രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോയിലുള്ള ഒരു കുഞ്ഞന്‍ ബാങ്ക് സ്റ്റോക്ക് പുത്തന്‍ ബ്രേക്കൗട്ട് കുറിച്ചിരിക്കുകയാണ്. സംഭവം ഏതെന്നല്ലേ? ഫെഡറല്‍ ബാങ്കുതന്നെ. 102 രൂപയെന്ന നിര്‍ണായക പ്രതിരോധം ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഭേദിച്ചിരിക്കുന്നു. വ്യാഴാഴ്ച്ച 2 ശതമാനത്തിലേറെ ഉയര്‍ന്ന് 104.35 രൂപ എന്ന നിലയിലാണ് ബാങ്ക് ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്.
ശക്തമായ ബുള്ളിഷ് ട്രെന്‍ഡ് ഫെഡറല്‍ ബാങ്കില്‍ കാണാം. ഫെഡറല്‍ ബാങ്ക് ഓഹരികള്‍ വാങ്ങിയാല്‍ ചുരുങ്ങിയ കാലംകൊണ്ട് ലാഭം കിട്ടുമെന്ന അഭിപ്രായം വിപണി വിദഗ്ധര്‍ക്കുണ്ട്.
ഡിസംബര്‍ പാദം മികവാര്‍ന്ന സാമ്പത്തിക ഫലമാണ് ബാങ്ക് കാഴ്ച്ചവെച്ചത്. മാര്‍ക്കറ്റ് എസ്റ്റിമേറ്റുകളെ ബഹുദൂരം പിന്നിലാക്കി കണക്കുകള്‍ അവതരിപ്പിക്കാന്‍ ഫെഡറല്‍ ബാങ്കിന് കഴിഞ്ഞു. വിപണിയിലെ ഇപ്പോഴത്തെ കുതിപ്പ് ഹ്രസ്വകാലം തൊട്ട് ഇടക്കാലം വരെ തുടരാനാണ് സാധ്യത. സ്റ്റോക്ക് ഇനി വാങ്ങിയാലും തെറ്റില്ല. ഇടക്കാലം കൊണ്ട് ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില 144 രൂപയിലേക്ക് ചുവടുവെയ്ക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ ഫെഡറല്‍ ബാങ്ക് സ്റ്റോക്കില്‍ അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 115 - 120 രൂപ നിലവാരത്തിലേക്ക് ഉയരുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം.
'ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 102 രൂപ റേഞ്ചില്‍ പുത്തന്‍ ബ്രേക്കൗട്ട് കണ്ടെത്തിയിരിക്കുകയാണ് ഫെഡറല്‍ ബാങ്ക്. സ്റ്റോക്കില്‍ പോസിറ്റീവ് ട്രെന്‍ഡ് അതിശക്തം. അതുകൊണ്ട് അടിയന്തര ഹ്രസ്വകാലംകൊണ്ട് ബാങ്കിന്റെ ഓഹരി വില 115 രൂപ തൊട്ട് 120 രൂപ വരെയ്ക്കും എത്താം. ഇപ്പോഴത്തെ വിലയില്‍ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ വാങ്ങുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ചിന്തിക്കാം. 115 രൂപ മുതല്‍ 120 രൂപ വരെയും ടാര്‍ഗറ്റ് കരുതാം. സ്റ്റോപ്പ് ലോസ് 94 രൂപ', സുമീത് ബഗാഡിയ നിര്‍ദേശിക്കുന്നു.
മറുഭാഗത്ത് ജിസിഎല്‍ സെക്യുരിറ്റീസിന്റെ വൈസ് ചെയര്മാന് രവി സിംഗാള്‍ കുറച്ചുകാലം കൂടി ഫെഡറല്‍ ബാങ്ക് ഓഹരികള്‍ കൈവശം വെയ്ക്കാനാണ് നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കുന്നത്. അടിസ്ഥാനപരമായും സാങ്കേതികപരമായും സ്റ്റോക്ക് ദൃഢമാണ്. ഡിസംബര്‍ പാദം 5.20 ബില്യണ്‍ രൂപ നികുതിക്ക് ശേഷം ലാഭം കുറിച്ച ഫെഡറല്‍ ബാങ്ക് മാര്‍ക്കറ്റ് എസ്റ്റിമേറ്റുകള്‍ കാറ്റില്‍പ്പറത്തി. മികവാര്‍ന്ന മൂന്നാം പാദഫലം മുന്‍നിര്‍ത്തി ബാങ്കിന്റെ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റിയും റിട്ടേണ്‍ ഓണ്‍ അസറ്റും കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് വിപണി.
'രണ്ടാഴ്ച്ചക്കാലം 100 രൂപയ്ക്കരികെ താളം പിടിച്ച ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഒടുവില്‍ പ്രതിരോധം ഭേദിച്ചിരിക്കുകയാണ്. അടുത്ത രണ്ടു മുതല്‍ മൂന്നു മാസം കൊണ്ട് ഓഹരി വില 125 രൂപ വരെയ്ക്കും എത്തും. ആറു മാസം കാത്തുനിന്നാല്‍ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 144 രൂപയിലേക്ക് കടന്നെത്തുന്നതും കാണാം', രവി സിംഗാള്‍ പ്രവചിക്കുന്നു.
ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്കും വലിയ ഓഹരി നിക്ഷേപമുണ്ട് ഫെഡറല്‍ ബാങ്കില്‍. ബാങ്കിന്റെ 2.64 ശതമാനം ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ പക്കലുള്ളത്. രേഖ ജുന്‍ജുന്‍വാലയുടെ കൈവശം 1.01 ശതമാനം ഓഹരികളും ഭദ്രമാണ്.
കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 3.78 ശതമാനവും ഒരു മാസം കൊണ്ട് 8.19 ശതമാനവും വീതം ഉയര്‍ച്ചയാണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്. ആറു മാസം കൊണ്ട് ഓഹരിയുടമകള്‍ക്ക് 22.48 ശതമാനം ആദായം തിരിച്ചുനല്‍കാന്‍ ബാങ്കിന് കഴിഞ്ഞു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 107.65 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 70.20 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഫെഡറല്‍ ബാങ്ക് ഓഹരികള്‍ സാക്ഷിയാണ്. പിഇ അനുപാതം 11.30. ഡിവിഡന്റ് യീല്‍ഡ് 0.67 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
