അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്ത് ഒട്ടും പിന്നിലല്ല ഓൺലൈൻ വായ്പ ദാതാക്കളും. ഇതിൽ തന്നെ ഈടില്ലാതെ വായ്പ അനുവദിക്കുന്ന പ്ലാറ്റ്ഫോമുകളും സ്ഥാപനങ്ങളും നിരവധിയാണ്. ബിസിനസുകാർക്കായി നിരവധി വായ്പ സ്കീമുകളും ഇവർ പ്രത്യേകം അവരതിപ്പിച്ചിട്ടുണ്ട്. വായ്പ തിരിച്ചടയ്ക്കുന്നത് വരെ ഭൂമി, വസ്തുവകകൾ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രധാന ആസ്തികൾ പോലുള്ള എന്തെങ്കിലും പണയമായി ആവശ്യമില്ലാത്ത സുരക്ഷിതമല്ലാത്ത വായ്പയെയാണ് ഈടില്ലാത്ത ബിസിനസ് ലോണുകൾ.
പുതിയതും വളർന്നുവരുന്നതുമായ ചെറുകിട ബിസിനസുകൾക്ക്, അവരുടെ ആസ്തികൾ അപകടപ്പെടുത്താതെ തന്നെ പണം കണ്ടെത്താൻ ഇത്തരം ലോണിലൂടെ സാധിക്കുന്നു. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഇത്തരത്തിൽ ഈടില്ലാത്ത ലോണുകൾ നൽകി വരുന്നു. കേന്ദ്ര സർക്കാർ തന്നെ ചെറുകിട ബിസിനസുകൾക്കായി ഈടില്ലാത്ത വായ്പകൾ വാഗ്ദാനം ചെയ്യുന്ന ചില പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ബിസിനസുകൾക്കുമായി പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിക്ക് കീഴിലുള്ള മുദ്ര വായ്പകളും ഇതിൽ ഉൾപ്പെടുന്നു. ഈ സ്കീമിന് കീഴിൽ പുതിയ ബിസിനസുകൾക്ക് 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

സ്റ്റാൻഡ്-അപ്പ് ഇന്ത്യ സ്കീം പോലെയുള്ള പദ്ധതികൾ രാജ്യത്തെ എസ്‌സി/എസ്ടി, വനിതാ സംരംഭകരെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ്. ഏഴ് വർഷം വരെ കാലാവധിയുള്ള 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് സംരംഭകർക്ക് വായ്പ നൽകുന്നത്. അത്തരത്തിലുള്ള മറ്റൊരു പദ്ധതിയാണ് ക്രെഡിറ്റ് ഗ്യാരൻഡി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് (സിജിടിഎംഎസ്ഇ) ഇതിന് കീഴിൽ വായ്പയെടുക്കുന്നവർക്ക് ഈട് കൂടാതെ 1 കോടി രൂപ വരെ വായ്പ ലഭിക്കും. ഇതിന് പുറമെ ബാങ്കുകളിൽ നിന്നും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈടില്ലാതെ വായ്പയെടുക്കാൻ ആവശ്യമോയ യോഗ്യതകൾ എന്തൊക്കെയെന്ന് നോക്കാം,
ബിസിനസ് പരിചയം - കൊളാറ്ററൽ ഫ്രീ (ഈടില്ലാത്ത) ലോണിന് അപേക്ഷിക്കുന്ന ബിസിനസുകൾക്ക് അതേ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ബിസിനസ് പരിചയം ഉണ്ടായിരിക്കണം. കൂടാതെ, കടം വാങ്ങുന്നവർ മൂന്ന് വർഷത്തെ കാലയളവിൽ ബിസിനസ് നേടിയിരിക്കേണ്ട ഒരു വിറ്റുവരവ് ലക്ഷ്യവും സജ്ജീകരിക്കുന്നു. ഈ കാലയളവിൽ കുറഞ്ഞത് 40 ലക്ഷം രൂപ വിറ്റുവരവുള്ള ഈടില്ലാതെയുള്ള വായ്പകൾക്ക് യോഗ്യരായ ബിസിനസുകളെയാണ് സാധാരണയായി വായ്പ ദാതാക്കൾ പരിഗണിക്കുന്നത്.
ലാഭം ഉറപ്പുള്ള ബിസിനസ് - കുറഞ്ഞത് 1 വർഷമെങ്കിലും ലാഭകരമായി തുടരുന്ന ഈടില്ലാതെയുള്ള വായ്പകൾക്ക് യോഗ്യരായ ബിസിനസുകളെ മാത്രമേ വായ്പ ദാതാക്കൾ പരിഗണിക്കൂ. ഇത് ബിസിനസ് ഉടമയുടെ സ്ഥിരമായ വരുമാനവും കടമെടുത്ത തുക തിരിച്ചടക്കാനുള്ള കഴിവും ഉറപ്പാക്കുന്നു.
ബിസിനസ് ഘടന - ഏക ഉടമസ്ഥർ, പങ്കാളിത്ത സ്ഥാപനങ്ങൾ, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ, ട്രസ്റ്റുകൾ, പരിമിത ബാധ്യതാ പങ്കാളിത്തം (LLP) എന്നിവയായി രജിസ്റ്റർ ചെയ്തിട്ടുള്ള ബിസിനസുകൾക്ക് മാത്രമേ ഈടില്ലാത്ത ബിസിനസ് ലോണുകൾക്ക് അർഹതയുള്ളൂ.
പ്രായപരിധി - കൊളാറ്ററൽ ഫ്രീ ബിസിനസ് ലോണുകൾക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി വായ്പ നൽകുന്നയാളിൽ നിന്ന് വ്യത്യസ്തമാണ്. എന്നിരുന്നാലും, പ്രാഥമിക അപേക്ഷകന് ലോൺ മെച്യൂരിറ്റി സമയത്ത് 25 നും 65 നും ഇടയിൽ പ്രായമുണ്ടായിരിക്കണം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications