ഓൺലൈനോ പരമ്പരാഗത രീതിയോ? ശരിയായ പേഴ്സണൽ ലോൺ തിരഞ്ഞെടുക്കാം

സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ പെട്ടെന്ന് പണം നേടാൻ ആഗ്രഹിക്കുന്നവർക്ക് പേഴ്സണൽ ലോണുകൾ ഒരു ജനപ്രിയ തിരഞ്ഞെടുപ്പായി മാറിയിട്ടുണ്ട്. വളരെ പെട്ടെന്ന് ഇവ കിട്ടുമെന്നതാണ് പ്രത്യേകത. പല ബാങ്കുകളും എൻബിഎഫ്‌സികളും ആകർഷകമായ നിരക്കിൽ വ്യക്തിഗത വായ്പകൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. വ്യക്തിഗത വായ്പകൾ ഓൺലൈനിലും ഓഫ്‌ലൈനിലും ബാങ്കുകൾ നൽകുന്നുണ്ട്. ഇവയുടെ പ്രധാന വ്യത്യാസങ്ങൾ നോക്കാം.

ഓൺലൈൻ പേഴ്സണൽ ലോണുകൾ

ബാങ്കുകളും എൻബിഎഫ്‌സികളും ഓൺലൈൻ വ്യക്തിഗത വായ്പകൾ നൽകുന്നുണ്ട്. വീട്ടിൽ ഇരുന്നുതന്നെ നിങ്ങൾക്ക് ലോണിന് അപേക്ഷിക്കാം. ഇകെവൈസി, ഡിജിറ്റൽ ഡോക്യുമെന്റ് വെരിഫിക്കേഷൻ തുടങ്ങിയ ഫീച്ചറുകളിലൂടെ പേഴ്സണൽ ലോൺ അപേക്ഷയ്ക്ക് ഉടൻ തന്നെ അംഗീകാരം നേടാനാകും. ഇതിലൂടെ ലോൺ നേടാനായി ബ്രാഞ്ച് സന്ദർശനങ്ങൾ ഒഴിവാക്കി നിങ്ങളുടെ വിലയേറിയ സമയം ലാഭിക്കാം. ഓൺലൈൻ പേഴ്സണൽ ലോണുകൾ കൂടുതൽ യുവാക്കളാണ് തിരഞ്ഞെടുക്കുന്നത്.

ഓൺലൈനോ പരമ്പരാഗത രീതിയോ? ശരിയായ പേഴ്സണൽ ലോൺ തിരഞ്ഞെടുക്കാം

ഓഫ്‌ലൈൻ പേഴ്സണൽ ലോണുകൾ

ഇത്തരം ലോണുകൾ പരമ്പരാഗത രീതിയിൽ ബാങ്കിൽ എത്തി നേടുന്നവയാണ്. ഈ പരമ്പരാഗത രീതിയിൽ, കെവൈസി ഡോക്യുമെന്റുകൾ ഹാർഡ് കോപ്പികളായി സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ ആവശ്യമായ എല്ലാ ഫോമുകളും ഫിസിക്കൽ ആയി പൂരിപ്പിക്കേണ്ടതുണ്ട്, അതിന് ധാരാളം സമയം എടുത്തേക്കാം. ഒരു ഓഫ്‌ലൈൻ വ്യക്തിഗത വായ്പയ്ക്ക് പോകുന്നതിന്റെ പ്രധാന നേട്ടം, ബാങ്ക് ഉദ്യോഗസ്ഥരെ കാണാനും അവരിൽ നിന്ന് സഹായം നേടാനുമുള്ള അവസരം ലഭിക്കുന്നുവെന്നതാണ്.

ഓൺലൈൻ അല്ലെങ്കിൽ ട്രെഡീഷണൽ പേഴ്സണൽ ലോണുകൾ

ആപ്ലിക്കേഷൻ പ്രോസസ്സ്, പലിശ നിരക്കുകൾ, ഉപഭോക്തൃ അനുഭവം എന്നിവ പോലുള്ള അടിസ്ഥാനമാക്കി ഓൺലൈൻ അല്ലെങ്കിൽ ട്രെഡീഷണൽ പേഴ്സണൽ ലോണുകൾ കൂടുതൽ സൗകര്യപ്രദമെന്ന് മനസിലാക്കാം.

ഉപഭോക്തൃ അനുഭവം

ഓൺലൈൻ പേഴ്‌സണൽ ലോണുകൾ: ഒരു ഓൺലൈൻ പേഴ്‌സണൽ ലോണിന് അപേക്ഷിക്കുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പാസാക്കുകയും ഫണ്ട് ലഭിക്കുകയും ചെയ്യും. അത്തരം വ്യക്തിഗത വായ്പകൾ സൗകര്യപ്രദമായ ഉപഭോക്തൃ സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്നു. അടിയന്തിര സാഹചര്യങ്ങളിൽ വെബ് പോർട്ടലിലൂടെ സഹായം ലഭിക്കും.

ട്രെഡീഷണൽ പേഴ്സണൽ ലോണുകൾ: ട്രെഡീഷണൽ പേഴ്സണൽ ലോണിനായി അപേക്ഷിക്കുമ്പോൾ, നിങ്ങളുടെ റിലേഷൻഷിപ്പ് മാനേജരെ നേരിട്ട് കാണാൻ കഴിയും. അവർ മുഴുവൻ അപേക്ഷാ പ്രക്രിയയിലും നിങ്ങളെ നയിക്കുകയും എല്ലാ ഘട്ടങ്ങളിലും സഹായിക്കുകയും ചെയ്യും. ഈ പ്രക്രിയയ്ക്ക് സമയം കൂടുതൽ വേണ്ടിവരും. ചിലപ്പോൾ ഒന്നിലധികം സന്ദർശനങ്ങൾ ആവശ്യമായി വന്നേക്കാം, ചിലപ്പോൾ ലോൺ പാസാക്കുന്നതും വിതരണവും വൈകിയേക്കാം.

പലിശ നിരക്ക്

ഓൺലൈൻ പേഴ്സണൽ ലോണുകൾ: എൻബിഎഫ്‌സികൾ ഓൺലൈൻ പേഴ്സണൽ ലോണുകൾ നൽകുന്നു. മറ്റു ബാങ്കുകളേക്കാൾ കുറച്ച് കുറഞ്ഞ പലിശ നിരക്കുകൾ അവ വാഗ്‌ദാനം ചെയ്യുന്നു. ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നിന്ന് മറ്റൊന്നിലെ പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നതും ഇതിൽ എളുപ്പമാണ്.

ട്രെഡീഷണൽ പേഴ്സണൽ ലോണുകൾ: ക്രെഡിറ്റ് സ്കോർ, ലോൺ തുക, ബാങ്കുമായുള്ള നിങ്ങളുടെ ബന്ധം എന്നിവ ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രവർത്തന ചെലവുകളും മറ്റ് ചാർജുകളും പോലുള്ള നിരവധി ഘടകങ്ങൾ കാരണം ഓൺലൈൻ പേഴ്സണൽ ലോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പലിശ നിരക്ക് കൂടുതലായിരിക്കാം.

അപേക്ഷാ പ്രക്രിയ

ഓൺലൈൻ പേഴ്സണൽ ലോണുകൾ: ഓൺലൈൻ പേഴ്സണൽ ലോണുകൾ വായ്പ നൽകുന്ന ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ ഓൺലൈനായി അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും. അപേക്ഷാ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കാനാകും, കൂടാതെ എല്ലാ രേഖകളും ഓൺലൈനായി സമർപ്പിക്കാം.

ട്രെഡീഷണൽ പേഴ്സണൽ ലോണുകൾ: അപേക്ഷാ പ്രക്രിയ പൂർത്തിയാക്കുന്നതിന് അടുത്തുള്ള ബാങ്ക് ശാഖ സന്ദർശിക്കേണ്ടതുണ്ട്. ഈ പ്രക്രിയയിൽ പേപ്പർവർക്കുകളും ഫിസിക്കൽ ഫയലിംഗും ഡോക്യുമെന്റുകൾ നൽകുന്നതും ഉൾപ്പെടുന്നു. ഇതിന് കൂടുതൽ സമയമെടുക്കും.

സൗകര്യവും വായ്പാ വിതരണവും

ഓൺലൈൻ പേഴ്സണൽ ലോണുകൾ: പെട്ടെന്ന് അപേക്ഷ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുന്നതിനാൽ പെട്ടെന്ന ലോൺ തുക ലഭിക്കും. ലോൺ അപേക്ഷ അംഗീകരിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഫണ്ട് ലഭിച്ചേക്കാം.

ട്രെഡീഷണൽ പേഴ്സണൽ ലോണുകൾ: നടപടിക്രമങ്ങളും അപേക്ഷാ പ്രക്രിയയും പൂർത്തിയാക്കാൻ ഇടയ്ക്കിടെ ബ്രാഞ്ചിൽ പോകേണ്ടതിനാൽ ലോൺ വിതരണത്തിന് സമയമെടുത്തേക്കാം. ഓൺലൈൻ പേഴ്സണൽ ലോണുകളെ അപേക്ഷിച്ച് ഫണ്ടുകൾ എളുപ്പത്തിൽ കിട്ടിയേക്കില്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X