ക്രെഡിറ്റ് കാർഡിലൂടെ ഓൺലൈൻ പർച്ചേസ് ചെയ്യാറുണ്ടോ നിങ്ങൾ? ഏതെല്ലാം ക്രെഡിറ്റ് കാർഡുകളാണ് നിങ്ങളുടെ പക്കൽ ഉള്ളത്? ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക്, യാത്ര, റിവാർഡുകൾ പോലുള്ള വിവിധ വിഭാഗങ്ങളിൽ വ്യത്യസ്ത ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ നിങ്ങൾക്ക് ആകർഷകമായ നേട്ടങ്ങളും നൽകുന്നുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്ക് വാഗ്ദാനം ചെയ്യുന്ന വിവിധ ക്രെഡിറ്റ് കാർഡ് ഓപ്ഷനുകൾ മണിബാക്ക്, മില്ലേനിയ, ഇൻഫിനിയ, ഡൈനേഴ്‌സ് ക്ലബ് ബ്ലാക്ക് എന്നിവയാണ്.
ഷോപ്പിംഗ് നടത്തുമ്പോൾ എപ്പോഴെങ്കിലും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ആയിട്ടുണ്ടോ? ഇതിലൂടെ ഷോപ്പിംഗ് അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ടോ? ഇത് നിസ്സാരമായ കാര്യമല്ല. പലർക്കും പല കാരണങ്ങൾ കൊണ്ടാണ് അവരുടെ ക്രെഡിറ്റ് കാർഡുകൾ ബ്ലോക്കാവുന്നത്. സുരക്ഷാ ആശങ്കകൾ മൂലമോ കുടിശ്ശിക അടയ്ക്കാത്തതിനാലോ ബാങ്കുകൾ സാധാരണയായി ക്രെഡിറ്റ് പ്രവർത്തനങ്ങൾ തടയുന്നു.
എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡാണ് നിങ്ങളുടെ കൈവശമുള്ളതെങ്കിൽ കാർഡ് ബ്ലോക്കായാൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. എന്നാൽ അതിനു മുന്നേ ഈ കാർഡ് ബ്ലോക്കാവാനുള്ള കാരണങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം;
തെറ്റായ പിൻ: നിങ്ങൾ ഒന്നിലധികം തവണ തെറ്റായ പിൻ നൽകിയാൽ, സുരക്ഷാ പ്രശ്നങ്ങൾ കാരണം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം.
ക്രെഡിറ്റ് പരിധി : ബാങ്ക് നൽകുന്ന ക്രെഡിറ്റ് കാർഡ് പരിധി തീർന്നെങ്കിൽ സ്വാഭാവികമായും ഈ ക്രെഡിറ്റ് കാർഡ് താൽക്കാലികമായി ബ്ലോക്ക് ചെയ്തേക്കാം.
സംശയാസ്പദമായ ഇടപാടുകൾ നടത്തുമ്പോൾ: നിങ്ങളുടെ അക്കൗണ്ടിലൂടെ സംശയാസ്പതമായ സാഹചര്യത്തിലുള്ള ഇടപാടുകൾ കണ്ടെത്തിയാൽ മുൻകരുതൽ നടപടിയായി ബാങ്ക് ഈ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്‌തേക്കാം.
കാർഡ് നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ: ഇത്തരം സന്ദർഭങ്ങളിൽ തട്ടിപ്പ് ഇടപാടുകൾ ഒഴിവാക്കാൻ ഈ വിഷയം ഉടൻ തന്നെ ബാങ്കിൽ അറിയിക്കുകയും കാർഡ് ബ്ലോക്ക് ചെയ്യുകയും വേണം.
കാലാവധി കഴിഞ്ഞ കാർഡ്: നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ കാലാവധി പൂർത്തിയായാൽ ഇടപാടുകൾ നിങ്ങൾക്ക് തുടരാനാകില്ല.

നിങ്ങളുടെ എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് എങ്ങനെ അൺബ്ലോക്ക് ചെയ്യാം?
1. കസ്റ്റമർ കെയർ വഴി
- നിങ്ങൾ ടോൾ ഫ്രീ നമ്പറിൽ എച്ച്.ഡി.എഫ്.സി ബാങ്ക് കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിക്കുക.
- കസ്റ്റമർ കെയർ എക്‌സിക്യുട്ടീവ് നിങ്ങളുടെ വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകും.
- ഇനി എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് അൺബ്ലോക്ക് ചെയ്യാൻ കസ്റ്റമർ കെയർ പ്രതിനിധിയോട് ആവശ്യപ്പെടുക.
- ക്രെഡിറ്റ് കാർഡ് അൺബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പ്രതിനിധി നൽകും .
ഫ്ലിപ്പ്കാർട്ട് പർച്ചേസ് മുതൽ ലോഞ്ച് ആക്സസ് വരെ; ഈ ക്രെഡിറ്റ് കാർഡ് വാങ്ങിയാൽ വമ്പൻ ഓഫറുകൾ
2. എച്ച്.ഡി.എഫ്.സി ബാങ്ക് സന്ദർശിക്കുക
എച്ച്.ഡി.എഫ്.സി ബാങ്ക് ശാഖ സന്ദർശിച്ചാൽ പ്രതിനിധിയുമായി നേരിട്ട് സംസാരിച്ച് സംശയങ്ങൾ ദൂരീകരിക്കാം.
- ബാങ്കിൽ പോവുമ്പോൾ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ബ്ലോക്ക് ചെയ്ത ക്രെഡിറ്റ് കാർഡും കൊണ്ടു വരിക.
- ബാങ്ക് പ്രതിനിധിയുമായി ബ്ലോക്ക് ചെയ്ത ക്രെഡിറ്റ് കാർഡിനെക്കുറിച്ച് അറിയിക്കുക.
- നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അൺബ്ലോക്ക് ചെയ്യാൻ പ്രതിനിധിയോട് ആവശ്യപ്പെടുക.
- കാർഡ് അൺബ്ലോക്ക് ചെയ്യുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ പ്രതിനിധി വിശദമായി പറയും.
ബ്ലോക്ക് ചെയ്ത ക്രെഡിറ്റ് കാർഡിലൂടെ യാതൊരു ഇടപാടുകളും നടക്കില്ല. അതിനാൽ മുകളിലുള്ള മാർഗങ്ങളിലൂടെയാണ് മിക്ക ബാങ്കുകളും ക്രെഡിറ്റ് കാർഡ് അൺബ്ലോക്ക് ചെയ്യുന്നത്. അതിനാൽ തന്നെ നല്ല ക്രെഡിറ്റ് ഹിസ്റ്ററിയും തടസ്സമില്ലാത്ത സാമ്പത്തിക ഇടാപടുകളും ശ്രദ്ധിക്കുക. ക്രെഡിറ്റ് കാർഡുകൾ ശരിയായ രീതിയിൽ ഉപയോഗിക്കൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
