എസ്ബിഐയില്‍ 5 ലക്ഷം എഫ്ഡി ഇടുന്നതിനേക്കാള്‍ നേട്ടം; പരി​ഗണിക്കാം ഈ സുരക്ഷിത നിക്ഷേപങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ മൂന്ന് പണനയ അവലോകന യോഗങ്ങളിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തുന്നത് കണ്ട് പ്രതീക്ഷിച്ച നിക്ഷേപകര്‍ക്ക് അത്ര അനുകൂലമല്ല കാര്യങ്ങള്‍. 1.40 ശതമാനം റിപ്പോ നിരക്കില്‍ വര്‍ധനവ് വന്നപ്പോള്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ നിരക്കില്‍ അത്രകണ്ട് വളച്ചയില്ല. നിരക്ക് വര്‍ധനവിന് മുന്‍പ് 5 ശതമാനം മുതൽ 5.3 ശതമാനത്തിലായിരുന്ന എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, എസ്ബിഐ ബാങ്കുകളുടെ 3-5 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.5 ശതമാനം മുതൽ 6.1 ശതമാനം വരെയാണ് ഉയര്‍ന്നത്.

 

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും പരിഗണിച്ചാല്‍ 6.65 ശതമാനം മുതല്‍ 7.95 ശതമാനം വരെ പലിശ ലഭിക്കും. സുരക്ഷിത ഇടങ്ങളിൽ സ്ഥിര നിക്ഷേപമിടാൻ ആ​ഗ്രഹിക്കുന്നവർക്ക് അനുകൂലമല്ല ഈ പലിശ നിരക്ക്.

സ്ഥിര നിക്ഷേപം വെല്ലുവിളികൾ

സ്ഥിര നിക്ഷേപം വെല്ലുവിളികൾ

വെല്ലുവിളികളില്ലാത്ത നിക്ഷേപമായി സ്ഥിര നിക്ഷേപത്തെ പരി​ഗണിക്കുന്നുണ്ട്. എന്നാഷ വിശദമായി പരിശോധിക്കുമ്പോൾ പണപ്പെരുപ്പത്തിന്റെയും നികുതിയുടെയും ഭീഷണി കാണാം. നിലവിലുള്ള ഉയര്‍ന്ന പണപ്പെരുപ്പം സ്ഥിര നിക്ഷേപകര്‍ക്ക് തിരിച്ചടിയാണ്.. ജൂലൈയിലെ റീട്ടെയില്‍ പണപ്പെരുപ്പം 6.71 ശതമാനവും ആറ് മാസത്തെ ശരാശരി പണപ്പെരുപ്പ നിരക്ക് 6.92 ശതമാനവുമാണ്. ശരാശരി വാര്‍ഷിക പണപ്പെരുപ്പത്തിന് താഴെയുള്ള പലിശ നിരക്കില്‍ നിക്ഷേപിക്കുന്നത് ആദായത്തിന് ഗുണം ലഭിക്കില്ല.

നികുതി

സ്ഥിര നിക്ഷേപത്തിന് പൂര്‍ണമായും നികുതി ബാധകമായതിനാല്‍ ആദായത്തില്‍ നിന്ന് നല്ലൊരു ഭാഗം നികുതിയായി നല്‍കേണ്ടി വരും. ഉയര്‍ന്ന നികുതി സ്ലാബിലുള്ളവര്‍ക്ക് നികുതി കുറച്ച ശേഷമുള്ള ആദായം 100-130 അടിസ്ഥാന നിരക്ക് കുറവ് വരാം. ഇതിനാൽ പലിശ നിരക്ക് കുറഞ്ഞിരിക്കുമ്പോൾ സ്ഥിര നിക്ഷേപത്തിന്റെ സുരക്ഷയിൽ ഉയർന്ന പലിശ ലഭിക്കുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. 

ബദല്‍ നിക്ഷേപങ്ങള്‍

ബദല്‍ നിക്ഷേപങ്ങള്‍

ആദായത്തിന് നികുതി ബാധകമാണെങ്കിലും മറ്റു ഗുണങ്ങള്‍ പരിഗണിച്ചാല്‍ നാഷണല്‍ സേവിംഗ്‌സ് സ്‌കീം (എൻഎസ്‌‍സി), ആര്‍ബിഐ സേവിംഗ്‌സ് ബോണ്ട് എന്നിവ സ്ഥിര നിക്ഷേപത്തിന് പകരം ഉപയോഗപ്പെടുത്താം. സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന് 6.8 ശതമാനവും റിസര്‍വ് ബാങ്ക് ബോണ്ടിന് 7.15 ശതമാനവുമാണ് പലിശ നിരക്ക്. കമ്പനി എഫ്ഡികള്‍ ഇതിനേക്കാള്‍ നിരക്ക് നല്‍കുമെങ്കിലും സുരക്ഷ പരി​ഗണിക്കുന്നവർക്ക് ഇതു രണ്ടും മികച്ച നിക്ഷേപമാണ്.

കമ്പനി സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നവർ ക്രെഡിറ്റ് റേറ്റിംഗ് പരിശോധിക്കേണ്ടതുണ്ട്. എന്‍എസ്‍സിയിലെ നിക്ഷേപം വഴി ആദായ നികുതിയിൽ 1.5 ലക്ഷം രൂപ ഇളവ് നേടാന്‍ സാധിക്കും. നികുതി ലാഭിക്കാന്‍ ശമ്പളക്കാരല്ലാത്തവര്‍ക്ക് പിപിഎഫ് നിക്ഷേപം തിരഞ്ഞെടുക്കാം. 7.1 ശതമാനം പലിശ ലഭിക്കുന്നുണ്ട്. ശമ്പളക്കാര്‍ക്ക് വളണ്ടറി പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം വഴി 8.1 ശതമാനം നേടാന്‍ സാധിക്കും.

മ്യൂച്വൽ ഫണ്ട്

മ്യൂച്വൽ ഫണ്ട്

നിക്ഷേപങ്ങളിൽ ഉയർന്ന ആദായം നൽകുന്നവയാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിനെക്കാൾ വേ​ഗത്തിൽ ബോണ്ട് നിരക്കുകളിൽ വർധനവുണ്ട്. ഇത് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിൽ മികച്ച ആദായം നേടാൻ സാധിക്കും. 2022 ഫെബ്രുവരി മുതല്‍ 1, 3, 12, 36, 60 മാസത്തെ മാര്‍ക്കറ്റ് ലിങ്ക്ഡ് സെക്യൂരിറ്റികളുടെ ആദായം 150 മുതല്‍ 200 അടിസ്ഥാന നിരക്ക് വരെ ഉയര്‍ന്നു.

ഇതിന്റെ ഭാ​ഗമായി ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളുടെ ആദായവും ഉയർന്നിട്ടുണ്ട്. ഇത് സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്നതാണ്. ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിലെ ലാഭത്തിന് ഇൻഡക്സേഷൻ നേട്ടത്തോടെ 20 ശതമാനമാണ് നികുതി ഈടാക്കുക.

Read more about: fixed deposit investment
English summary

FD Interest Rates Are Not Attractive; These Are The Alternative Investment With High Interest Rate

FD Interest Rates Are Not Attractive; These Are The Alternative Investment With High Interest Rate
Story first published: Friday, August 26, 2022, 12:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X