ദീർഘകാല നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ, രണ്ട് ജനപ്രിയ ഓപ്ഷനുകൾ ആയിരിക്കും പലപ്പോഴും മനസ്സിൽ വരിക. എസ്ഐപിയും (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ), പിപിഎഫും (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്). മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റെ പ്ലാൻ (എസ്ഐപി). എസ്ഐപിയിലൂടെ 100 രൂപയോ 200 രൂപയോ മുതൽ നിക്ഷേപിക്കാമെന്നതാണ് സവിശേഷത. സംയുക്ത പലിശ ചെറിയ നിക്ഷേപങ്ങളെ പോലും വലിയ തുകകളാക്കി മാറ്റും.
എസ്ഐപി റിട്ടേണുകൾ പരമാവധിയാക്കാനുള്ള അഞ്ച് തന്ത്രങ്ങൾ
സുരക്ഷിതത്വം സ്ഥിരമായ വരുമാനവും ലക്ഷ്യമിടുന്നവർക്കായി സർക്കാർ പിന്തുണയുള്ള ഒരു സേവിംഗ്സ് സ്കീമാണ് പിപിഎഫ്. 15 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്. വിരമിക്കൽ അല്ലെങ്കിൽ കുട്ടിയുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല ലക്ഷ്യങ്ങൾക്ക് ഈ സ്കീം അനുയോജ്യമാണ്. പലിശ നിരക്ക് സേവിംഗ്സ് അക്കൗണ്ടുകളേക്കാൾ കൂടുതലാണ്. കൂടാതെ, പിപിഎഫിലെ നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതിയിളവിന് അർഹതയുണ്ട്. ഇവയിൽ പ്രതിവർഷം 1 ലക്ഷം 15 വർഷത്തേക്ക് നിക്ഷേപിച്ചാൽ, കൂടുതൽ നേട്ടം നൽകുന്നത് ഏതാണെന്ന് നോക്കാം.

എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ)
എസ്ഐപി നിക്ഷേപകരെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ പ്രാപ്‌തമാക്കുന്നു. ഒരു ഫിക്സഡ് തുക നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വയമേവ ഡെബിറ്റ് ചെയ്യുകയും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യൂ (NAV) അടിസ്ഥാനമാക്കിയാണ് നിക്ഷേപങ്ങൾ യൂണിറ്റുകൾ ശേഖരിക്കുന്നത്. റിട്ടേൺസ് കോമ്പൗണ്ടിംഗ്, മാർക്കറ്റ് ഡൈനാമിക്സ് എന്നിവയിൽ നിന്നുള്ള നേട്ടം നിക്ഷേപകർക്ക് ലഭിക്കുന്നു. കുറഞ്ഞ പ്രാരംഭ നിക്ഷേപമാണ് എസ്ഐപിയുടെ പ്രത്യേകത. പ്രതിമാസം 500 രൂപയിൽ നിന്ന് ആരംഭിക്കാം.
എസ്ഐപിയിൽ പ്രതിമാസം 8,350 രൂപ നിക്ഷേപിച്ചാൽ, ഒരു വർഷത്തെ നിക്ഷേപം 15,03,000 രൂപയാണ്. പലിശ നിരക്കിൽ കണക്കാക്കുന്ന റിട്ടേൺ 27,10,210 രൂപയാണ്. 15 വർഷം പൂർത്തിയാകുമ്പോഴുള്ള സമ്പാദ്യം 42,13,210 രൂപയാണ്.
വെറും 20 രൂപയിൽ താഴെയുള്ള ഈ പെന്നിസ്റ്റോക്ക് വാങ്ങാം; ഒരാഴ്ച കൊണ്ട് 24 ശതമാനമാണ് നേട്ടം
പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്)
ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങളോടെ ഉറപ്പുള്ള റിട്ടേണുകൾ നൽകുന്ന സർക്കാർ പിന്തുണയുള്ള ഒരു സേവിംഗ്സ് സ്കീമാണ് പിപിഎഫ്. പ്രതിവർഷം 7.1 ശതമാനം പലിശ നിരക്ക് നൽകുന്നു. 500 രൂപ മുതൽ നിക്ഷേപം തുടങ്ങാം. ഒരു സാമ്പത്തിക വർഷത്തെ പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിക്കാം. ഈ സ്കീമിൽ സമ്പാദിക്കുന്ന പലിശ പൂർണമായും നികുതി രഹിതമാണ്.
പിപിഎഫിൽ പ്രതിവർഷം 1 ലക്ഷം നിക്ഷേപിച്ചാൽ 15 വർഷം പൂർത്തിയാകുമ്പോൾ 15 ലക്ഷം നിക്ഷേപിക്കപ്പെടും. പലിശ ഇനത്തിൽ 12,12,139 രൂപ ലഭിക്കും. സ്കീമിന്റെ കാലാവധിയായ 15 വർഷം പൂർത്തിയാകുമ്പോൾ കിട്ടുക 12,12,139 രൂപയാണ്.
78 കോടിയുടെ ഓർഡർ സ്വന്തമാക്കിയതിനു പിന്നാലെ റെയിൽടെൽ ഓഹരികൾ 7 ശതമാനം കുതിച്ചുയർന്നു
നിക്ഷേപത്തിന് ഏത് തിരഞ്ഞെടുക്കണം?
എസ്ഐപി 42,13,210 രൂപയുടെ കോർപ്പസ് വാഗ്‌ദാനം ചെയ്യുന്നു. പിപിഎഫ് 27,12,139 രൂപയുടെ ഗ്യാരണ്ടീഡ് റിട്ടേൺ നൽകുന്നു. ഉയർന്ന റിസ്ക് എടുക്കാൻ താൽപര്യമുള്ള നിക്ഷേപകർക്ക് എസ്ഐപിയാണ് അനുയോജ്യം. ഉറപ്പുള്ള റിട്ടേൺ ആഗ്രഹിക്കുന്നവർക്കും റിസ്ക് എടുക്കാൻ തയ്യാറല്ലാത്തവർക്കും പിപിഎഫ് തിരഞ്ഞെടുക്കാം.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications