വിദേശത്ത് ജോലിക്ക് പോകുന്നത് മികച്ച സാമ്പത്തിക സ്ഥിതി ആഗ്രഹിച്ചു തന്നെയാണ്. വിദേശത്തായതിനാൽ രാജ്യത്തെ പദ്ധതികളിൽ നിക്ഷേപിക്കാൻ സാധിക്കുകയില്ലെന്നുള്ള തോന്നലുകൾ ഒഴിവാക്കേണ്ട സമയമാണ്. പ്രവാസികൾക്കായി കേരള സർക്കാർ സ്ഥാപനമായ കെഎസ്എഫ്ഇ ആരംഭിച്ച പ്രവാസി ചിട്ടികൾ പ്രവാസികളുടെ നിക്ഷേപത്തിനും വായ്പ ആവശ്യങ്ങൾക്കും ഉചിതമായ പദ്ധതിയാണ്. ഇതിന്റെ വിശദാംശങ്ങലാണ് ചുവടെ കൊടുക്കുന്നത്.
പ്രവാസി ചിട്ടി പ്രത്യേകകൾ
കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ജോലി ചെയ്യുന്ന പ്രവാസികൾക്കായി കെഎസ്എഫ്ഇ ആരംഭിച്ച ചിട്ടിയാണ് പ്രവാസി ചിട്ടി. ചിട്ടിയിൽ ചേരുന്നതും പണം അടയ്ക്കുന്നതും ലേലവും അടക്കം എല്ലാ നടപടികളും പൂർണമായും ഓൺലൈൻ എന്നതാണ് പ്രവാസി ചിട്ടിയുടെ പ്രത്യേകത. ഇതിനായി ആപ്പും പ്രത്യേക വെബ്സൈറ്റും കെഎസ്എഫ്ഇ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും കസ്റ്റര്‍ സപ്പോര്‍ട്ടും ഇന്‍ഷൂറന്‍സ് പരിരക്ഷയും പെൻഷൻ ആനുകൂല്യങ്ങളും ലഭിക്കും.
ചേരുന്നത് എങ്ങനെ
പ്രവാസി ചിട്ടിയിൽ ഓൺലൈൻ വഴി മാത്രമാണ് ചേരാൻ സാധിക്കുക. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവർക്ക് പാസ് ബുക്ക്, വിസ, ലേബര്‍ കാര്‍ഡ് കോപ്പി എന്നിവ ആവശ്യമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് അതാത് സംസ്ഥാനത്തെ മേൽവിലാസം തെളിയിക്കുന്ന രേഖയപം ആധാർ കാർഡും മതിയാകും. ഉപയോഗത്തിലുള്ള മൊബൈൽ, ഇ-മെയിൽ, ഫോട്ടോ എന്നിവ ആവശ്യമാണ്.
pravasi.ksfe.com എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് രജിസ്റ്റർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. പേര് വിവരങ്ങൾ, മൊബൈൽ നമ്പർ, ഇ- മെയിൽ എന്നിവ നൽകി ഒടിപി സ്വീകരിച്ച് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ പൂർത്തിയായൽ ഇ-മെയിലായി യൂസർ നെയിമും പാസ്‍വേർഡും ലഭിക്കും.
ലോഗിൻ ചെയ്ത് പാസ് ബുക്ക്, വിസ, ലേബര്‍ കാര്‍ഡ് കോപ്പി, ചെക്ക്, ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത് കെവൈസി പൂര്‍ത്തിയാക്കണം. 2-3 ദിവസത്തിനുള്ളില്‍ കെവൈസി നടപടികൾ പൂര്‍ത്തിയാകും. ഇതോടെ അക്കൗണ്ട് സജീവമാകും.
ചിട്ടി തിരഞ്ഞെടുക്കൽ
നിലവില്‍ ചേരാൻ സാധിക്കുന്ന ചിട്ടികളുടെ വിവിരങ്ങൾ പ്രൈഫലിൽ ലഭിക്കും. 2,500 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 1 ലക്ഷം രൂപയുടെ ചിട്ടി മുതൽ 4,00,000 ലക്ഷം രൂപ മാസ അടവിൽ 25 മാസ കാലാവധിയുള്ള 1 കോടി രൂപയുടെ പ്രവാസി ചിട്ടികൾ വരെ കെഎസ്എഫ്ഇ നടത്തുന്നുണ്ട്. ഇതിൽ അനുയോജ്യമായവ തിരഞ്ഞെടുത്ത് പണം അടയ്ക്കാം.
മാസത്തിൽ ചിട്ടിയിൽ പണം അടയക്കണം. ഓട്ടോ ഡെബിറ്റ് സൗകര്യം ചിട്ടിയിലില്ല. ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് വഴി പണമടയ്ക്കാം. ഇന്ത്യൻ കറൻസിൽ മാത്രമെ പണം അടയ്ക്കാൻ സാധിക്കുകയുള്ളൂ. പണം അടയ്ക്കുന്നത് സംബന്ധിച്ച് എസ്എംഎസ് ലഭിക്കും. മാസ അടവ് തെറ്റിയാൽ പിഴയുണ്ട്. രണ്ട് മാസത്തിൽ കൂടുതൽ അടവ് മുടങ്ങിയാൽ ചിട്ടി കുടിശ്ശകിയാകും.
ലേലം
മാസത്തില്‍ ചിട്ടി ലേലം നടക്കും. ഈ വിവരങ്ങൾ എസ്എംഎസ്/ മെയില്‍ മുഖേന പ്രവാസി ചിട്ടിയിൽ ചേർന്നയാളെ അറിയിക്കും. ലോകത്തിന്റെ ഏത് കോണിലിരുന്നും സ്മാർട്ട് ഫോൺ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ലേലത്തിൽ പങ്കെടുക്കാം.
ചിട്ടിത്തുകയുടെ അഞ്ച് ശതമാനത്തിൽ ലേലം ആരംഭിച്ച് ചിട്ടിത്തുകയുടെ 30 ശതമാനം വരെ ലേലം വിളിക്കാൻ സാധിക്കും. ലേല നടപടികളുടെ സമയപരിധി 30 മിനിട്ടാണ്. ലേലം വിളിയുടെ അവസാനം പ്രൈസ് മണിയും വിജയികളുടെ ചിറ്റാള്‍ നമ്പരും പേരും ചിട്ടിയുടെ അവസാനം സ്ക്രീനിൽ തെളിയും.
ജാമ്യം
ചിട്ടി ലേലത്തിൽ ലഭിച്ചാൽ ചിട്ടി പണം കൈപ്പറ്റുന്നതിന് ജാമ്യം നൽകുന്ന നടപടികളും ഓൺലൈനാണ്. ജാമ്യം സ്വീകരിക്കുന്നതിലെ പുരോഗതിയും എപ്പോൾ പണം ലഭിക്കും എന്നതിനെ പറ്റിയും പ്രവാസി ചിട്ടി വരിക്കാർക്ക് ഓൺലൈനിൽ ട്രാക്ക് ചെയ്യാൻ സാധിക്കും. ചിട്ടിത്തുകയ്ക്ക് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കില്ല. പ്രവാസി ചിട്ടി വരിക്കാരന് നോമിനികളെ ഉൾപ്പെടുത്താൻ സാധിക്കും.
മറ്റു പ്രത്യേകതകൾ
* ചിട്ടി ലേലത്തിൽ ലഭിച്ച വരിക്കാന് ചിട്ടി കാലയളവിൽ മരണം സംഭവിച്ചാൽ 10 ലക്ഷം വരെയുള്ള തുടർ അടവുകൾ അനന്തരാവകാശികള്‍ അടയ്ക്കേണ്ടതില്ല. ഈ തുക കെഎസ്എഫ്ഇ നികത്തും.
* പ്രവാസി ചിട്ടിയിൽ ചേർന്നവരുടെ കേരള പ്രവാസി ക്ഷേമ ബോര്‍ഡ് പെന്‍ഷന്‍ പദ്ധതിയുടെ പ്രതിമാസ പ്രീമിയം ചിട്ടി കാലയളവിൽ കെഎസ്എഫ്ഇ അടയ്ക്കും. 10000 രൂപ മുതൽ മുകളിലേക്ക് മാസ തവണയുള്ള ചിട്ടിയിൽ ചേരുന്നവർക്കാണ് ഈ ആനുകൂല്യം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications