പോസ്റ്റ് ഓഫീസിലെ ഏറ്റവും ജനപ്രീയമായ നിക്ഷേപങ്ങളിലൊന്നാണ് ആവർത്തന നിക്ഷേപം. തുടർച്ചയായി പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപിക്കുന്നതാണ് പലരുടെയും രീതി. മാസത്തിൽ 100 രൂപ മുതൽ പരിധിയില്ലാതെ നിക്ഷേപിക്കാനും അഞ്ചാം വർഷം കാലാവധിയെത്തുമ്പോൾ നല്ലൊരു സംഖ്യ ലഭിക്കുമെന്നതിനാലും പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപങ്ങൾക്ക് സ്വീകാര്യതയുണ്ട്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്ന് പലിശ നിരക്കാണ്.
ത്രൈമാസത്തിൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് അവലോകനം ചെയ്യാറുണ്ട്. അതിനാൽ പലിശ നിരക്ക് വ്യത്യാസം വരാനുള്ള സാധ്യതയുണ്ട്. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന് കാലാവധിയോളം ഒരേ പലിശ ലഭിക്കുമെന്നതിനാൽ പലരും ഇക്കാര്യം ശ്രദ്ധിക്കാറില്ല. കാലാവധിയിൽ പണം പിൻവലിച്ച് അടുത്ത ആവർത്തന നിക്ഷേപം ആരംഭിക്കുമ്പോഴാണ് പലരും പലിശ നിരക്കിലെ കുറവ് തിരിച്ചറിയുന്നത്. ഇത് പരിഹരിക്കാൻ കാലാവധിയെത്താനിരിക്കുന്ന ആവർത്തന നിക്ഷേപ ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യം നോക്കാം.

നിക്ഷേപം കാലാവധി എത്തുന്നു
2018-19 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം കാലാവധിയെത്തുന്ന സമയമാണിത്. 2018 ഡിസംബറിൽ 7.30 ശതമാനം പലിശയിൽ ആവർത്തന നിക്ഷേപം ആരംഭിച്ചവർക്ക് കാലാവധിയെത്തുന്ന സമയമാണിത്. ഈ സമയത്ത് പുതിയ ആവർത്തന നിക്ഷേപം ആരംഭിച്ചാൽ നിലവിൽ ഒക്ടോബർ- ഡിസംബർ പാദത്തിൽ ലഭിക്കുന്ന 6.70 ശതമാനം പലിശയിൽ നിക്ഷേപം തുടരേണ്ടി വരും. ഇതിന് ബദലമായി മികച്ച പലിശയിൽ നിക്ഷേപം നടത്താൻ നിക്ഷേപ കാലാവധിയിൽ അവസാനിപ്പിക്കാതെ തുടരണം.
കാലാവധി ഉയർത്താം
5 വര്‍ഷം അതായത് 60 മാസമാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിൻരെ കാലാവധി. ശേഷം പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് 5 വര്‍ഷം അധിക കാലാവധി ലഭിക്കും. ഇതിനായി അക്കൗണ്ട് ഉള്ള പോസ്റ്റ് ഓഫീസില്‍ ഫോം-4 പൂരിപ്പിച്ച് സമര്‍പ്പിച്ചാല്‍ മതി. ആവര്‍ത്തന നിക്ഷേപ അക്കൗണ്ട് ആരംഭിച്ച സമയത്തുള്ള പലിശ നിരക്കാണ് അക്കൗണ്ട് കാലാവധി നീട്ടിയാലും ലഭിക്കുക. കാലാവധി നീട്ടിയ നിക്ഷേപമാണെങ്കിൽ എപ്പോൾ വേണമെങ്കിലും പിൻവലിക്കാം.
കാലാവധി എത്തുന്നവർ ശ്രദ്ധിക്കണം
5 വർഷത്തെ ആവർത്തന നിക്ഷേപത്തിൽ 2018-19 വർഷത്തിൽ നിക്ഷേപം ആരംഭിച്ചവർക്ക് 2023-24 വർഷത്തിൽ നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകും. 2018-19 സാമ്പത്തിക വർഷത്തിൽ ആദ്യ രണ്ട് പാദത്തിൽ 6.90 ശതമാനവും അവസാന 2 പാദത്തിൽ 7.30 ശതമാനവുമായിരുന്ന നിക്ഷേപത്തിന്റെ പലിശ നിരക്ക്.
ഇത് പ്രകാരം ഡിസംബറിൽ നിക്ഷേപം ആരംഭിച്ചവര്‍ക്ക് 2023 ഡിസംബറിൽ 60 മാസം പൂര്‍ത്തിയാകും. 2018 ഡിസംബറിൽ മാസം 5,000 രൂപ നിക്ഷേപത്തോടെ ആവർത്തന നിക്ഷേപം ആരംഭിച്ചൊരാൾക്ക് കാലാവധിയിൽ 3,62,526 രൂപ ലഭിക്കും.
3 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 62,526 രൂപ പലിശയും ചേർത്താണ് 3,62,526 രൂപ ലഭിക്കുന്നത്. ഈ തുക പിന്‍വലിക്കാതെ കാലാവധി നീട്ടിയാലുണ്ടാകുന്ന നേട്ടം നോക്കാം. കാലാവധി രണ്ട് വര്‍ഷം വർധിപ്പിച്ച് 7-ാം വർഷത്തിൽ നിക്ഷേപം പിൻവലിക്കാം എന്ന് തീരുമാനിച്ചാൽ 5,48,466 രൂപ കാലാവധിയിൽ ലഭിക്കും. ഇക്കാലയളവിൽ ആകെ അടച്ച തുക 4.2 ലക്ഷമായിരിക്കും. ഇതിന് ലഭിച്ച ആകെ പലിശ 1,28,466 ലക്ഷം രൂപയും സഹിതമാണ് കാലാവധിയിൽ 5,48,466 രൂപ ലഭിക്കുക.
120 മാസത്തേക്ക് നീട്ടുകയാണെങ്കില്‍ 8,83,031 രൂപ ലഭിക്കും. ഇക്കാലയളവിൽ 6 ലക്ഷം രൂപയാണ് ആവർത്ത നിക്ഷേപത്തിലേക്ക് അടയ്ക്കുന്നത്. 2.83 ലക്ഷം രൂപയുടെ പലിശ സഹിതം 8,83,031 രൂപ ലഭിക്കും.
പുതിയ നിക്ഷേപം ആരംഭിച്ചാൽ
6.7 ശതമാനമാണ് ഒക്ടോബർ- ഡിസംബർ പാദത്തിലെ പലിശ നിരക്ക്. കാലാവധിയിൽ ലഭിക്കുന്നത് 3,58,716 രൂപയാണ്. പലിശയായി ലഭിക്കുന്നത് 58,716 രൂപയാണ്. പണം വേഗത്തിൽ ആവശ്യമില്ലാത്തവർ ആവർത്തന നിക്ഷേപം കാലാവധിയെത്തിയാൽ പിൻവലിക്കുന്നതിന് പകരം നിക്ഷേപം കാലാവധി നീട്ടുന്നതാണ് ഉചിതം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
