സ്ഥിര നിക്ഷേപത്തിന് ഒരുങ്ങുന്നവർക്ക് ഇപ്പോൾ ഹ്രസ്വകാല നിക്ഷേപങ്ങളാണ് അനുയോജ്യം. 1-2 വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ബാങ്കുകൾ ഇപ്പോൾ പലിശ നിരക്ക് ഉയർത്തുന്നത്. ഹ്രസ്വകാലത്തേക്കുള്ള നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന നൽകി വരുന്നത് പൊതുമേഖലാ ബാങ്കുകളായ കാനറാ ബാങ്കും യൂണിയൻ ബാങ്കുമായിരുന്നു. എന്നാൽ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള സ്വകാര്യ ബാങ്ക്. ദീപാവലി ആഘോഷങ്ങൾക്കിടെ ഫെഡറൽ ബാങ്ക് പലിശ നിരക്കുയർത്തിയതോടെ സ്ഥിര നിക്ഷേപത്തിന്റെ പലിശ 8 ശതമാനത്തിലെത്തി.
ഫെഡറൽ ബാങ്ക്
കേരളത്തില്‍ ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. 1931 ഏപ്രിലിൽ ട്രാവൻകൂർ ഫെഡറൽ ബാങ്ക് എന്ന പേരിലാണ് ആരംഭിച്ചത്. 1945 മുതല്‍ ഫെഡറ. ബാങ്കായി പ്രവർത്തിക്കുന്നു. 1336 ബാങ്കിംഗ് ഔട്ട്‌ലേറ്റുകളും 1355 എടിഎമ്മുകളും ഇന്ന് ഫെഡറല്‍ ബാങ്കിനുണ്ട്. 1.27 കോടി ഉപഭോക്താക്കളാണ് ബാങ്കിനുള്ളത്. ഗൾഫ് രാജ്യങ്ങളിലും ശാഖകളുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനമാണ് ബാങ്ക് നടത്തുന്നത്.
2023 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 703.7 കോടി രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 460.3 കോടി രൂപയായിരുന്നു ലാഭം. 53 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 2.46 ശതമാനമായി നിഷ്‌ക്രിയ ആസ്തി കുറയുകയും ചെയ്തു. ആദ്യ പാദത്തില്‍ 2.69 ശതമാനമായിരുന്നു. കഴിഞ്ഞ 24 പാദത്തിനിടെ ഏറ്റവും കുറഞ്ഞ തോതാണിത്.
8 ശതമാനം പലിശ
സ്വകാര്യ മേഖലയിലെ പ്രധാന ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് ഒക്ടോബര്‍ 23 മുതലാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയത്. 700 ദിവസ നിക്ഷേപത്തിനാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. 50 അടിസ്ഥാന നിരക്ക് വര്‍ധിപ്പിച്ചതോടെ പലിശ 8 ശതമാനത്തിലെത്തി.
നിരക്ക് വര്‍ധനവോടെ 700 ദിവസ സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനം പലിശയും ലഭിക്കും. അതേസമയം മറ്റു കാലയളവിലുള്ള നിക്ഷേപങ്ങലുടെ പലിശ നിരക്ക് മാറ്റംം വരുത്തിയിട്ടില്ല.
ഫെഡറല്‍ ബാങ്ക് പലിശ നിരക്ക്
ഫെഡറല്‍ ബാങ്കിൽ 2 കോടി രൂപയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതല്‍ 8 ശതമാനം പലിശ ലഭിക്കും. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കും. സാധാരണ നിക്ഷേപകകർക്ക് 7 ദിവസം മുതല്‍ 29 ദിവസത്തേക്ക് 3 ശതമാനം പലിശ ലഭിക്കും.
30-45 ദിവസത്തേക്ക് 3.25 ശതമാനം പലിശ ലഭിക്കും, 60 ദിവസത്തേക്ക് നിക്ഷേപിച്ചാല്‍ 3.75 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. 90 ദിവസത്തേക്ക് 4 ശതമാനവും 119 ദിവസത്തേക്ക് 4.10 ശതമാനവും 180 ദിവസത്തേക്ക് 4.25 ശതമാനവും പലിശ ലഭിക്കും.
181 ദിവസം മുതല്‍ 32 ദിവസത്തേക്ക് 4.80 ശതമാനവും 333 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.60 ശതമാനം പലിശയും ലഭിക്കും. 20 മാസത്തേക്ക് 6.10 ശതമാനം പലിശയും 701 ദിവസം മുതല്‍ 749 ദിവസത്തേക്കുള്ളവയ്ക്ക് 5.75 ശതമാനവും പലിശ ലഭിക്കും. 3 വര്‍ഷം മുതൽ 2221 ദിവസ്‌ത്തേക്ക് 6 ശതമാനം, 2222 ദിവസത്തേക്ക് 6.20 ശതമാനം എന്നിങ്ങനെയാണ് ഫെഡറൽ ബാങ്ക് നിശ്ചയിച്ച് പലിശ നിരക്ക്.


Click it and Unblock the Notifications