രാജ്യത്ത് ഒരു ബാങ്കിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 9.50 ശതമാനമാണ്. ഈ ഉയർന്ന നിരക്കുകൾ ഇന്ന് വാഗ്ദാനം ചെയ്യുന്നത് സ്മോൾ ഫിനാൻസ് ബാങ്കുകളാണ്. മറ്റ് ബാങ്കുകളെ പോലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളവയായതിനാൽ സ്മോൾ ഫിനാൻസ് ബാങ്കുകളിലെ നിക്ഷേപവും സുരക്ഷിതമാണ്.
സ്മോൾ ഫിനാൻസ് ബാങ്കുകളിലെ നിക്ഷേപത്തിന് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കും. ഈ ബാങ്കുകളിൽ 9.50 ശതമാനത്തിനും 8.50 ശതമാനത്തിനും ഇടയിൽ പലിശ നൽകുന്ന 5 ബാങ്കുകളെയും 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ ലഭിക്കുന്ന വരുമാനവും നോക്കാം.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
7 ദിവസത്തിനും 10 വർഷത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം മുതൽ 9 ശതമാനം വരെയാണ് യൂണിറ്റി ബാങ്ക് സാധാരണ പൗരന്മാർക്ക് നൽകുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 9.50 ശതമാനം വരെ പലിശ ലഭിക്കും.

ഏറ്റവും ഉയർന്ന നിരക്ക് ലഭിക്കുന്നത് 1001 ദിവസത്തെ കാലയളവിലാണ്. സാധാരണ നിക്ഷേപകർക്ക് 9 ശതമാനവും മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനവും പലിശ ലഭിക്കും. 9.50 ശതമാനം പലിശ നിരക്കിൽ 1001 ദിവസത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 6.46 ലക്ഷം രൂപ ലഭിക്കും. 9 ശതമാനം പലിശ ലഭിക്കുന്ന സാധാരണ നിക്ഷേപകന് 5 ലക്ഷത്തിന്റെ നിക്ഷേപം വഴി 6.38 ലക്ഷം രൂപ ലഭിക്കും.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ നിക്ഷേപകർക്ക് 4 ശതമാനം മുതൽ 8.51 ശതമാനം പലിശയാണ് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 4.5 ശതമാനം മുതൽ 8.76 ശതമാനം വരെ പലിശ നേടാം.
999 ദിവസത്തെ കാലാവധിയിലാണ് ഉയർന്ന പലിശ ലഭിക്കുന്നത്. 8.76 ശതമാനം പലിശയിൽ 5 ലക്ഷം രൂപ 999 ദിവസത്തേക്ക് നിക്ഷേപിച്ചാൽ കാലാവധിയിൽ 6.33 ലക്ഷം രൂപയായി മാറും. സാധാരണ നിക്ഷേപകർക്ക് 8.51 ശതമാനം പലിശയിൽ 6.29 ലക്ഷം രൂപ നേടാൻ സാധിക്കും.
ഉത്കൃഷ് സ്മോൾ ഫിനാൻസ് ബാങ്ക്
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് സാധരണ നിക്ഷേപകർക്ക് 4 ശതമാനം മുതൽ 8.25 ശതമാനം വരെ പലിശയാണ് നൽകുന്നത്. സാധാരണ പൗരന്മാർക്ക് 700 ദിവസത്തെ നിക്ഷേപങ്ങൾക്കാണ് 8.25 ശതമാനം പലിശ ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് ഇതേ കാലയളവിൽ 8.75 ശതമാനം പലിശ ലഭിക്കും.
8.75 ശതമാനം പലിശയ്ക്ക് 5 ലക്ഷം രൂപ 700 ദിവസത്തേക്ക് നിക്ഷേപിച്ചാൽ കാലാവധിയിൽ 5,90,286 രൂപ ലഭിക്കും. 8.25 ശതമാനം പലിശ നിരക്കിൽ 5 ലക്ഷം രൂപ 5,84,769 രൂപയായി വളരും.
ജനസ്മോൾ ഫിനാൻസ് ബാങ്ക്
ജന സ്‌മോൾ ഫിനാൻസ് ബാങ്ക് സാധാരണക്കാർക്കുള്ള സ്ഥിര നിക്ഷേപത്തിന് 3.75 ശതമാനം മുതൽ 8.15 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4.45 ശതമാനം മുതൽ 8.80 ശതമാനം വരെയും പലിശ നൽകും. 500 ദിവസത്തേക്കാണ് ഉയർന്ന നിരക്ക്.
5 ലക്ഷം രൂപ 500 ദിവസത്തേക്ക് 8.85 ശതമാനം പലിശ നിരക്കിൽ നിക്ഷേപിച്ചാൽ 5,63,698 രൂപ ലഭിക്കും. സാധാരണ നിക്ഷേപകർക്ക് 8.15 ശതമാനം പലിശ നിരക്കിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 5,58,430 രൂപ ലഭിക്കും.
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്
സ്ഥിര നിക്ഷേപങ്ങൾക്ക് 3 ശതമാനം മുതൽ 8.11 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8.71 ശതമാനം വരെയുമാണ് ഫിൻകെയർ ബാങ്ക് നൽകുന്ന പലിശ. 750 ദിവസത്തെ നിക്ഷേപത്തിനാണ് ഉയർന്ന നിരക്ക്. 750 ദിവസത്തിൽ 8.71 ശതമാനം പലിശ നിരക്കിൽ 5 ലക്ഷം നിക്ഷേപിച്ചാൽ കാലാവധിയിൽ 5,96,846 രൂപ ലഭിക്കും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications