യുക്രൈൻ യുദ്ധം, അമേരിക്കയിലെ മാന്ദ്യ ഭീഷണി എന്നിവ ഓഹരി വിപണി നിക്ഷേപങ്ങളെ ബാധിക്കുമ്പോൾ ഇത്തരം ആശങ്കകളില്ലാതെ ആദായം നേടാണ സാധിക്കുന്നവയാണ് സ്ഥിര നിക്ഷേപങ്ങൾ. രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയർന്നു നിൽക്കുന്നതിനാൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തി കൊണ്ടു വരുന്നത് ബാങ്ക് നിക്ഷേപകർക്ക് അനുകൂലമാണ്. പലിശ നിരക്ക് ഉയരുമ്പോൾ ആദ്യം നേട്ടം ലഭിക്കുന്നത് ഹ്രസ്വകാല നിക്ഷേപങ്ങൾക്കാണ്. ഒരു വര്‍ഷത്തില്‍ താഴെയുള്ളതും മൂന്ന് വര്‍ഷം വരെയുള്ളതുമായി സ്ഥിര നിക്ഷേപങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ നിരക്കുയരുന്നത്.
ഇത്തരം നിക്ഷേപങ്ങൾ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും. എന്നാൽ നിക്ഷേപം വളരാനുള്ള സൗകര്യം 5 വർഷത്തേക്കുള്ള നിക്ഷേപത്തിനുണ്ട്. മൂന്ന് തവണയായി റിപ്പോ നിരക്ക് ഉയർത്തിയതോടെ 5 വർഷകാലത്തെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും ഉയർത്തിയിട്ടുണ്ട്. 5 വർഷത്തേക്ക് 7.5 ശതമാനം വരെ പലിശ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
5 വർഷത്തെ പലിശ നിരക്ക്
5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് സ്വകാര്യ ബാങ്കുകൾ തന്നെയാണ്. ബംഗളൂരു ആസ്ഥാനമായ
ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് പലിശ നിരക്കിൽ മുന്നി? 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള കാലാവധിയിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശയാണ് ഫിൻകെയർ നൽക്കുന്നത്.
2017 ൽ ഫ്യൂച്വൽ ഫിനാൻഷ്യൽ സർവീസും ദിശാ മൈക്രോഫിനാൻസും ചേർന്നാണ് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് ആരംഭിക്കുന്നത്.
ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 7.35 ശതമാനം വരെയാണ് പലിശ നിരക്ക് ലഭിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി 2018 മാർച്ച് 28 ന് ആരംഭിച്ച സ്മോൾ ഫിനാൻസ് ബാങ്കാണ് ജന സ്മോൾ ഫിനാൻസ് ബാങ്ക്. ഉത്തർ പ്രദേശിലെ വാരണാസി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 7.20 ശതമാനമാണ് 3-5 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക്.
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ബന്ധന്‍ ബാങ്കിൽ 7 ശതമാനമാണ് 3-5 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക്. 5,639 ബാങ്കിംഗ് ഔട്ട്‌ലെറ്റുകളും 2.63 കോടിയിലധികം ഉപഭോക്താക്കളും ബാങ്കിനുണ്ട്. ലോകത്താകമാനം ബ്രാഞ്ചുകളുള്ള ജർമൻ ബാങ്കാണ് ഡോയ്‌ചെ ബാങ്ക്. 1970-ൽ സ്ഥാപിതമായ ഡോയ്ചെ ബാങ്ക് ഇന്ത്യയിൽ 5 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് നൽകുന്നത്.
കാൽക്കുലേറ്റർ
5 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിട്ടാല്‍ എത്ര രൂപ തിരികെ ലഭിക്കുമെന്ന് നോക്കാം. 7.5 ശതമാനം പലിശ ലഭിക്കുന്ന ഫിൻകെയർ സ്മോൾ ഫിനാൻ്സ് ബാങ്കിൽ നിക്ഷേപിച്ചാൽ 2,24,974 രൂപ പലിശയായി ലഭിക്കും.
7.35 ശതമാനം പലിശ ലഭിക്കുന്ന ജന സ്മോൾ ഫിനാൻസ് ബാങ്കില്‍ നിന്ന് 2,149,655 രൂപ പലിശയായി ലഭിക്കും. 7.20 ശതമാനം പലിശ നൽകുന്നന്ന ഉത്കൃഷ് സ്മോൾ ബാങ്കില്‍ നിന്ന് 2,14,374 രൂപ പലിശ വരുമാനമായി ലഭിക്കും.
7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന ബന്‍ഡന്‍ ബാങ്കില്‍ നിക്ഷേപിച്ചാല്‍ 2,07,389 രൂപയാണ് പലിശയായി നേടാനാവുക. ഡോയ്‌ചെ ബാങ്കിലും ഇതേ പലിശ വരുമാനം ലഭിക്കും.
ഇപ്പോൾ ഓൺലൈനിലും
പഴയകാലത്തെ രീതികളിൽ നിന്ന് വ്യത്യസ്തമായി സ്ഥിര നിക്ഷേപം തുറക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍, ഓഫ്‍ലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്താം. ബാങ്കിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ചോ അടുത്തുള്ള ബാങ്ക് ശാഖ സന്ദര്‍ശിച്ചോ സ്ഥിര നിക്ഷേപമിടാം. നിക്ഷേപം നടത്തിക്കഴിഞ്ഞാല്‍ ഇ-മെയിലായി ഓണ്‍ലൈന്‍ രസീത് ലഭിക്കും. നേരിട്ട് ശാഖയിലെത്തി സ്ഥിര നിക്ഷേപമിടുന്നൊരാൾക്ക് ബാങ്ക് ഉടൻ തന്നെ രസീറ്റ് അനുവദിക്കുന്നതാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications