ആയിരങ്ങള്‍ കോടികളാക്കുന്ന സര്‍ക്കാര്‍ നിക്ഷേപം; മാസം 5,000 രൂപയുണ്ടോ? കാലാവധിയില്‍ 1 കോടി രൂപ നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്നാണ് ചൊല്ല്. വിരമിക്കല്‍ കാലത്ത് പണത്തിന് മുടക്കമില്ലാതെ മുന്നോട്ട് പോകാന്‍ ജോലി കാലത്ത് നിക്ഷേപിക്കണം. വിരമിച്ച ശേഷം മാസ വരുമാനം മുടങ്ങുമ്പോള്‍ സഹായിയാകുന്നത് ഇത്തരം നിക്ഷേപങ്ങളാണ്.

മാസത്തില്‍ ചെറിയ തുക നിക്ഷേപിച്ച് തുടങ്ങാവുന്ന പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് വിരമിക്കല്‍ കാലത്തേക്ക് കോടികള്‍ സമ്പാദിക്കാന്‍ സാധിക്കുന്നവയാണ്. 1968 ജൂലായ് 1നാണ് അസംഘടിതരായ തൊഴിലാളികള്‍ക്കായാണ് കേന്ദ്രസര്‍ക്കാര്‍ പിപിഎഫ് നിക്ഷേപ പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങളാണ് ചുവടെ. 

 

യോഗ്യത

യോഗ്യത: രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാരന്‍ എന്നതാണ് പദ്ധതിയില്‍ ചേരാനുള്ള യോഗ്യത. 18 വയസ് പൂര്‍ത്തിയവാത്തവരുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. പൊതു മേഖല ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് പിപിഎഫ് അക്കൗണ്ട് തുടങ്ങാം.

നിക്ഷേപം, പലിശ: വര്‍ഷത്തില്‍ പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുന്ന തുക 1.5 ലക്ഷം രൂപയാണ്. ചുരുങ്ങിയത് 500 രൂപ വര്‍ഷത്തില്‍ നിക്ഷേപിക്കണം. 7.1 ശതമാനം പലിശയാണ് പിപിഎഫിന് ജൂലായ്- സെപ്റ്റംബര്‍ പാദത്തില്‍ ലഭിക്കുന്നത്. പലിശ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പുതുക്കും. 15 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. 

Also Read: നിക്ഷേപം ഇരട്ടിയിലധികം വളർന്നത് വെറും മൂന്ന് വർഷം കൊണ്ട്; തകർപ്പൻ പ്രകടനം നടത്തിയ മ്യൂച്വൽ ഫണ്ടിനെ അറിയാംAlso Read: നിക്ഷേപം ഇരട്ടിയിലധികം വളർന്നത് വെറും മൂന്ന് വർഷം കൊണ്ട്; തകർപ്പൻ പ്രകടനം നടത്തിയ മ്യൂച്വൽ ഫണ്ടിനെ അറിയാം

കോടിപതി ആകാം

കോടിപതി ആകാം

വിരമിക്കല്‍ കാലത്തേക്ക് നല്ലൊരു തുക സമ്പാദിക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ ഫണ്ട്. 15 വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ 5 വര്‍ഷത്തിന്റെ ബ്ലോക്കുകളായി കാലാവധി ദീര്‍ഘിപ്പിക്കാന്‍ പിപിഎഫില്‍ സാധിക്കും. ഇതിനോടൊപ്പം കാലാവധി പൂര്‍ത്തിയായ പിപിഎഫ് അക്കൗണ്ടില്‍ തുടര്‍ന്ന് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാത്തവര്‍ക്ക് എത്ര കാലം വേണമെങ്കിലും നിക്ഷേപം പിന്‍വലിക്കാതെ അക്കൗണ്ട് തുടരാനും സാധിക്കും.

ഈ കാലയളവിലും നിക്ഷേപത്തിന് പലിശ ലഭിക്കും. ഈ രണ്ട് സാഹചര്യത്തിലൂടെയും ഒരാള്‍ക്ക് പിപിഫ് അക്കൗണ്ട് വഴി കോടിപതി അകാന്‍ സാധിക്കും. അത് എങ്ങനെ ആണെന്ന് നോക്കാം.

Also Read: എസ്ബിഐയില്‍ 5 ലക്ഷം എഫ്ഡി ഇടുന്നതിനേക്കാള്‍ നേട്ടം; പരി​ഗണിക്കാം ഈ സുരക്ഷിത നിക്ഷേപങ്ങൾAlso Read: എസ്ബിഐയില്‍ 5 ലക്ഷം എഫ്ഡി ഇടുന്നതിനേക്കാള്‍ നേട്ടം; പരി​ഗണിക്കാം ഈ സുരക്ഷിത നിക്ഷേപങ്ങൾ

നിക്ഷേപം

മാസം 12,500 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ പിപിഎഫിലെ പരമാവധി നിക്ഷേപമായ 1.5 രൂപ നിക്ഷേപിക്കാന്‍ സാധിക്കും. 15 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം 5 വര്‍ഷത്തിന്റെ 2 ബ്ലോക്കുകളായി കാലാവധി ഉയര്‍ത്തി 25 വര്‍ഷത്തേക്ക് നിക്ഷേപം തുടര്‍ന്നാല്‍ 1.03 കോടി രൂപ നിലവിലെ പലിശ പ്രകാരം നേടാം.

മാസത്തില്‍ 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 28 വര്‍ഷം കൊണ്ട് 1.05 കോടിയും, 7,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 32 വര്‍ഷം കൊണ്ട് 1.01 കോടിയും നേടാനാകും. 5,000 രൂപ മാസത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 37-ആം വര്‍ഷത്തില്‍ 1.05 കോടി നേടാന്‍ ആകും.

Also Read: ഉയർന്ന ചെലവുകാരെ പൂട്ടാൻ ആദായ നികുതി വകുപ്പ്; വരുമാനത്തിന് മാത്രമല്ല ചെലവ് കൂടിയാലും റിട്ടേൺ സമർപ്പിക്കണംAlso Read: ഉയർന്ന ചെലവുകാരെ പൂട്ടാൻ ആദായ നികുതി വകുപ്പ്; വരുമാനത്തിന് മാത്രമല്ല ചെലവ് കൂടിയാലും റിട്ടേൺ സമർപ്പിക്കണം

പലിശ

മറ്റൊരു രീതിയില്‍ 15 വര്‍ഷത്തെ നിക്ഷേപം പൂര്‍ത്തിയാക്കി തുക പിന്‍വലിക്കാതെ പിപിഎഫില്‍ തന്നെ തുടരുക എന്നതാണ്. മാസത്തില്‍ 12,500 രൂപ 15 വര്‍ഷം നിക്ഷേപിച്ച് 14 വര്‍ഷം പിപിഎഫില്‍ പണം സൂക്ഷിച്ചാല്‍ 1.06 കോടിയായി വളരും.

കാലാവധി വരെ 10,000 രൂപ മാസം നിക്ഷേപിക്കുന്നവര്‍ 17 വര്‍ഷം നിക്ഷേപം പിപിഎഫില്‍ സൂക്ഷിച്ചാല്‍ പലിശയിലൂടെ 1.04 കോടിയായി വളരും. 7,000 രൂപ മാസം നിക്ഷേപിച്ചവര്‍ അടുത്ത 22 വര്‍ഷം പണം പിപിഎഫില്‍ തന്നെ കരുതുമ്പോള്‍ 1.03 കോടി ലഭിക്കും.

 

നികുതി ഇളവ്

നികുതി ഇളവ്

പിപിഎഫിലെ നിക്ഷേപം പൂര്‍ണ്ണമായും നികുതി ഇളവ് ഉള്ളവയാണ്. EEE വിഭാഗത്തില്‍പ്പെടുന്നൊരു നിക്ഷേപമാണിത്. സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും കാലവധിയില്‍ ലഭിക്കുന്ന തുകയ്ക്കും പൂര്‍ണമായ നികുതി ഇളവ് പിപിഎഫില്‍ നിന്ന് ലഭിക്കും.

Read more about: investment ppf
English summary

Explaining How To Get Crores From PPF By Monthly Investment Of 5,000; Here's The Two Options

Explaining How To Get Crores From PPF By Monthly Investment Of 5,000; Here's The Two Options
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X