മാന്യന്മാരായ ഡ്രൈവർമാരേ, വാഹന ഇൻഷൂറൻസ് പോളിസിയിൽ നേടാം 50 ശതമാനം ഇളവ്; എങ്ങനെയെന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഹനങ്ങൾക്കും ഇന്ധനത്തിനും ചെലവേറുന്നത് പോലെ തന്നെയാണ് വാഹന ഇൻഷൂറൻസുകളുടെ വിലയും. ഇരുചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ 5 വർഷത്തേക്കുള്ള ഇൻഷൂറൻസ് ഒന്നിച്ചെടുക്കണമെന്നാണ് നിയമം. ഇത് വലിയ സാമ്പത്തിക ചെലവാണ് ഒറ്റയടിക്ക് ഉണ്ടാക്കുന്നത്. എന്നാൽ ഇൻഷൂറൻസ് എടുക്കുന്നവർക്ക് ഈ ചെലവ് കുറയ്ക്കാനുള്ള വഴിയുണ്ട്. ഇതിന് റോഡിൽ മാന്യമായി വണ്ടിയോടിക്കുന്നവരാകണം.

 

നിങ്ങളൊരു മാന്യമായ ഡ്രൈവറാണെങ്കില്‍ അതിന്റെ ഗുണം റോഡില്‍ കാണാനുണ്ടാകും. ഒപ്പം ഇൻഷൂറൻസ് പോളിസിയിലും ഈ ​ഗുണം പ്രതിഫലിക്കും. അത്യാവശ്യം ശ്രദ്ധ പുലർത്തി വാഹനം കൈകാര്യം ചെയ്യുന്നവർക്ക് വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് പോളിസി കാലയളവില്‍ അപകടങ്ങൾ ക്ലെയിം ചെയ്യേണ്ടി വന്നിട്ടുണ്ടാകില്ല. ഇത്തരക്കാർക്ക് നോ ക്ലെയിം ബോണസ് ഉപകാരപ്പെടും.

വാഹന ഇൻഷൂറൻസ്

വാഹന ഇൻഷൂറൻസ്

വാഹന ഇന്‍ഷൂറന്‍സിലെ നോ ക്ലെയിം ബോണസിനെ പറ്റിയുള്ള ധാരണകുറവ് പൊതുവിലുണ്ട്. ഇതിനാല്‍ തന്നെ പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് നല്ലൊരു തുകയുടെ ആനുകൂല്യം നഷ്ടപ്പെടുന്നുണ്ട്. രാജ്യത്തെ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് രാജ്യത്ത് വാഹനങ്ങള്‍ റോഡിലിറക്കാന്‍ തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പരിരക്ഷയെങ്കിലും ആവശ്യമാണ്.

ഇതുവഴി വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്ന മറ്റുള്ളവര്‍ക്ക് പരിരക്ഷ ലഭിക്കും. എന്നാല്‍ വാഹനത്തിനും ഡ്രൈവര്‍ക്കും തേഡ് പാര്‍ട്ടിക്കും പരിരക്ഷ ലഭിക്കാന്‍ സമഗ്ര ഇന്‍ഷൂറന്‍സ് (comprehensive insurance) ആവശ്യമാണ്. ഇത് തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയത്തേക്കാള്‍ ഉയര്‍ന്ന തുകയായിരിക്കും. 

Also Read: എസ്ബിഐ, കാനറ, ആക്സിസ്; നിരക്ക് വർധനവിന് ശേഷം സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന 6 ബാങ്കുകൾAlso Read: എസ്ബിഐ, കാനറ, ആക്സിസ്; നിരക്ക് വർധനവിന് ശേഷം സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന 6 ബാങ്കുകൾ

നോ ക്ലെയിം ബോണസ്

നോ ക്ലെയിം ബോണസ്

മുന്‍ വര്‍ഷത്തെ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാത്തവര്‍ക്ക് ഇന്‍ഷൂറന്‍സ് കമ്പനി നല്‍കുന്ന റിവാര്‍ഡാണ് നോ ക്ലെയിം ബോണസ്. ഇതുപ്രകാരം ഒരു വർഷം ക്ലെയിം ചെയ്തില്ലെങ്കിൽ തൊട്ടടുത്ത വര്‍ഷത്തെ ഇന്‍ഷൂറന്‍സ് പുതുക്കുമ്പോള്‍ പ്രീമിയം തുകയില്‍ നിന്ന് നിശ്ചിത തുക കുറവ് ലഭിക്കും. തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സില്‍ നോ ക്ലെയിം ബോണസിന്റെ ആനുകൂല്യം ലഭിക്കില്ല. സമ​ഗ്ര ഇൻഷൂറൻസ് കവറേജിൽ (comprehensive insurance) മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

20 ശതമാനം മുതൽ 50 ശതമാനം വരെ ഇൻഷൂറൻസ് തുകയിൽ ഇളവ് ലഭിക്കും. എത്ര വര്‍ഷകാലം ഇൻഷൂറൻസ് ക്ലെയിം ചെയ്യാതെ വാഹനം ഓടിച്ചു എന്നത് കണക്കാക്കി ഇളവ് കൂടും. ക്ലെയിം ചെയ്യാത്ത ആദ്യ വർഷത്തിന് ശേഷം ഇൻഷൂറൻസ് പുതുക്കുമ്പോൾ ഇന്‍ഷൂറന്‍സ് തുകയ്ക്ക് 20 ശതമാനം ഇളവ് ലഭിക്കും. രണ്ടാം വര്‍ഷം ഇത് 25 ശതമാനം ആകും. 5 വർഷം ഇൻഷൂറൻസ് ക്ലെയിം ചെയ്യാതിരുന്നാൽ 50 ശതമാനം ഇളവ് ലഭിക്കും. 

Also Read: പേരാൽ ചുവട്ടില്‍ നിന്നും വിരല്‍ത്തുമ്പിലേക്ക്; രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രംAlso Read: പേരാൽ ചുവട്ടില്‍ നിന്നും വിരല്‍ത്തുമ്പിലേക്ക്; രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രം

പ്രത്യേകതകൾ

പ്രത്യേകതകൾ

അധിക നിരക്കില്ലാതെ ഇൻഷൂറൻസ് പോളിസി അടയ്ക്കാന്‍ സാധിക്കുന്നൊരു രീതിയാണിത്. വർഷങ്ങൾ കഴിയും തോറും നല്ലൊരു തുക ഇളവ് ലഭിക്കും. ഡ്രൈവര്‍മാര്‍ക്ക് നല്ല രീതിയില്‍ വാഹനം ഓടിക്കാനുള്ള പ്രചോദനം കൂടിയാണിത്. പോളിസി ക്ലെയിം ചെയ്യുകയോ, പോളിസി 90 ദിവസത്തിനുള്ളില്‍ പുതുക്കാതിരിക്കുകയോ ചെയ്താൽ ബോണസ് യോഗ്യത നഷ്ടപ്പെടും. പോളിസി ഹോള്‍ഡര്‍ക്കാണ് നോ ക്ലെയിം ബോണസ് ലഭിക്കുന്നത്.

ഇതിനാല്‍ തന്നെ പഴയ വാഹനം വില്‍പന നടത്തി പുതിയത് വാങ്ങുന്നവര്‍ക്ക് ബോണസ് ട്രാൻസ്ഫർ ചെയ്ത് ഉപയോ​ഗിക്കാം. കമ്പനി മാറുമ്പോഴും ഉപയോ​ഗിക്കാം. ഇതോടൊപ്പം 90 ദിവസത്തിനുള്ളിൽ നിയമപരമായ അവകാശികള്‍ക്ക് ബോണസ് ട്രാൻസ്ഫർ ചെയ്യാനും സാധിക്കും. എന്നാൽ ചെറിയ അപകടങ്ങളിൽ ഇൻഷൂറൻസ് ക്ലെയിം ചെയ്താൽ ഇളവിന് യോ​ഗ്യത നഷ്ടപ്പെടും.

പുതിയ വാഹനം വാങ്ങുമ്പോൾ

പുതിയ വാഹനം വാങ്ങുമ്പോൾ

2008ല്‍ വാങ്ങിയ കാർ 5 വർഷത്തിന് ശേഷം വില്പന നടത്തിയെന്ന് കണക്കാക്കുക. ക്ലെയിമുകളൊന്നുമില്ലാതെ 5 വർഷം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ 50% നോ ക്ലെയിം ബോണസ് ലഭിക്കും. പുതിയ കാര്‍ വാങ്ങുമ്പോൾ പോളിസിയിലേക്ക് ഇതുവരെ ലഭിച്ച നോ ക്ലെയിം ബോണസ് ട്രാൻസ്ഫർ ചെയ്യാം. തുടര്‍ന്ന് ഇൻഷൂറൻസ് പ്രീമിയത്തിൽ നിന്ന് കിഴിവ് ക്ലെയിം ചെയ്യാം.

Read more about: insurance
English summary

Explaining No Claim Bonus; NCB Will Give Up To 50 Percentage Discount On Vehicle Insurance Premium

Explaining No Claim Bonus; NCB Will Give Up To 50 Percentage Discount On Vehicle Insurance Premium
Story first published: Monday, August 15, 2022, 17:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X