മൂച്വൽ ഫണ്ട് നിക്ഷേപകരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. നിക്ഷേപത്തിനായി മികച്ച മൂച്വൽഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്. രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വല്‍ ഫണ്ട് ഹൗസുകളിലൊന്നായ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് മികച്ചൊരു ഓപ്ഷനാണ്. എസ്ബിഐ മൂച്വൽ ഫണ്ടുകൾ മികച്ച റിട്ടേൺ നൽകുന്ന ഒന്നാണ്. ഒറ്റത്തവണ നിക്ഷേപ റിട്ടേണുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എസ്ബിഐയുടെ ചില സ്കീമുകളെ പരിചയപ്പെടാം.
കേരളം നിക്ഷേപകരുടെ സ്വന്തം നാടാക്കും; ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി ആവേശം പകരുന്നു
ഫെബ്രുവരി 19 ലെ കണക്കനുസരിച്ച്, അത്തരം അഞ്ച് സ്കീമുകൾ നിക്ഷേപകർക്ക് 5 വർഷത്തിനുള്ളിൽ 23-28.5 ശതമാനം വാർഷിക വരുമാനം നൽകി, ഒരു ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം 5 വർഷത്തിനുള്ളിൽ ഏകദേശം 2.84 ലക്ഷം മുതൽ 3.50 ലക്ഷം രൂപ വരെയാക്കി മാറ്റിയതായി എഎംഎഫ്ഐ ഡാറ്റ കാണിക്കുന്നു.

പട്ടികയിൽ ഏറ്റവും മുന്നിൽ എസ്‌ബിഐ കോൺട്രാ ഫണ്ടാണ്, 5 വർഷത്തിനുള്ളിൽ വാർഷികാടിസ്ഥാനത്തിൽ 28.51 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. ഈ കോൺട്രാ ഫണ്ടിന് തൊട്ടുപിന്നാലെ എസ്‌ബിഐ ഹെൽത്ത്‌കെയർ ഓപ്പർച്യുണിറ്റീസ് ഫണ്ട് (25.82 ശതമാനം), എസ്‌ബിഐ ടെക്‌നോളജി ഓപ്പർച്യുണിറ്റീസ് ഫണ്ട് (25.47 ശതമാനം), എസ്‌ബിഐ മാഗ്നം മിഡ്‌ക്യാപ് ഫണ്ട് (23.73 ശതമാനം), എസ്‌ബിഐ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (23.18 ശതമാനം) എന്നിവയുണ്ട്.
എസ്‌ബിഐ കോൺട്രാ
ഈ ഫണ്ട് 5 വർഷത്തിനുള്ളിൽ 28.51 ശതമാനം വാർഷിക വരുമാനം നൽകി. ഈ കാലയളവിൽ ഒരു ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം ഏകദേശം 3.50 ലക്ഷം രൂപയാക്കി മാറ്റിയിട്ടുണ്ട്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഫണ്ടുകളിലൊന്നു കൂടിയാണിത്, ഈ മ്യൂച്വൽ ഫണ്ടിന് 85.8 ശതമാനം ഓഹരികൾക്കും 7.8 ശതമാനം കടത്തിനും വകയിരുത്തിയിട്ടുണ്ട്.
70 രൂപ നിക്ഷേപിക്കാനുണ്ടോ? പോസ്റ്റ് ഓഫീസ് അത് 3 ലക്ഷമാക്കി തിരിച്ചുതരും
എസ്‌ബിഐ ഹെൽത്ത്‌കെയർ ഓപ്പർച്യുണിറ്റീസ്
ഈ മ്യൂച്വൽ ഫണ്ട് സ്കീം 5 വർഷത്തിനുള്ളിൽ വാർഷികാടിസ്ഥാനത്തിൽ 25.82 ശതമാനം വരുമാനം നൽകി, നിക്ഷേപകർക്ക് ഒരു ലക്ഷം രൂപ ഏകദേശം 3.15 ലക്ഷം രൂപയാക്കി മാറ്റാൻ സഹായിച്ചു.
എസ്‌ബിഐ ടെക്‌നോളജി ഓപ്പർച്യുണിറ്റീസ്
5 വർഷത്തിനുള്ളിൽ, സ്കീം നിക്ഷേപകർക്ക് ഒരു ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ 3.11 ലക്ഷം രൂപയുടെ കോർപ്പസ് നേടാൻ സഹായിച്ചു.
എസ്‌ബിഐ മാഗ്നം മിഡ്‌ക്യാപ്
ഈ മിഡ്‌ക്യാപ് ഫണ്ട് 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപത്തെ ഏകദേശം 2.90 ലക്ഷം രൂപയാക്കി മാറ്റി. ഇത് വാർഷികാടിസ്ഥാനത്തിൽ 23.73 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്.
എസ്‌ബിഐ ഇൻഫ്രാസ്ട്രക്ചർ
ഈ മ്യൂച്വൽ ഫണ്ട് പദ്ധതി 5 വർഷത്തിനുള്ളിൽ വാർഷികാടിസ്ഥാനത്തിൽ 23.18 ശതമാനം വരുമാനം നൽകി. ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഏകദേശം 2.84 ലക്ഷം രൂപയാക്കി മാറ്റിയിട്ടുണ്ട്.
Disclaimer: The write-up is just for information purposes, and is not a recommendation to buy, sell or hold. We have not done fundamental or technical analysis and have no opinion on article mentioned. Neither, the author nor Greynium Information Technologies should be held liable for any losses. Please consult a professional advisor.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications