പെട്ടന്ന് പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ചിന്തിക്കുന്നത് എങ്ങനെ നിക്ഷേപത്തിൽ നിന്ന് വേഗത്തിൽ പരമാവധി ലാഭം നേടാം എന്നതാണ്. എത്ര വേഗത്തിൽ തന്റെ പണം ഇരട്ടിയാകുമെന്നാകും നോട്ടം. നിക്ഷേപത്തിൽ നിന്ന് വേഗത്തിൽ വലിയ ലാഭം പ്രതീക്ഷിക്കുന്നവർ വലിയ റിസ്കും എടുക്കാൻ തയ്യാറാകേണ്ടതുണ്ട്.
നിക്ഷേപത്തിൽ ആദായവും റിസ്കും നാണയത്തിന്റെ ഇരു വശങ്ങളെന്ന പോലെയാണ്. ഓരോ നിക്ഷേപങ്ങളിലും റിട്ടേൺ വ്യത്യസ്തമാകും. സ്ഥിര നിക്ഷേപത്തിൽ സ്ഥിരമായ പലിശ ലഭിക്കുമ്പോൾ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ ആദായം വിപണിക്ക് അനുസരിച്ചാണ്. ഇത്തരത്തിൽ വ്യത്യസ്ത ആദായം ലഭിക്കുന്ന പദ്ധതികളിൽ നിക്ഷേപിക്കുന്ന പണം ഇരട്ടിക്കുന്നത് എങ്ങനെ എന്ന് പരിശോധിക്കാം.
റൂൾ 72
പണം ഇരട്ടിയാകാൻ എത്ര സമയമെടുക്കും എന്ന് ചിന്തിക്കുന്നവരാണെങ്കിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ടൊരു സാമ്പത്തിക നിയമമാണ് റൂൾ 72. നിക്ഷേപം ഇരട്ടിയാകാൻ എത്ര കാലമെടുക്കും എന്ന് മനസിലാക്കാൻ ഉപയോഗിക്കുന്ന എളുപ്പ വഴിയാണ് റൂൾ 72. അതായത് എത്ര കാലത്തിന് ശേഷം നിക്ഷേപം ഇരട്ടിയായി വളരുമെന്ന് ഈ റൂള്‍ പറഞ്ഞു തരും.

നിക്ഷേപത്തിന്റെ ആദായ നിരക്ക് അറിയാമെങ്കിൽ പണം എത്ര വേഗത്തിൽ ഇരട്ടിയാകുമെന്ന് കണക്കാക്കാൻ റൂൾ 72 വഴി സാധിക്കും. നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് കൊണ്ട് 72 നെ ഹരിച്ചാണ് ഇക്കാര്യം കണ്ടെത്തുക.
ഉദാഹരണം
50,000 രൂപ 7 ശതമാനം പലിശ ലഭിക്കുന്ന ബാങ്കിൽ സ്ഥിര നിക്ഷേപമിട്ടാൽ എങ്ങനെ റൂൾ 72 ഉപയോഗിക്കുമെന്ന് നോക്കാം. ഇവിടെ 50,000 രൂപ വളർന്ന് 1 ലക്ഷം രൂപയാകാൻ ആവശ്യമായ സമയമാണ് കണക്കാക്കേണ്ടത്. ഇതിന് പലിശ നിരക്കായ 7 ശതമാനം കൊണ്ട് 72 നെ ഹരിച്ചാൽ മതിയാകും.
72/7 കണക്കാക്കുമ്പോൾ 10.2 എന്നാണ ലഭിക്കുക. അതിനാൽ പലിശ നിരക്ക് 7 ശതമാനമായി തുടരുമ്പോൾ ഈ സ്ഥിര നിക്ഷേപത്തിൽ നിന്ന് പണം ഇരട്ടിയാകാൻ 10 വർഷവും 2 മാസവുമെടുക്കും.
സ്ഥിര നിക്ഷേപം
ബാങ്കുകൾ പരമാവധി 10 വർഷത്തേക്കാണ് നിക്ഷേപം സ്വീകരിക്കുക. നിലവിൽ 7.50 ശതമാനത്തോളം പലിശ 5 മുതൽ 10 വർഷത്തേക്ക് നൽകുന്നുണ്ട്. 8 ശതമാനം പലിശ ലഭിച്ചാൽ ഈ സ്ഥിര നിക്ഷേപം 9 വർഷത്തേക്ക് തുടരുകയാണെങ്കിൽ പണം ഇരട്ടിയാകും. 7.50 ശതമാനം പലിശ ലഭിച്ചാൽ 9 വർഷവും 6 മാസവുമാണ് പണം ഇരട്ടിയാകാൻ വേണ്ടത്.
എസ്ബിഐയിൽ നിലവിൽ മുതിർന്ന പൗരന്മാർക്ക് 5-10 വർഷത്തേക്ക് ലഭിക്കുന്നത് 7.50 ശതമാനം പലിശയാണ്. ഇതുപ്രകാരം എസ്ബിഐ നിക്ഷേപം ഇരട്ടിയാകാൻ 9 വർഷവും 6 മാസവും വേണം.

പിപിഎഫ്/ മ്യൂച്വൽ ഫണ്ട്
15 വർഷത്തേക്കുള്ള ദീർഘകാല നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഓരോ കാലയളവിലും വ്യത്യസ്ത പലിശ നിരക്കാണ് പിപിഎഫ് നൽകുന്നത്. 2023 ലെ ജനുവരി മാർച്ച് പാദത്തിൽ 7.1 ശതമാനമാണ് പിപിഎഫ് നിക്ഷേപത്തിന്റെ പലിശ നിരക്ക്. 2019 തിൽ ഇതേ കാലയളവിൽ 8 ശതമാനമായിരുന്നു പലിശ നിരക്ക്.
പലിശ നിരക്കിൽ വ്യത്യാസം വരുന്ന നിക്ഷേപങ്ങളിൽ റൂൾ 72 പ്രയോഗിക്കുക പ്രായോഗികമല്ല. അതുപോലെ, ഓഹരി വിപണിയുടെ ചാഞ്ചാട്ടങ്ങൾ ബാധകമാകുന്ന ഇക്വിറ്റി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങൾക്ക് ഈ റൂൾ പ്രയോഗിച്ചാൽ ശരിയായ ഫലം ലഭിക്കില്ല.
നേട്ടങ്ങൾ/ പോരായ്മകൾ
ഒരു നിർദ്ദിഷ്ട സമയത്തിനുള്ളിൽ പണം ഇരട്ടിയാക്കാൻ എത്ര പലിശ വേണമെന്ന് അറിയാൻ സാധിക്കും എന്നതാണ് റൂൾ 72 ന്റെ പ്രധാന ഉപയോഗം. 1 വർഷം കൊണ്ട് പണം ഇരട്ടിയാകുമെന്നുള്ള വാഗ്ദാനങ്ങൾ നൽകുമ്പോൾ ഇവയുടെ റിട്ടേൺ എത്രയെന്ന് കണ്ടെത്താനും തട്ടിപ്പുകൾ മനസിലാക്കാനും ഈ നിയമം ഉപയോഗിക്കാം.
എട്ട് വർഷത്തിനുള്ളിൽ പണം ഇരട്ടിയാക്കാൻ ആഗ്രഹിക്കുന്നൊരാളാണെങ്കിൽ നിങ്ങൾ 72 നെ 8 കൊണ്ട് ഹരിച്ചാൽ അത് 9% എന്ന് ലഭിക്കും. എട്ട് വർഷത്തിനുള്ളിൽ പണം ഇരട്ടിയാക്കാൻ നിങ്ങൾക്ക് 9 ശതമാനം പലിശ ലഭിക്കുന്ന നിക്ഷേപം തിരഞ്ഞെടുക്കണമെന്ന് ചുരുക്കം.
റൂൾ 72 കൃത്യമായ കണക്കുകൂട്ടലുകളല്ല. നിക്ഷേപത്തെ പറ്റി ധാരണയുണ്ടാക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ ഇവിടെ നിക്ഷേപ ചെലവുകളോ നികുതിയോ കണക്കാക്കുന്നില്ല എന്നത് ശ്രദ്ധിക്കണം. ആധായം 4-15 ശതമാനത്തിനും ഇടയിലാണെങ്കിൽ മാത്രമെ ഏകദേശം കൃത്യതയോടെയുള്ള ഉത്തരം ലഭിക്കുകയുള്ളൂ.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications