റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധനവിന് പിന്നാലെ പൊതുമേഖലാ ബാങ്കുകളിലും നിക്ഷേപ പലിശ നിരക്ക് ഉയരുകയാണ്. സാധാരണ നിക്ഷേപകര്‍ക്ക് തന്നെ 7 ശതമാനമോ അതിന് മുകളിലോ പലിശ നല്കുന്ന തരത്തിലേക്ക് ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പണപ്പെരുപ്പത്തെ മറികടക്കാന്‍ സാധിക്കുന്ന വളര്‍ച്ച ഈ സ്ഥിര നിക്ഷേപങ്ങളിലൂടെ ഉണ്ടാക്കാന്‍ സാധിക്കും. ദീർഘകാല നിക്ഷേപങ്ങളേക്കാളും ഹ്രസ്വകാലത്തേക്കുള്ള സ്പെഷ്യൽ സ്ഥിര നിക്ഷേപങ്ങൾക്കാണ് പൊതുമേഖലാ ബാങ്കുകളിൽ ഉയർന്ന പലിശ ലഭിക്കുന്നത്.
ഇത് പരിശോധിച്ചാൽ പ്രധാന പൊതുമേഖലാ ബാങ്കുകൾ സാധാരണ നിക്ഷേപകർക്ക് തന്നെ 7 ശതമാനത്തിന് മുകളിൽ പലിശ നൽകുന്നുണ്ട്. 50 ശതമാനം അധിക നിരക്കും ലഭിക്കുന്നതോടെ മുതിർന്ന പൗരന്മാർക്ക് മികച്ച നിരക്ക് ലഭിക്കും. സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ നല്കുന്ന പൊതുമേഖലാ ബാങ്കുകളുടെ വിശദാംശങ്ങള്‍ നോക്കാം. 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ എത്ര രൂപ ലഭിക്കുമെന്നും പരിശോധിക്കാം.
കാനറ ബാങ്ക്
സാധാരണ നിക്ഷേപകര്‍ക്ക് 3.25 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് വ്യത്യസ്ത കാലായളവുകളിലേക്ക് കാനറ ബാങ്ക് നല്കുന്ന പലിശ നിരക്ക്. 1 വര്‍ഷ കാലയളവിലേക്ക് 6.75 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്. 2 വര്‍ഷത്തേക്ക് 6.80 ശതമാനവും 3 വര്‍ഷത്തേക്ക് 6.75 ശതമാനവുമാണ് പലിശ നിരക്ക്. 5 വര്‍ഷത്തേക്കും ഇതിന് മുകളിലേക്കും 6.50 ശതമാനം പലിശയും ലഭിക്കും.
666 ദിവസത്തേക്കാണ് ഏറ്റവും ഉയര്‍ന്ന പലിശയായ 7 ശതമാനം പലിശ നല്‍കുന്നത്. 666 ദിവസത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 5,65,698 രൂപ ലഭിക്കും. 180 ദിവസത്തേക്കുള്ള നിക്ഷേപം മുതൽ മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക്
പഞ്ചാബ് നാഷണല്‍ ബാങ്ക പുതുക്കിയ നിക്ഷേപ പലിശ നിരക്ക് ജനുവരി 1 മുതലാണ് പ്രാബല്യത്തില്‍ വന്നത്. 3.50 ശതമാനം മുതല്‍ 7.25 ശതമാനമാണ് ഉയര്‍ന്ന പലിശ നിരക്ക്. 1 വര്‍ഷത്തേക്കും 1 വര്‍ഷം 665 ദിവസത്തേക്കും 6.75 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷത്തേക്കും 3 വര്‍ഷത്തേക്കും ഇതേ പലിശ നിരക്കാണ്. 5 വര്‍ഷത്തേക്ക് 6.50 ശതമാനം പലിശ ലഭിക്കും.
ഉയര്‍ന്ന പലിശയായ 7.25 ശതമാനം പലിശ നല്‍കുന്നത് 666 ദിവസത്തേക്കാണ്. 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5,68,112 രൂപ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക പലിശയും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് .30 ശതമാനം അധിക പലിശയും ലഭിക്കും.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ നല്കുന്ന ഉയര്‍ന്ന പലിശ നിരക്ക് 7.05 ശതമാനമാണ്. ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീമിന് കീഴില്‍ 399 ദിവസത്തേക്കാണ് ഈ പലിശ നിരക്ക്. ബാങ്ക് ഓഫ് ബറോഡ 3 ശതമാനം മുതല്‍ 6.75 ശതമാനം വരെയാണ് മറ്റു നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും.
1 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്ക് 6.75 ശതമാനം പലിശ സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കും. 5 വര്‍ഷത്തേക്കും അതിന് മുകളിലുള്ള കാലയളവിലേക്കും 6.25 ശതമാനമാണ് പലിശ നിരക്ക്. 399 ദിവസത്തേക്ക 7.05 ശതമാനം പലിശ ലഭിക്കുമ്പോള്‍ കാലാവധിയില്‍ 5,38,657 രൂപ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
