കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണികള്‍ കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. അടിസ്ഥാനപരമായി മികവേറിയ ഓഹരികള്‍ പോലും തിരിച്ചടികള്‍ നേരിട്ടു താഴേക്ക് പതിക്കുന്നതും നിത്യകാഴ്ചകളാണ്. ഇതിനിടെ ഉയര്‍ന്ന അന്തര്‍ലീന മൂല്യമുള്ളതും ചുളുവിലയില്‍ നില്ക്കുന്നതുമായ ഓഹരികളെ കണ്ടെത്താമെന്ന് കരുതിയാലും അത് ദുഷ്കരമാണ്. എന്നാല്‍ സ്വപ്ന സമാനമായ ഓഫര്‍ നല്കി വിപണിയില്‍ നിന്നും ഓഹരി പിന്‍വലിക്കാന്‍ (ഡിലിസ്റ്റിങ്) മുന്നോട്ടുവന്ന ഈ പെന്നിസ്റ്റോക്കിന്റെ പ്രമോട്ടര്‍മാര്‍ നിക്ഷേപകരെ അമ്പരപ്പിക്കുകയാണ്. നിലവിലെ മാര്‍ക്കറ്റ് വിലയില്‍ നിന്നും 9,47,100 ശതമാനം ഉയര്‍ന്ന വില നല്കി ഓഹരി തിരിച്ചെടുക്കാമെന്നാണ് ഓഫര്‍.
മൈക്രോ കാപ് ഓഹരിയായ എല്‍സിഡ് ഇന്‍വസ്റ്റ്മെന്റിന്റെ (Elcid Investment) പ്രമോട്ടര്‍മാരാണ് ഡിലിസ്റ്റിങ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ 17 രൂപ മാത്രം വിലയുള്ള ഓഹരിക്ക് 1,61,023 രൂപ വീതം നല്കി തിരിച്ചെടുക്കാമെന്നാണ് പ്രഖ്യാപനം. ഇത് നിലവിലെ ഓഹരി വിലയേക്കാള്‍ 9,47,100 ശതമാനം പ്രീമിയം നിരക്കാണ്. പ്രഖ്യാപനം കേട്ടപാടെ ആയിരക്കണക്കിന് പേരാണ് വിപണിയില്‍ നിന്നും ഓഹരി വാങ്ങാനായി ഓര്‍ഡര്‍ നല്കി കാത്തിരിക്കുന്നത്. എന്നാല്‍ ഓഹരി കൈവശമുള്ളവരാരും വില്ക്കാന് തയ്യാറല്ല. ലഭ്യമായ രേഖകള്‍ പരിശോധിച്ചാല്‍ ആകെ 10 തവണ മാത്രമാണ് 2021-ല്‍ ഓഹരി ഇടപാട് നടന്നതായി കാണാനാവുക. ഇതില്‍ സെപ്റ്റംബര്‍ 14-ന് നടന്ന ഒരു ഓഹരി കൈമാറ്റമാണ് പൂര്‍ത്തിയാക്കിയ അവസാന ഇടപാട്.
എന്തുകൊണ്ട് ഇത്രയധികം വില ?
ലാര്‍ജ് കാപ് ബ്ലൂചിപ് കമ്പനിയായ ഏഷ്യന്‍ പെയിന്റ്സിന്റെ ഓഹരികള്‍ കൈവശമുള്ളതാണ് എല്‍സിഡ് ഇന്‍വസ്റ്റ്മെന്റ്സ് ഓഹരിയെ സവിശേഷമാക്കുന്നത്. 2021 ഡിസംബറിലെ രേഖകള്‍ പ്രകാരം ഏഷ്യന്‍ പെയിന്റ്സിന്റെ 2.95 ശതമാനം അഥവാ 2,83,13,860 ഓഹരികളാണ് എല്‍സിഡ് ഇന്‍വസ്റ്റ്മെന്റിന്റെ പക്കലുള്ളത്. ഇതിന്റെ വിപണി മൂല്യം 8,236.7 കോടി രൂപയാണ്. അതേസമയം, എല്‍ഡിസ് ഇന്‍വസ്റ്റ്മെന്റിന് ആകെ 2 ലക്ഷം ഓഹരികളാണ് നിലവിലുള്ളത്. അതായത്, കമ്പനിയുടെ ആസ്തികളുടെ അടിസ്ഥാനത്തില്‍ എല്‍സിഡ് ഇന്‍വസ്റ്റ്മെന്റിന്റെ ഓരോ ഓഹരിക്കും 4.31 ലക്ഷം രൂപ അന്തര്‍ലീന മൂല്യമുണ്ട്. എന്നാല്‍ ഈ വിലയില്‍ നിന്നും 63 ശതമാനം താഴെയുള്ള നിലവാരത്തിലാണ് ഡിലിസ്റ്റിങ്ങിനു വേണ്ടി ഓഹരി തിരിച്ചെടുക്കാനായി പ്രഖ്യാപിച്ചിരിക്കുന്ന വില എന്നതും ശ്രദ്ധേയം.
മ്യൂച്ചല്‍ ഫണ്ടുകളില്‍ നിന്നും വ്യത്യസ്തമായി കൈവശമുള്ള ഓഹരികള്‍ വില്‍ക്കാതെ സ്ഥിരമായി നിലനിര്‍ത്തിയിരിക്കുന്നതാണ് ഹോള്‍ഡിംഗ് കമ്പനികളുടെ ഓഹരികള്‍ ഡിസ്കൗണ്ടില്‍ കാണപ്പെടുന്നതിനുള്ള കാരണം. എന്നാല്‍ ഇവിടെ ഡിലിസ്റ്റിങ് പ്രഖ്യാപനമാണ് കളം മാറ്റിമറിച്ചത്. അതേസമയം, ഡിലിസ്റ്റിങ്ങിന് കമ്പനി പ്രഖ്യാപിച്ച അടിസ്ഥാന വിലയെ കുറിച്ച് വിപണി വിദഗ്ധരും രണ്ട് തട്ടിലാണ്. ചിലര്‍ വില കുറഞ്ഞു പോയെന്ന് പറഞ്ഞപ്പോള്‍ മികച്ച വിലയാണെന്ന് എല്‍സിഡ് ഇന്‍വസ്റ്റ്മെന്റ് 2013-ല്‍ നല്കിയ അടിസ്ഥാന വിലയുടെ അടിസ്ഥാനത്തില്‍ ചിലര്‍ ചൂണ്ടിക്കാണിച്ചു.
നിലവിലെ ഓഹരി വിലയ്ക്കു പോലും മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന് 34 ലക്ഷം രൂപ മാത്രമാണ്. ആകെ 2 ലക്ഷം ഓഹരികളാണുള്ളത്. ഇതില്‍ 74.98 ശതമാനം അഥവാ 1,49,950 ഓഹരികള്‍ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 50,050 ഓഹരികള്‍ അഥവാ 25.02 ശതമാനമാണ് റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുള്ളത്. 2013-ല്‍ നടത്തിയ ഡിലിസ്റ്റിങ് ശ്രമം പാളിയതിനാല്‍ മികച്ച വിലയായ 1.61 ലക്ഷം പ്രതിയോഹരിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് ഇത്തവണ കടമ്പ കടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. എങ്കിലും ഡിലിസ്റ്റിങ് ശ്രമം വിജയിക്കുമോ എന്നത് 7.5 ശതമാനം ഓഹരി വിഹിതമുള്ള 3 നിക്ഷേപകരുടെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു. മാര്‍ച്ച് 28-നാണ് എല്‍സിഡ് ഇന്‍വസ്റ്റ്മെന്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നത്. ജെഎം ഫിനാന്‍ഷ്യല്‍ ആണ് ഓഫര്‍ കൈകാര്യം ചെയ്യുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
