സ്ഥിര നിക്ഷേപത്തിന് കാത്തിരിക്കുന്നവർ നന്ദി പറയുക റിസർവ് ബാങ്കിനോടാണ്. ഉയരത്തിലേക്ക് നടക്കുകയാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ. റിസർവ് ബാങ്ക് പണപ്പെരുപ്പത്തെ നേരിടാൻ റിപ്പോ നിരക്കുകൾ ഉയർത്തുന്നതാണ് പലിശ കൂടാൻ കാരണം. സ്ഥിര നിക്ഷേപത്തിന് കൂടുതൽ പലിശ നൽകിനിക്ഷേപകരെ ആകർഷിച്ച് പണം ബാങ്കുകളിലേക്ക് എത്തിക്കുന്നതിനാണ് നിരക്ക് കൂട്ടുന്നത്. അതിലൂടെ പണം വിപണിയിലേക്ക് ഇറങ്ങുന്നത് കുറയ്ക്കുകയും പണപ്പെരുപ്പം കുറയ്ക്കുകയുമാണ് റിസർവ് ബാങ്കിൻെറ ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ നിരക്ക് ഉയർന്ന് തുടങ്ങുമ്പോൾ നിക്ഷേപകർക്ക് ആശയകുഴപ്പമാണ്. പലയിടത്തും പലിശ ഉയരുമ്പോൾ എവിടെ നിക്ഷേപിക്കുമെന്നതാണ് പ്രതിസന്ധി. ഇതിന് പരിഹാരമായി ഈയിടെ പലിശ ഉയർത്തി പലിശയിൽ മുന്നിലെത്തിയ ധനകാര്യ സ്ഥാപനങ്ങൾ നോക്കാം.
സുന്ദരം ഫിനാൻസ്-7.15%
സുന്ദരം ഫിനാന്‍സ് രാജ്യത്തെ പ്രധാന ബാങ്കിരതര ധനകാര്യ സ്ഥാപനമാണ് സുന്ദരം ഫിനാന്‍സ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 640 ഓളം ബ്രാഞ്ചുകള്‍ രാജ്യത്തുണ്ട്. കമ്പനിയുടെ സ്ഥിര നിക്ഷേപത്തിന് കഴിഞ്ഞ 30 വര്‍ഷമായി റേറ്റിംഗ് ഏജന്‍സികളായ ക്രിസിലും ഐസിആര്‍എയും AAA റേറ്റിംഗാണ് നല്‍കിയിട്ടുള്ളത്. സ്ഥിര നിക്ഷേപം ഉയര്‍ന്ന ക്രെഡിറ്റ് ക്വാളിറ്റിയുള്ളതാണെന്നാണ് ഈ റേറ്റിംഗ് സൂചിപ്പിക്കുന്നത്. സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് ജൂണ്‍ പത്തിനാണ് കമ്പനി പുതുക്കിയത്. സാധാരണ നിക്ഷേപകര്‍ക്ക് 6.65 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.15 ശതമാനവും പലിശ നല്‍കും. 10,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തിന് ആവശ്യമായ തുക.
ബജാജ് ഫിനാൻസ്- 7.60%
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ബജാജ് ഫിനാന്‍സ്. ബജാജ് ഫിന്‍സേര്‍വ് ലിമിറ്റഡിന്റെ വായ്പ വിഭാഗമാണിത്. 50 മില്യണ്‍ ഉപഭോക്താക്കൾ കമ്പനിക്ക് നിലവിലുണ്ട്. ക്രിസിലും ഐസിആർഎയും ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് നൽകിയ കമ്പനിയാണിത്. ബജാജ് ഫിനാന്‍സ് ജൂണ്‍ 14നാണ് പലിശ നിരക്ക് പുതുക്കിയത്. മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം അധിക നിരക്കാണ് ലഭിക്കുക. 36 മുതല്‍ 60 മാസം വരെയുള്ള നിക്ഷേപത്തിന് 7.20 ശതമാനമാണ് കമ്പനി നൽകുന്ന പലിശ. 24 മുതല്‍ 35 മാസം വരെയുള്ള നിക്ഷേപത്തിന് 6.60 ശതമാനം പലിശ ലഭിക്കും. 12-23 മാസത്തേക്കുള്ള നിക്ഷേപത്തിന് 5.85 % ശതമാനം പലിശ ലഭിക്കും. പ്രത്യേക സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കാണ് ബജാജ് ഫിനാന്‍സ് നല്‍കുന്നത്. ഇത് പ്രകാരം 44 മാസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന സാധാരണ നിക്ഷേപകര്‍ക്ക് 7.35 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കിത് 7.60 ശതമാനമാണ്. 33 മാസത്തേക്ക് സാധാരണ നിക്ഷേപകർക്ക് 6.95 ശതമാനവും മുതിർന്ന പൗരന്മാര്ക്ക് 7.20 ശതമാനവുമാണ് പലിശ.
ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി- 7.25%
മൂന്ന് വര്‍ഷത്തേക്കുള്ള സഞ്ചിത സ്ഥിര നിക്ഷേപങ്ങള്‍ക്ക് (cumulative FD) 7.25 ശതമാനം പലിശയാണ് ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി നല്‍കുന്നത്. 10,000 രൂപയ്ക്ക് ആരംഭിച്ച സഞ്ചിത സ്ഥിര നിക്ഷേപം മൂന്ന് വര്‍ഷ കാലയളവിന് ശേഷം 12,420 രൂപയായി ഉയരും. ഇതോടൊപ്പം കാലാവധിയെത്തിയ നിക്ഷേപം പുതുക്കുമ്പോള്‍ 0.25 ശതമാനം അധിക പലിശയും ലഭിക്കും. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ക്രിസില്‍ FAAA റേറ്റിംഗ് നല്‍കിയ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ശ്രീറാം . ഈ റേറ്റിംഗ് സമയത്ത് പലിശയും മുതലും നല്‍കാനുള്ള ഉയര്‍ന്ന സാധ്യത കാണിക്കുന്നു. ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് കമ്പനിയും മൂന്ന് വര്‍ഷത്തേക്കുള്ള സഞ്ചിത നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം പലിശയാണ് കമ്പനി നല്‍കുന്നത്. മൂന്ന് വർഷത്തേക്ക് 10,000 രൂപ നിക്ഷേപിച്ചയാള്‍ക്ക് 12,420 രൂപ കാലാവധിയില്‍ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications