നിക്ഷേപകന് ഉന്നം മികച്ച ആദായത്തിലാണ്. വേഗത്തിൽ പണം ഇരട്ടിയാവുന്ന നിക്ഷേപം തന്നെയാണ് എല്ലാവർക്കും സ്വീകാര്യം. ഒരു നിക്ഷേപത്തിനിറങ്ങുമ്പോൾ പലിശ നിരക്കും നിക്ഷേപത്തിന്റെ റിസ്കും എല്ലാവരും അറിഞ്ഞിരിക്കും. ഇതിനോടൊപ്പം ഈ നിക്ഷേപത്തിൽ എപ്പോൾ പണം ഇരട്ടിയാകാൻ സാധിക്കും എന്നു കൂടി ഇനി പരിശോധിക്കാം.
ഇതോടൊപ്പം പണം ഇരട്ടിപ്പിന്റെ പേരിൽ തട്ടിപ്പുകൾ നിരവധിയാണ്. ഇതിനെ മറികടക്കാൻ എത്ര ശതമാനം പലിശ ലഭിച്ചാൽ 2 വർഷം കൊണ്ട് ഇരട്ടിപ്പിക്കുമെന്ന് കണ്ടെത്താനായാൽ നിക്ഷേപകന് തട്ടിപ്പിനെ തിരിച്ചറിയാനാകും. ഇക്കാര്യങ്ങൾക്ക് അനുയോജ്യമാണ് റൂൾ 72. ഇതിന്റെ പ്രവർത്തനം എങ്ങനെയെന്ന് പരിശോധിക്കാം.
റൂള്‍ ഓഫ് 72
നിക്ഷേപം ഇരട്ടിയാകാൻ എത്ര കാലമെടുക്കും എന്ന് മനസിലാക്കാൻ ഉപയോഗിക്കുന്ന എളുപ്പ വഴിയാണ് റൂൾ 72. അതായത് എത്ര കാലത്തിന് ശേഷം നിക്ഷേപം ഇരട്ടിയായി വളരുമെന്ന് ഈ റൂള്‍ പറഞ്ഞു തരും. നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് കൊണ്ട് 72 നെ ഹരിച്ചാണ് ഇക്കാര്യം കണ്ടെത്തുക.
റൂള്‍ 72 ഉപയോഗിച്ചുള്ള കണക്കിൽ നേരിയ ഏറ്റകുറച്ചിലുകളുണ്ടാകും. ഇതോടൊപ്പം ഓഹരി വിപണിയുടെ ചാഞ്ചാട്ടങ്ങൾ ബാധകമാകുന്ന ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങൾക്ക് ഈ റൂൾ ബാധകമാകില്ല.
1 ലക്ഷം ഇരട്ടിയാകാൻ എത്ര കാലമെടുക്കും
നിങ്ങളുടെ കയ്യിലെ 1 ലക്ഷം രൂപയാണ് നിങ്ങള്‍ നിക്ഷേപത്തിലേക്ക് മാറ്റുന്നതെന്ന് കരുതുക. നിങ്ങള്‍ പൊതുമേഖലാ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തുകയാണെങ്കില്‍ കുറഞ്ഞത് 5 ശതമാനം പലിശ ലഭിക്കും. ഈ നിരക്കില്‍ എത്ര കാലം നിക്ഷേപം തുടര്‍ന്നാലാണ് പണം ഇരട്ടിയാവുക എന്നറിയാന്‍ പലിശ നിരക്കിനെ 72 കൊണ്ട് ഹരിക്കുകയാണ് വേണ്ടത്.
ഇത് പ്രകാരം 72/5 കണക്കാക്കിയാല്‍ 14.4 എന്നാകും ഇത്തരം. ഇത് പ്രകാരം 14 വര്‍ഷവും 4 മാസവും നിക്ഷേപം നടത്തിയാല്‍ 1 ലക്ഷം രൂപ ഇരട്ടിയാകും. 1 ലക്ഷം രൂപ 10 ശതമാനം വാര്‍ഷിക ആദായം ലഭിക്കുന്നൊരു പദ്ധതിയിൽ നിക്ഷേപിച്ചാല്‍ എന്തു മാറ്റമാണ് ഉണ്ടാവുക എന്ന് നോക്കാം. 72/10 പ്രകാരം 7 വര്‍ഷവും 2 മാസവും കഴിഞ്ഞാല്‍ നിക്ഷേപം ഇരട്ടിയാകും.
1 വർഷം കൊണ്ട് ഇരട്ടിക്കാൻ എത്ര ശതമാനം ആദായം ലഭിക്കണം
2 വര്‍ഷം കൊണ്ട് നിങ്ങളുടെ പണം ഇരട്ടിയാക്കാം എന്നും പറഞ്ഞ് ഒരാള്‍ നിങ്ങളെ സമീപിച്ചാല്‍ എന്താണ് ചെയ്യുക. ആളോടുള്ള വിശ്വാസ്യതയുടെ പുറത്ത് പണം നിക്ഷേപിക്കുന്നത് മുന്‍പ് ഇത്തരം നിക്ഷേപങ്ങള്‍ തട്ടിപ്പാണോ സത്യമാണോ എന്ന് നിങ്ങള്‍ക്ക് നിമിഷങ്ങള്‍ കൊണ്ട് കണ്ടെത്താന്‍ സാധിക്കും. ഇതിന് ചെറിയൊരു ഫോര്‍മുലയുണ്ട്.
നിക്ഷേപം നിശ്ചിത കാലം കൊണ്ട് ഇരട്ടിയാകാന്‍ എത്ര ശതമാനം ആദായം ലഭിക്കണമെന്ന് അറിയാന്‍ റൂള്‍ 72 തന്നെ ഉപയോഗിക്കാം. എത്ര വര്‍ഷം കൊണ്ടാണ് ഇരട്ടിയാകണമോ ആ സംഖ്യകൊണ്ട് 72 നെ ഹരിച്ചാല്‍ മതി. ഇവിടെ 2 വര്‍ഷം കൊണ്ട് 1 ലക്ഷം രൂപ ഇരട്ടിയാകേണ്ട സാഹചര്യമാണ് പരിഗണിക്കുന്നത്.
72/2 പ്രകാരം 36 ശതമാനം എന്ന് ലഭിക്കും. എന്നാൽ കൂട്ടുപലിശ രീതിയിൽ മാത്രമെ ഈ ആദായം വഴി 1 ലക്ഷം രൂപ ഇരട്ടിയാകാനുള്ള നേരിയ സാധ്യതയുള്ളൂ. സാധാരണ പലിശ നിരക്കിൽ 50 ശതമാനം ആദായം ലഭിച്ചാൽ മാത്രമെ 2 വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കാന്‍ സാധിക്കുകയുള്ളൂ. 50 ശതമാനം ആദായം ലഭിക്കുന്ന നിക്ഷേപം എന്നത് സാധാരണ ഗതിയിൽ അസാധ്യമായ കാര്യമാണ്. ഇത്തരത്തിലൂടെയുള്ള എളുപ്പ വഴിയിലൂടെ തട്ടിപ്പുകളെ പൊളിക്കാൻ സാധിക്കും.
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications