സ്ഥിര നിക്ഷത്തിന് ഒരുങ്ങുന്നവർ പൊതുവെ സുരക്ഷിതമായ മുൻനിര ബാങ്കുകളെയാണ് തിരഞ്ഞെടുക്കുന്നത്. പൊതുമേഖലാ ബാങ്കുകളിലാണെങ്കിൽ മുന്നിൽ നിൽക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്വകാര്യ മേഖലയിൽ എച്ച്ഡിഎഫ്സി ബാങ്കുമാണ്. ഇതിനൊപ്പം നികുതി ഇളവുകളോടെ പൂർണ സുരക്ഷിതത്വത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്നൊരിടമാണ് പോസ്റ്റ് ഓഫീസ് ടേം നിക്ഷേപങ്ങൾ. ഈ മൂന്ന് നിക്ഷേപങ്ങളുടെ പലിശ നിരക്കും ഇവ ഓരോന്നിലും 1 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് എത്ര രൂപ ലഭിക്കുമെന്നും പരിശോധിക്കാം.
എസ്ബിഐ പലിശ നിരക്ക്
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ കുറവ് കാലാവധിയുള്ള നിക്ഷേപത്തിന് 5.45 ശതമാനമാണ്എസ്ബിഐ നൽകുന്ന പലിശ നിരക്ക്. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ കുറവ് കാലാവധിയുള്ള നിക്ഷേപത്തിന് 5.5 ശതമാനമാണ് പലിശ നിരക്ക്. 3 വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് എസ്ബിഐ നല്കുന്ന പലിശ നിരക്ക് 5.6 ശതമാനമാണ്.
മുതിർന്ന പൗരന്മാർക്ക് ബാങ്ക് 0.50 ശതമാനം വരെ ഉയർന്ന പലിശ നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് വീകെയർ എഫ്ഡിയുടെ ഭാഗമായി 6.40 ശതമാനം പലിശ ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക്
എച്ച്ഡിഎഫ്സി ബാങ്കില്‍ 1 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 5.5 ശതമാനമാണ് പലിശ നല്‍കുന്നത്. 3 വര്‍ഷം 1 ദിവസം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.1 ശതമാനം പലിശ ലഭിക്കും.
10 വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം പലിശയാണ് സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് .50 ശതമാനം അധിക നിരക്ക് ലഭിക്കും. 5 വർഷത്തേക്കുള്ള നിക്ഷേപത്തിന് 6.60 ശതമാനവും 10 വർഷത്തേക്കുള്ള നിക്ഷേപത്തിന് 6.50 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് ലഭിക്കും.
പോസ്റ്റ് ഓഫീസ് പലിശ നിരക്ക്
പോസ്റ്റ് ഓഫീസിലെ സ്ഥിര നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്. മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും ഒരേ പലിശ നിരക്കാണ് ലഭിക്കുക. എല്ലാ സാമ്പത്തിക വർഷത്തിന്റെയും ഓരോ പാദങ്ങളിലും പലിശ നിരക്ക് പുതുക്കും.
2022 ജൂൺ- സെപ്റ്റംബര്‍ പാദത്തിലേക്ക് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റിന്റെ പലിശ നിരക്കുകള്‍ ഇങ്ങനെെയാണ്. 1, 2, 3 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനം പലിശ ലഭിക്കും. 5 വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 6.7 ശതമാനം പലിശ ലഭിക്കും.
എഫ്ഡി കാൽക്കുലേറ്റർ
എസ്ബിഐയില്‍ 10 വര്‍ഷത്തേക്ക് 1 ലക്ഷം രൂപ സ്ഥിര നിക്ഷേപമിടുന്നൊരാള്ക്ക് 5.6 ശതമാനമാണ് പലിശ ലഭിക്കുക. ഇതുപ്രകാരം കാലവധിയില്‍ 1.74 ലക്ഷം രൂപ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 6.4 ശതമാനമാണ് പലിശ നിരക്ക്. 10 വര്‍ഷത്തിന് ശേഷം 1 ലക്ഷം രൂപ 1.8 ലക്ഷമായി വളരും. 10 വര്‍ഷത്തേക്കുള്ള നിക്ഷേപ്തിന് 5.65 ശതമാനം പലിശ ലഭിക്കും,
എച്ച്ഡിഎഫ്സിയില് 1 ലക്ഷം രൂപ 10 വര്‍ഷത്തേക്ക് എപ്ഡിയിട്ടാല് 5.75 ശതമാനം പലിശ നിരക്കില്‍ 76,996 രൂപ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 1 ലക്ഷം രൂപയ്ക്ക് 90,564 രൂപ ലഭിക്കും. 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് 1 ലക്ഷം രൂപയ്ക്ക് 38,721 രൂപ പലിശ ലഭിക്കും.
പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റിൽ 1 ലക്ഷം 5 വർഷത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് കാലാവധിയിൽ 1,39,407 രൂപ ലഭിക്കും. മൂന്ന് വർഷത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് 22,059 രൂപ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications