന്നിവയ്ക്കായി 50 ശതമാനം മാറ്റിവെയ്ക്കാം.
വരുമാനത്തിന്റെ 25 ശതമാനം, നാലിലൊന്ന് മറ്റു ചെലവുകൾക്ക് മാറ്റിവെയ്ക്കാം. ഹോട്ടൽ ഭക്ഷണം, സിനിമാ ടിക്കറ്റ് തുടങ്ങിയ ഗണത്തിലുള്ള ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചുള്ള ചെലവുകൾക്ക് ഈ തുക മാറ്റിവെയ്ക്കാം.
ബാക്കി വരുന്ന 25 ശതമാനം തുകയാണ് നിക്ഷേപത്തിനായി മാറ്റിവെയ്ക്കേണ്ടത്. ശമ്പളം കയ്യിലെത്തുന്ന സമയത്ത് തന്നെ ഈ തുക നിക്ഷേപത്തിനായി മാറ്റേണ്ടതുണ്ട്.
80,000 രൂപ ശമ്പളക്കാരന് എങ്ങനെ മാനേജ് ചെയ്യാം
പ്രതിമാസ ശമ്പളം 80,000 രൂപ വാങ്ങുന്നൊരാൾക്ക് 50/25/25 റൂൾ അനുസരിച്ച് ശമ്പളത്തെ 40,000 രൂപ/ 20,000 രൂപ/ 20,000 രൂപ എന്നിങ്ങനെ തരം തിരിക്കാം. വാടക ചെല്, പലചരക്ക് സാധനങ്ങൾ, ഗതാഗത ചെലവുകൾ, മറ്റ് ഒഴിവാക്കാനാവാത്ത ചെലവുകൾ എന്നി അവശ്യ ചെലവുകൾക്കായി 40,000 മാറ്റിവെയ്ക്കാം.
20,000 രൂര വിനോദങ്ങൾക്കും, ഡൈനിംഗ്, ഷോപ്പിംഗ്, മറ്റ് ചെലവുകൾക്കും ഉപയോഗിക്കാം. അടുത്ത 25 ശതമാനമായി 20,000 രൂപയെ നിക്ഷേപത്തിലേക്ക് മാറ്റാം.
റൂൾ മാറ്റാം
50/25/25 സേവിംഗ്സ് റൂൾ ഓരോരുത്തർക്കും വ്യക്തിഗത സാഹചര്യങ്ങളെ അടിസ്ഥാനമാക്കി മാറ്റം വരുത്താവുന്നതാണ്.
ഉദാഹരണത്തിന് വായ്പകൾ, മെഡിക്കൽ ബില്ലുകൾ തുടങ്ങിയ ഉയർന്ന അവശ്യ ചെലവുകളുള്ള വ്യക്തിയാണെങ്കിൽ 50 ശതമാനത്തിലധികം ഇവിടെ ചെലവഴിക്കേണ്ടി വരാം. ഈ സാഹചര്യത്തിൽ വിനോദത്തിനായി മാറ്റിവെയ്ക്കുന്ന തുക കുറച്ച് നിക്ഷേപം മുടക്കമില്ലാതെ കൊണ്ടു പോകാൻ പരിശ്രമിക്കണം.
നേരെമറിച്ച്, ഉയർന്ന വരുമാനവും കുറഞ്ഞ അവശ്യ ചെലവുകളുമുള്ള മാസങ്ങളിൽ വിനോദ ചെലവുകൾക്കും സമ്പാദ്യത്തിനോ വേണ്ടി കൂടുതൽ തുക നീക്കിവെക്കാം.
എങ്ങനെ നിക്ഷേപിക്കാം
കയ്യിൽ നിക്ഷേപിക്കാനായി വന്ന തുക ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി വേണം നിക്ഷേപിക്കാൻ. റിട്ടയർമെന്റിന് വേണ്ടിയുള്ള സമ്പാദ്യം, മക്കളുടെ വിദ്യാഭ്യാസം, വീട് വാങ്ങനായുള്ള സമ്പാദ്യം, വാഹനം വാങ്ങാൻ തുടങ്ങിയ ലക്ഷ്യങ്ങൾക്ക് വേണ്ടി നിക്ഷേപിക്കാം.
ഇതോടൊപ്പം ഈ തുകയിൽ ഒരു ഭാഗം മെഡിക്കൽ ബില്ലുകൾ, കാർ അറ്റകുറ്റപ്പണികൾ പോലെയുള്ള അപ്രതീക്ഷിത ചെലവുകൾക്കായി മാറ്റണം. എമർജൻസി ഫണ്ടായി ലിക്വിഡിറ്റിയുള്ളിടത്ത് ഈ തുക മാറ്റണം.
20,000 രൂപയുടെ നിക്ഷേപം
80,000 രൂപ ശമ്പളക്കാരൻ മാസത്തിൽ നിക്ഷേപത്തിനായി മാറ്റിവെയ്ക്കുന്നത് 20,000 രൂപയാണെങ്കിൽ ഇത് ഒന്നിലധികം അസറ്റ് ക്ലാസുകളിലേക്ക് നിക്ഷേപിക്കണം. ഇക്വിറ്റി, ഡെബ്റ്റ്, സ്വർണം തുടങ്ങി ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈൽ അനുസരിച്ച് നിക്ഷേപിക്കാം.
പ്രതിമാസം 10,000 രൂപ എസ്ഐപി വഴി 15 വർഷത്തേക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ 12 ശതമാനം റിട്ടേൺ ലഭിക്കാം. ഇതുവഴി 50,45,760 രൂപ നിക്ഷേപകന് ലഭിക്കും.
ഡെബ്റ്റ് നിക്ഷേപത്തിനായി ആവർത്തന നിക്ഷേപങ്ങളോ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടോ തിരഞ്ഞെടുക്കാം. മാസ തവണകളായി സ്വർണത്തിൽ നിക്ഷേപിക്കാൻ അനുയോജ്യം ഗോൾഡ് മ്യൂച്വൽ ഫണ്ടുകളാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications