നിക്ഷേപം എപ്പോള്‍ ആരംഭിക്കണമെന്ന് ചോദിച്ചാല്‍ പലര്‍ക്കും പല ഉത്തരമുണ്ടാകും. ജോലി തുടങ്ങിയല്ലേയുള്ളൂ ജീവിതം ആഘോഷിച്ചിട്ടാകാം നിക്ഷേപമെന്നാകും പലരുടെയും ഉത്തരം. ചിലർ ജോലി ലഭിച്ച സമയത്ത് തന്നെ ചെറിയ നിക്ഷേപം തുടങ്ങി വെയ്ക്കും. ചെറുപ്പത്തിൽ നിക്ഷേപം ആരംഭിക്കുന്നൊരാൾക്ക് മുന്നിൽ വലിയ സാധ്യതകളാണുള്ളത്. യുവാക്കാള്‍ക്ക് ജോലി കിട്ടിയ കാലത്ത് തന്നെ നിക്ഷേപം ആരംഭിച്ചാൽ വളര്‍ത്തിയെടുക്കാൻ ദീര്‍ഘകാലം മുന്നിലുണ്ട്. ഇക്വിറ്റിയില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് ദീര്‍ഘകാലത്തെ നിക്ഷേപം വഴി വലിയ ആദായം നേടിയെടുക്കാന്‍ സാധിക്കും.
മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം വഴി കോമ്പൗണ്ടിംഗിന്റെ ഗുണം ലഭിക്കുന്നതിനാൽ ദീർഘകാലം നിക്ഷേപിക്കുമ്പോൾ നല്ല ആദായം ലഭിക്കും. ആവർത്തന നിക്ഷേപം വഴി നിക്ഷേപിക്കുന്നൊരാൾക്ക് കൂട്ടുപലിശയുടെ നേട്ടം ലഭിക്കും. ഇതിനാൽ നേരത്തെ നിക്ഷേപിക്കുന്നത് ഇവിടെയും ഗുണകരമാണ്. നേരത്തെ ആരംഭിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ വിവിധ നിക്ഷേപ സാഹചര്യങ്ങളിലൂടെ പരിശോധിക്കാം.
മ്യൂച്വൽ ഫണ്ട്
ഓഹരി വിപണിയുടെ സങ്കീർണതകളിലേക്കിറങ്ങാൻ സാധിക്കാത്തവർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപം വഴി ഓഹരി വിപണിയുടെ നേട്ടം ലഭിക്കും. സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിക്ഷേപിക്കുന്നൊരാൾക്ക് ദീർഘകാലത്തേക്ക് മികച്ച നേട്ടം നൽകുന്നവയാണ് ഇക്വിറ്റി ഫണ്ടുകൾ.
ദീർഘകാലം നിക്ഷേപിക്കുന്നൊരാൾക്ക് വിപണി ഇടിയുന്ന സമയത്ത് വാങ്ങിയ വില ശരാശരി (കോസ്റ്റ് ആവറേജിംഗ്) ചെയ്യാൻ സാധിക്കുന്നതിന്റെ ഗുണവും ലഭിക്കും. ഒപ്പം നേരത്തെ നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് കൂട്ടിച്ചേര്‍ക്കലിന്റെ ഗുണം നേടാനാകും.
ഉദാഹരണമായി 2 നിക്ഷേപകരുടെ നിക്ഷേപ രീതി തിരഞ്ഞെടുക്കാം. സുനിൽ 20ാം വയസില്‍ എസ്‌ഐപി വഴി 10,000 രൂപ മാസത്തില്‍ ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയാണ്. 40 വര്‍ഷത്തേക്കായിരുന്നു ഇദ്ദേഹത്തിന്റെ നിക്ഷേപം. ഇദ്ദേഹത്തിന്റെ സുഹൃത്ത് അനിൽ 40 വയസിലാണ് നിക്ഷേപം ആരംഭിച്ചത്. ഇദ്ദേഹം മാസം 20,0000 രൂപ നിക്ഷേപിച്ചു. ഇരുവരും 60ാം വയസ് വരെ നിക്ഷേപിച്ച തുക 48 ലക്ഷം രൂപയാണ്.
ഇവരുടെ ആദായത്തിൽ വരുന്ന വ്യത്യാസമാണ് ശ്രദ്ധിക്കേണ്ടത്. വാര്‍ഷിക ആദായം 12 ശതമാനം നല്‍കിയ ഫണ്ടില്‍ നിന്ന് 20ാം വയസില്‍ നിക്ഷേപിച്ച സുനിലിന് 9.79 കോടി രൂപയാണ് ലഭിച്ചത്. 40ാം വയസില്‍ നിക്ഷേപിച്ച അനിലിന് 1.84 കോടി രൂുയാണ് ലഭിച്ചത്. 15 ശതമാനം വാര്‍ഷിക ആദായം ലഭിച്ചാല്‍ ഇത് 20 കോടിയും 2.65 കോടിയുമാകുമായിരുന്നു.
ചെറിയ തുക പരിഗണിച്ചാല്‍, 20ാം വയസിൽ 2,500 രൂപ മാസ എസ്‌ഐപിയില്‍ ചേര്‍ന്ന് 40 വയസുവരെ നിക്ഷേപിച്ചൊരാൾക്ക് 24.97 ലക്ഷം രൂപ ലഭിക്കും. 30-ാം വയസിൽ നിക്ഷേപം ആരംഭിച്ച് 5,000 രൂപ വീതം നിക്ഷേപിച്ചാൽ 40-ാം വയസിൽ 11.61 ലക്ഷം രൂപയാണ് ലഭിക്കുക. 6 ലക്ഷം രൂപയാണ് ഇരുവരും നിക്ഷേപിച്ചത്.
ആവർത്തന നിക്ഷേപം
ഇക്വിറ്റിയില്‍ നിക്ഷേപിക്കുന്നതിന് പകരം ആവര്‍ത്തന നിക്ഷേപം നടത്തിയൊരാള്‍ക്കും നേട്ടം സ്വന്തമാക്കാം. 20ാം വയസില്‍ 10,000 രൂപ നിക്ഷേപം ആരംഭിച്ചൊരാളും 20 വര്‍ഷത്തിന് ശേഷം 20,000 രൂപയുടെ നിക്ഷേപം നടത്തിയൊരാളെയും പരിഗണിക്കാം. 7 ശതമാനം പലിശ നിരക്ക് പ്രതീക്ഷിച്ചാൽ 20ാം വയസില്‍ നിക്ഷേപം തുടങ്ങിയൊരാള്‍ക്ക് 60ാം വയസില്‍ 2.49 കോടിയും 40ാം വയസില്‍ നിക്ഷേപം ആരംഭിച്ചൊരാള്‍ക്ക് 1.02 കോടിയും ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

സ്വർണ്ണവില കുറഞ്ഞു; ആഘോഷങ്ങൾക്കിടയിൽ നിക്ഷേപകർക്ക് വൻ നേട്ടം

പണപ്പെരുപ്പ കണക്കുകൾ: നിങ്ങളുടെ നിക്ഷേപത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ!

ഓഹരി വിപണി കുതിക്കാൻ ഒരുങ്ങുന്നു; നാളെ ശ്രദ്ധിക്കേണ്ടവ ഇവ!

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

യുക്കോ ബാങ്ക് പലിശ നിരക്ക് ഉയർന്നു; നിക്ഷേപകർക്ക് ഇനി കൊയ്ത്തുകാലമോ?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക



Click it and Unblock the Notifications