കോടിപതിയാവുക എന്നത് പലരുടെയും സ്വപ്നമായിരിക്കും. ഇതിനായി എന്താണ് ചെയ്യേണ്ടത് എന്നറിയാത്തവരാണ് ഭൂരിഭാഗവും. പല തെറ്റായ നിക്ഷേപങ്ങളിലേക്കും പണമിറക്കി വേണ്ടത്ര ആദായം ലഭിക്കാത്തവരുണ്ടാകും. മ്യൂച്വൽ ഫണ്ടുകളിലും ഇതേ പ്രശ്നം നേരിട്ടവരുണ്ടാകും. ലക്ഷ്യം മനസിലാക്കാതെ പണം നിക്ഷേപിച്ചാൽ തിരിച്ചടിയാകും ഫലം. അതേസമയം ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് കണ്ണുള്ളവർക്ക് എസ്ഐപി വഴി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലുള്ള നിക്ഷേപം മികച്ച വഴിയാണ്.
ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുമ്പോള്‍ പണപ്പെരുപ്പ നിരക്ക് പരിഗണിക്കേണ്ടതാണ്. പണപ്പെരുപ്പ നിരക്കിനെ മറികടയ്ക്കാൻ പര്യാപ്തമായവയണ് ഇക്വിറ്റിയിലെ നിക്ഷേപം. ഇത്തരത്തിൽ 10, 15, 20 വർഷ കാലത്തിനുള്ളിൽ 1 കോടി രൂപ ആവശ്യമായി വരുന്നവർക്ക് എങ്ങനെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം പ്രയോജനം ചെയ്യുന്നു എന്ന് പരിശോധിക്കാം.
1 കോടി രൂപയിലെത്താം
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി വഴി നിക്ഷേപിക്കുന്നൊരാൾക്ക് 10, 15, 20 വർഷം കൊണ്ട് 1 കോടി നേടാൻ എത്ര രൂപയുടെ മാസ എസ്ഐപി തിരഞ്ഞെടുക്കണമെന്ന് നോക്കാം. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ ആദായം ഓഹരി വിപണിയെ അടിസ്ഥാനമാക്കിയാണ്. ഇവിടെ 14 ശതമാനം ആദായമാണ് പ്രതീക്ഷിക്കുന്നത്. സെൻസിന്റെ ആരംഭം തൊട്ട് ലഭിക്കുന്ന സിഎജിആറിനെക്കാൾ കുറവാണിത്.
മാസത്തില്‍ 7,600 രൂപയുടെ എസ്ഐപി നിക്ഷേപം വഴി 20 വർഷം കൊണ്ട് കോടിയിലെത്തിക്കാം. 14 ശതമാനം ആദായം പ്രതീക്ഷിച്ചാല്‍ 18.24 ലക്ഷത്തിന്റെ നിക്ഷേപത്തിലൂടെ 1 കോടി രൂപ നേടാം. 81.80 കോടി രൂപ ലാഭമായി ലഭിക്കും.
മാസത്തില്‍ 16,320 രൂപ എസ്ഐപി നിക്ഷേപത്തിനായി മാറ്റിവെയ്ക്കാന്‍ സാധിച്ചാല്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് വഴി 15 വര്‍ഷം കൊണ്ട് 1 കോടി രൂപ നേടാനാകും. 14 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചാല്‍ 29.37 ലക്ഷത്തിന്റെ നിക്ഷേപം 1 കോടി രൂപയിലധികമാകും. 70 ലക്ഷത്തിന്റെ നേട്ടമാണ് നിക്ഷേപകന് ലഭിക്കുന്നത്.
10 വര്‍ഷം കൊണ്ട് 1 കോടി രൂപ നേടാന്‍ മാസം 38,160 രൂപ നിക്ഷേപിക്കണം. 14 ശതമാനം വളര്‍ച്ച കണക്കാക്കിയാല്‍ 45.79 ലക്ഷം നിക്ഷേപിച്ചാല്‍ മതിയാകും. 54.22 ലക്ഷം രൂപയാണ് നിക്ഷേപകന് ലഭിക്കുന്ന ലാഭം.
നികുതി
പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായം തരുന്നവയാണ് ഇക്വിറ്റി നിക്ഷേപങ്ങൾ. ഇതിനൊപ്പം പരമ്പരാഗതമായ നിക്ഷേപങ്ങളെ പോലെ നികുതി ഭാരം ഇക്വിറ്റിയിലെ നിക്ഷേപങ്ങള്ക്കില്ല.
ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുന്നൊരാള്‍ക്ക് 1 വര്‍ഷത്തില്‍ കൂടുതല്‍ കാലം നിലനിര്‍ത്തിയ നിക്ഷേപത്തില്‍ നിന്ന് 1ലക്ഷത്തിൽ കുറവുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല. 2018-19 ലെ ബജറ്റ് പ്രകാരം 1 ലക്ഷത്തിന് മുകളിലുള്ള ലാഭത്തിന് 10 ശതമാനമാണ് നികുതി. അതായത് 1.1 ലക്ഷം രൂപ ലാഭം നേടിയൊരാള്‍ നല്‍കേണ്ട നികുതി (10000*10%) 1000 രൂപ മാത്രമാണ്.
മികച്ച ഫണ്ടുകള്‍ നോക്കാം
ടാറ്റ ഡിജിറ്റല്‍ ഇന്ത്യ ഫണ്ട് - ദീര്‍ഘകാലത്തേക്ക് മികച്ച ആദായം നല്കുന്നവ സെക്ടറല്‍ വിഭാഗത്തില്‍പ്പെടുന്ന മ്യൂച്വല്‍ ഫണ്ടാണിത്. ഐടി രംഗത്തെ കമ്പനികളുടെ ഓഹരികളിലാണ് ഫണ്ടിന്റെ നിക്ഷേപം. ആഗസ്റ്റ് 26 പ്രകാരമുള്ള നെറ്റ് അസറ്റ് വാല്യു 31.74. രൂപയാണ്.
2016 ല്‍ ഫണ്ട് അവതരിപ്പിച്ചത് മുതല്‍ 18.9 ശതമാനം വാര്‍ഷിക ആദായം ഫണ്ട് നല്‍കിയിട്ടുണ്ട്. 2021 ല്‍ 74.4 ശതമാനം ആദായമാണ് ഫണ്ട് നല്‍കിയത്. 2020ല്‍ 54.8 ശതമാനവും 2019 ല്‍ 7-5 ശതമാനവും ഫണ്ട് ആദായം നല്‍കിയിട്ടുണ്ട്.
ഐസിഐഐ പ്രുഡന്‍ഷ്യല്‍ ടെക്നോളജി ഫണ്ട്- മറ്റൊരു ഇക്വിറ്റി സെക്ടറല്‍ ഫണ്ടാണിത്. 8,831 കോടിയ രൂപയാണ് എഎംയു. ആഗസ്റ്റ് 26 പ്രകാരമുള്ള നെറ്റ് അസറ്റ് വാല്യു 134.07 രൂപയാണ്. ഫണ്ട് ആരംഭിച്ചത് മുതല്‍ 12.2 ശതമാനം വാര്‍ഷിക ആദായം നല്കി. 2021 ല്‍ 75.7 ശതമാനവും 2022 ല്‍ 70.6 ശതമാനവും 2019തില്‍ 2.3 ശതമാനവുമായിരുന്നു ആദായ നിരക്ക്.
ആദിത്യ ബിര്‍ള സണ്‍ലൈഫ് ഡിജിറ്റല്‍ ഇന്ത്യ ഫണ്ട്- ഐടി മേഖലയിലെ കമ്പനികളില്‍ നിക്ഷേപമുള്ള ഈ സെക്ടറല്‍ ഫണ്ടിന്റെ 2022 ജൂലായ് 31 പ്രകാരമുള്ള എഎംയു 3,161 കോടി രൂപയാണ്. ആഗസ്റ്റ് 26 പ്രകാരമുള്ള നെറ്റ് അസറ്റ് വാല്യു 116.13 രൂപയാണ്.
ഫണ്ട് ആരംഭിച്ചത് മുതല്‍ 11.5 ശതമാനം വാര്‍ഷിക ആദായം ഫണ്ട് നല്കി. 2021 ല്‍ 70.5 ശതമാനവും 2022 ല്‍ 59 ശതമാനവും 2019 ല്‍ 9.6 ശതമാനവും ആദായം ഫണ്ട് നല്കി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
