പുതിയ വർഷത്തിൽ പുതിയ നിരക്കുകളാണ് ബാങ്ക് സ്ഥിര നിക്ഷേപത്തിന് നൽകി കൊണ്ടിരിക്കുന്നത്. ഇതുവരെ 10ലധികം ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയർത്തിയിട്ടുണ്ട്. എസ്ബിഐ പുതിയ ഗ്രീൻ എഫ്ഡി ആരംഭിച്ചതും ജനുവരി മാസത്തിലാണ്. റിപ്പോ നിരക്കുകൾ കുറയുമെന്ന് കണക്കാക്കപ്പെടുന്ന വർഷത്തിന്റെ തുടക്കത്തിൽ പലിശ നിരക്കുയരുന്നത് സ്ഥിര നിക്ഷേപമിടുന്നവർക്ക് ലഭിക്കുന്ന ലോട്ടറിയാണ്. ഈ ആഴ്ചയിൽ ഫെഡറൽ ബാങ്കും ഐഡിബിഐ ബാങ്കുമാണ് പലിശ നിരക്ക് ഉയർത്തിയിട്ടുള്ളത്. വിശദാംശങ്ങൾ നോക്കാം.
ഫെഡറൽ ബാങ്ക്
ജനുവരി 17 മുതൽ ഫെഡറൽ ബാങ്ക് റസിഡന്റ്, നോൺ റസിഡന്റ് അക്കൗണ്ടുകൾക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് വർധിപ്പിച്ചു. 500 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.75 ശതമാനമായും മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനമായാണ് വർധിപ്പിച്ചത്. 500 ദിവസത്തേക്കുള്ള നോൺ കോളബിൾ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.90 ശതമാനമാക്കി ഉയർത്തി. മുതിർന്ന പൗരന്മാർക്ക് 500 ദിവസത്തെ നോൺ കോളബിൾ സ്ഥിര നിക്ഷേപത്തിന് 8.40 ശതമാനം പലിശയും ലഭിക്കും.

പലിശ നിരക്ക് പുതുക്കിയതോടെ ഫെഡറൽ ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് റെഗുലർ നിക്ഷേപകർക്ക് 3 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ നിരക്കുകൾ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 8.25 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും.
മറ്റ് പലിശ നിരക്കുകൾ
7 ദിവസം മുതല്‍ 29 ദിവസത്തേക്ക് 3 ശതമാനം പലിശ ലഭിക്കും. 30 ദിവസം മുതല്‍ 45 ദിവസത്തേക്ക് 3.25 ശതമാനവും 46- 60 ദിവസത്തേക്ക് 4 ശതമാനവും പലിശ നേടാം.
61- 119 ദിവസത്തേക്ക് 4.75%, 120 ദിവസം മുതല്‍ 180 ദിവസത്തേക്ക് 5%, 181 ദിവസം മുതല്‍ 270 ദിവസത്തേക്ക് 5.75%, 271 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ- 6%, 1 വര്‍ഷം മുതല്‍ 13 മാസത്തില്‍ താഴെ- 6.80%, 13 മാസം മുതല്‍ 499 ദിവസത്തേക്ക് 7.30%, 500 ദിവസത്തേക്ക് 7.75% എന്നിങ്ങനെ പലിശ ലഭിക്കും.
501 ദിവസം മുതല്‍ 21 മാസത്തേക്ക് 7.30%, 21 മാസത്തിന് മുകളില്‍ 3 വര്‍ഷത്തിന് താഴെ 7.05%, 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ 7%, 5 വര്‍ഷത്തിന് മുകളില്‍ 6.60% എന്നിങ്ങനെയാണ് പലിശനിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും.
ഐഡിബിഐ ബാങ്ക്
ഐഡിബിഐ ബാങ്കും ഈ ആഴ്ച പലിശ നിരക്കുയർത്തിയ ബാങ്കുകളുടെ കൂട്ടത്തിലുണ്ട്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ റെഗുലർ നിക്ഷേപകരുടെ സ്ഥിര നിക്ഷേപത്തിന് 3 ശതമാനം മുതൽ 7 ശതമാനം വരെപലിശ നിരക്കാണ് ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 3.50 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശ നൽകും. നിരക്കുകൾ ജനുവരി 17 മുതൽ പ്രാബല്യത്തിൽ വരും.
2 പ്രത്യേക സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ബാങ്ക് നിരക്കുയര്‍ത്തിയത്. 375 ദിവസത്തേക്ക് 7.10 ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശ ലഭിക്കും. 444 ദിവസത്തേക്ക് 7.25 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശയും നേടാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications