സ്വന്തമായൊരു ഭവനം പണിതുയർത്തുകയെന്നത് ഏവരുടെയും സ്വപ്നമാണ്. പലരും ഇതിനായി ആശ്രയിക്കുന്നത് ഭവന വായ്പകളെയാണ്. രാജ്യത്തുടനീളമുള്ള വായ്പാദാതാക്കൾ ഭവന വായ്പക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽതന്നെ, ഭവന വായ്പകൾ എടുക്കാൻ ശ്രമിക്കുന്നതിനു മുൻപ് പലിശ നിരക്കുകളെക്കുറിച്ചും നിബന്ധനകളെക്കുറിച്ചും വ്യക്തമായ അറിവുണ്ടായിരിക്കണം.
ഷോപ്പിംഗിനിടെ നിങ്ങളുടെ എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് ബ്ലോക്കായോ? അൺബ്ലോക്ക് ചെയ്യാൻ മാർഗങ്ങളുണ്ട്
ഭവന വായ്പയെന്നത് ഒരു ദീർഘകാല ബാധ്യതയാണ്. പലിശ നിരക്കിലെ നേരിയ മാറ്റങ്ങൾ പോലും വളരെ പ്രധാനപ്പെട്ടതാണ്. ഉപയോക്താവിന്റെ സിബിൽ സ്കോർ, ക്രെഡിറ്റ് ഹിസ്റ്ററി, തൊഴിലുടമ എന്നിവ പലിശ നിരക്ക് നിശ്ചയിക്കുന്ന ഘടകങ്ങളാണ്. വായപാ ദാതാക്കൾക്ക് അനുസരിച്ച് വായ്പ നിബന്ധനകളും മാറും. അതിനാൽ ഭാവന വായ്പ എടുക്കുന്നവർ വിപണിയിലെ മികച്ച നിരക്കുകൾ വിശകലനം ചെയ്യേണ്ടതുണ്ട്.വിവിധ ധനകാര്യ സ്ഥാപനങ്ങൾ നിലവിൽ വാഗ്ദാനം ചെയ്യുന്ന ഭവന വായ്പാ നിരക്കുകൾ നോക്കാം.

പൊതുമേഖലാ ബാങ്കുകൾ
യൂക്കോ ബാങ്കിന്റെ പലിശ നിരക്ക് 8.30 ശതമാനം മുതൽ തുടങ്ങുന്നു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് 8.30 ശതമാനം മുതൽ 10.90 ശതമാനം വരെയാണ്. ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് 8.35 ശതമാനം മുതൽ 11.10 ശതമാനം വരെയാണ്. ബാങ്ക് ഓഫ് ബറോഡയുടെ പലിശ നിരക്ക് 8.40 ശതമാനത്തിനും 10.65 ശതമാനത്തിനും ഇടയിലാണ്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ പലിശ നിരക്ക് 8.40 ശതമാനത്തിനും 10.25 ശതമാനത്തിനും ഇടയിലാണ്. കാനറ ബാങ്കിന്റെ പലിശ നിരക്ക് 8.40 ശതമാനത്തിനും 11.25 ശതമാനത്തിനും ഇടയിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് 8.50 ശതമാനത്തിനും 9.85 ശതമാനത്തിനും ഇടയിലാണ്.
സ്വകാര്യ മേഖലാ ബാങ്കുകൾ
സിറ്റി യൂണിയൻ ബാങ്കിന്റെ പലിശ നിരക്ക് 8.25 ശതമാനം മുതൽ 10.50 ശതമാനം വരെയാണ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പലിശ നിരക്ക് 8.50 ശതമാനം മുതലാണ്. എച്ച്എസ്ബിസി ബാങ്കിന്റെ പലിശ നിരക്ക് 8.50 ശതമാനവും കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് 8.75 ശതമാനം മുതലും ആരംഭിക്കുന്നു. ഐസിഐസിഐ ബാങ്കിന്റെ പലിശ നിരക്ക് 8.75 ശതമാനം മുതലാണ്. ആക്സിസ് ബാങ്കിന്റെ പലിശ നിരക്ക് 8.75 ശതമാനം മുതൽ 13.30 ശതമാനം വരെയാണ്. ആർബിഎൽ ബാങ്കിന്റെ പലിശ നിരക്ക് 9.00 ശതമാനം മുതൽ ആരംഭിക്കുന്നു.
ഹൗസിങ് ഫിനാൻസ് കമ്പനികൾ
എൽഐസി ഹൗസിംഗ് ഫിനാൻസിന്റെ പലിശ നിരക്ക് 8.50 ശതമാനം മുതൽ തുടങ്ങുന്നു. ബജാജ് ഹൗസിംഗ് ഫിനാൻസിന്റെ പലിശ നിരക്ക് 8.50 ശതമാനം മുതലും ടാറ്റാ ക്യാപിറ്റലിന്റെ പലിശ നിരക്ക് 8.75 ശതമാനം മുതൽ ആരംഭിക്കുന്നു. പിഎൻബി ഹൗസിംഗ് ഫിനാൻസിന്റെ പലിശ നിരക്ക് 8.50 ശതമാനം മുതൽ 14.50 ശതമാനം വരെയാണ്. ജിഐസി ഹൗസിംഗ് ഫിനാൻസിന്റെ പലിശ നിരക്ക് 8.80 ശതമാനം മുതലും എസ്എംഎഫ്ജി ഇന്ത്യ ഹോം ഫിനാൻസിന്റെ പലിശ നിരക്ക് 10.00 ശതമാനം മുതലും തുടങ്ങുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വായ്പ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്കില്‍ മാത്രം വായ്പ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ



Click it and Unblock the Notifications
