ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടായിട്ടും നഷ്ടം വരുമോ എന്ന പേടിയാവും പലരേയും ഇതിൽ നിന്നും പിൻവാങ്ങാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ 20 രൂപയിൽ താഴെയുള്ള ഒരു ഓഹരി ഉണ്ടെങ്കിൽ നിങ്ങൾ വാങ്ങുമോ? ഗുജറാത്ത് ടൂൾറൂം ലിമിറ്റഡിന്റെ (GTL) ഇന്നത്തെ ഓഹരി വില 12 രൂപയ്ക്കും 13 രൂപയ്ക്കും ഇടയിലാണ്. പെന്നി സ്റ്റോക്കുകൾ വാരിക്കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് തന്നെ GTL ഓഹരി വാങ്ങാം.
ഗുജറാത്ത് ടൂൾറൂം ലിമിറ്റഡ് (GTL) 2025 ജനുവരി 6-ന് ഒരു ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് മീറ്റിംഗ് ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. ഈ മീറ്റിംഗിൽ ബോണസ് ഷെയറിനെ കുറിച്ചും ഇക്വിറ്റി ഷെയറിനെ കുറിച്ചുമാണ് ചർച്ച ചെയ്യുന്നത്. അതായത് 5:1 അനുപാതത്തിൽ ബോണസ് ഷെയർ ഇഷ്യൂവിന് അംഗീകാരം നൽകുന്നതും ഓരോ ഓഹരിക്കും അഞ്ച് ബോണസ് ഇക്വിറ്റി ഷെയറുകൾ നൽകുന്നതുമാണ് വിഷയം. ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി, സെക്യൂരിറ്റീസ് പ്രീമിയം മൂലധനമാക്കിയാണ് ഓഹരികൾ ഇഷ്യൂ ചെയ്യുക.
GTL- കമ്പനിയും ഓഹരിയും
GTL ൻ്റെ ഓഹരി കഴിഞ്ഞ മാസത്തിൽ 28 ശതമാനവും കഴിഞ്ഞ ആഴ്‌ചയിൽ മാത്രം 24.69 ശതമാനവും നേട്ടമുണ്ടാക്കി. ഇതിലൂടെ കമ്പനിക്ക് മികച്ച ലാഭം ഉണ്ടായി. കമ്പനിക്ക് നിലവിൽ 420 കോടി രൂപയുടെ വിപണി മൂലധനമുണ്ട്. ഖനനം, രത്നക്കല്ല് വ്യാപാരം, ഹരിത ഊർജ്ജം, തുണി വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ GTL പ്രവർത്തിക്കുന്നു. വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ ഉപയോഗിച്ച് ആഭ്യന്തര- അന്തർദേശീയ വിപണികളിലുടനീളമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് കമ്പനിക്ക് സാധിക്കാറുണ്ട്.

ആഗോള വ്യാപനം
GTL-ൻ്റെ ഉപസ്ഥാപനങ്ങൾ അതിൻ്റെ ആഗോള വ്യാപനം വർദ്ധിപ്പിക്കുന്നു. ഗുജറാത്ത് ടൂൾറൂം സാംബിയ ലിമിറ്റഡ് സ്വർണ്ണ ഖനനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇതിലൂടെ പ്രതിവർഷം 750 കോടി രൂപ ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. രത്നക്കല്ലുകൾ, സ്വർണ്ണക്കട്ടികൾ, ആഭരണങ്ങൾ എന്നിവയിൽ ബായ് ആസ്ഥാനമായുള്ള ജി.ടി.എൽ ജെംസ് ഡി.എം.സി.സി എന്ന സ്ഥാപനം വ്യാപാരം നടത്തുന്നു. ഇത് കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസിൽ ഗണ്യമായ സംഭാവന നൽകുന്നു.
സ്വർണ ബിസിനസിലൂടെ ആഗോള വിപണിയിൽ വളരാൻ പെട്ടെന്ന് സാധിക്കും. നിലവിൽ സ്വർണ വില പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.
ഗ്രീൻ എനർജി ഇനിഷ്യേറ്റീവ്സ്
ഗ്രീൻ എനർജിയിൽ പുതിയ മാറ്റം സൃഷ്ടിക്കാനും GTL ശ്രദ്ധ പുലർത്തുന്നു. അതിന്റെ ഭാഗമായിട്ടാണ് ഗുജറാത്തിൽ 572.5 കോടി രൂപയുടെ ഹൈബ്രിഡ് പദ്ധതി ആരംഭിച്ചത്. ഇതു പ്രകാരം ഇവിടെ സോളാർ, കാറ്റ് സാങ്കേതിക വിദ്യ എന്നിവ സംയോജിപ്പിച്ച് മണിക്കൂറിൽ 97.5 മെഗാവാട്ട് പുനരുപയോഗ ഊർജം ഉൽപ്പാദിപ്പിക്കുന്നു. 70,000-ത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധമായ ഊർജം നൽകാനും 145 കോടി രൂപ വാർഷിക ലാഭമുണ്ടാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഓഹരി ഉടമകളുടെ സ്വാധീനം
നിർദിഷ്ട ബോണസ് ഷെയറുകൾ ഓഹരി ഉടമകൾക്ക് മികച്ച പ്രതിഫലം ലഭിക്കും. കമ്പനിയിൽ അവരുടെ മൂല്യവും വിശ്വാസവും വർദ്ധിപ്പിക്കും. ഇതെല്ലാം കമ്പനിയുടെ വളർച്ചക്കും സഹായിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications