യാതൊരു റിസ്കുമില്ലാതെ പണ സമാഹരണത്തിന് എളുപ്പ മാർഗമാണ് ചിട്ടി. ചിട്ടിയിൽ നിന്ന് പണം പിൻവലിച്ച് ഏത് ആവശ്യത്തിന് വേണമെങ്കിലും ഉപയോഗിക്കാം. ഈ പണം തന്ത്രപരമായി ഉപയോഗിച്ച് ലാഭമുണ്ടാക്കുക എന്നത് നിക്ഷേപകന്റെ മിടുക്കാണ്.
ഇതിന് ആദ്യം നല്ല ലാഭം തരുന്ന ചിട്ടികൾ തിരഞ്ഞെടുക്കണം. ചിട്ടികളിൽ 100 മാസ കാലാവധിയുള്ള ചിട്ടികൾ ലാഭം നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. റെഗുലർ ചിട്ടിയായും മൾട്ടി ഡിവിഷൻ ചിട്ടിയായും 100 മാസ ചിട്ടികൾ കെഎസ്എഫ്ഇ അവതരിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള 5 ചിട്ടികൾ പരിചയപ്പെടാം.
100 മാസത്തിന്റെ റെഗുലര്‍ ചിട്ടികള്‍
1. മാസം 5,000 രൂപ അടവ് വരുന്ന 5 ലക്ഷത്തിന്റെ റെഗുലർ ചിട്ടി ആദ്യം വിശദമാക്കാം. ചിട്ടിയിൽ പരമാവാധി മാസ അടവ് 5,000 രൂപയും ചുരുങ്ങിയ മാസ അടവ് 3,780 രൂപയുമാണ്. 50 മാസത്തിനുള്ളിൽ 4 ലക്ഷത്തോളം രൂപ ആവശ്യമുള്ളവർക്ക് പരിഗണിക്കാവുന്ന ചിട്ടിയാണിത്. അടവു സംഖ്യ കുറവ് എന്നത് മറ്റൊരു ഉപകാരമാണ്.
പരമാവധി 30 ശതമാനം ലേല കിഴിവിലാണ് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കുക. 3.50 ലക്ഷം രൂപ വരെ ഇത്തരത്തിൽ വിളിച്ചെടുക്കാൻ സാധിക്കും. 40 മാസത്തോളം ചിട്ടി പരമാവധി ലേല കിഴിവിൽ പോകാൻ സാധ്യതയുണ്ട്.
2. 10,000 രൂപ മാസ അടവുള്ള 100 മാസ കാലാവധിയഉുള്ള 10 ലക്ഷത്തിന്റെ ചിട്ടി ഭാവിയിലേക്കുള്ള പ്ലാനിംഗിന് ഉപകാരപ്പെടും. 10,000 രൂപയ്ക്കും 7,500 രൂപയ്ക്കും ഉള്ളിൽ മാസത്തിൽ അടവ് സാധിക്കുന്നവർക്ക് തിരിഞ്ഞെടുക്കാവുന്ന ചിട്ടിയാണ്. 30 ശതമാനം കുറഞ്ഞ് പോകുന്ന മാസങ്ങളിൽ 7,500 രൂപ അടച്ചാൽ മതിയാകും. ഈ കാലയളവിൽ ചിട്ടിയിൽ നിന്ന് 7 ലക്ഷം രൂപ നേടാം, നല്ല ലാഭ വിഹിതം നൽകുന്ന ചിട്ടിയാണിത്.
100 മാസ മൾട്ട ഡിവിഷൻ ചിട്ടികൾ
3. ചെറിയ തുക മാസ അടവ് വരുന്ന വേഗത്തിൽ വിളിച്ചെടുക്കാൻ സാധിക്കുന്നൊരു 100 മാസ മൾട്ടി ഡിവിഷൻ ചിട്ടിയാണ് 4000 രൂപ മാസ അടവുള്ള 4 ലക്ഷത്തിന്റെ ചിട്ടി. ആദ്യ മാസം 4000 രൂപയും 35 ശതമാനം ചിട്ടി താഴ്ന്ന് പോകുന്ന മാസങ്ങളിൽ 3,100 രൂപയുമാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടത്.
മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ ചിട്ടിയിൽ മാസത്തിൽ നറുക്കിലൂടെ ഒരാൾക്ക് 3.80 ലക്ഷം രൂപ നേടാൻ കഴിയും. ഇതിനൊപ്പ മാസത്തിൽ മൂന്ന് പേർക്ക് 35 ശതമാനം കിഴിവിൽ വിളിച്ചെടുക്കാനും സാധിക്കും. 12 മാസത്തിനുള്ളിൽ ചിട്ടിയിൽ ലേലം തുടങ്ങാൻ സാധ്യതയുണ്ട്
4. ആദ്യ മാസം തന്നെ 7.60 ലക്ഷം രൂപ നേടാൻ സാധ്യതയുള്ള മൾട്ടി ഡിവിഷൻ ചിട്ടിയാണ് 8000 രൂപ മാസ അടവുള്ള 8 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി. 8,000 രൂപയ്ക്കും 6200 രൂപയ്ക്കും ഇടയിലാണ് മാസ അടവ് വരുന്നത്.
മാസത്തിൽ നറുക്ക് ലഭിക്കുന്നൊരാൾക്ക് 7.60 ലക്ഷം രൂപയും മൂന്ന് പേർക്ക് 35 ശതമാനം താഴ്ത്തി വിളിക്കാനും സാധിക്കും. ഒന്നിൽ കൂടുതൽ പേർ ലേലത്തിൽ പങ്കെടുക്കുന്നതിനാല്‍ ഉയർന്ന ലാഭം ലഭിക്കാൻ സാധ്യതയുള്ള ചിട്ടിയാണിത്.
5. 1-2 വർഷത്തിനുള്ളിൽ 8 ലക്ഷം രൂപ ആവശ്യമായി വരുന്നൊരാൾ ചേരണ്ട ചിട്ടിയാണ് 100 മാസ കാലാവധിയുള്ള 10 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി. 10-18 മാസം വരെ 35 ശതമാനത്തിൽ കുറഞ്ഞ് ലേലം നടത്താൻ സാധ്യതയുണ്ട്. ഈ മാസങ്ങളിൽ 7,750 രൂപയാണ് മാസ അടവ് വരുന്നത്.
ചിട്ടി നറുക്ക് ലഭിക്കുന്നയാൾക്ക് മാസത്തിൽ 9.50 ലക്ഷം രൂപ ലഭിക്കും. 3 പേർക്ക് 3.50 ലക്ഷം രൂപ വരെ താഴ്ത്തി വിളിക്കാം. 6.50 ലക്ഷം രൂപ വരെ ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
